Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകരുടെ കടം എഴുതി തള്ളുന്നില്ല? ഏഴു ലക്ഷം കോടി കൊടുക്കാനുണ്ടായിട്ടും വ്യവസായികൾ ആഡംബര ജീവിതം നയിക്കുമ്പോൾ നയാപൈസയുടെ പേരിൽ കർഷകർ അഴിക്കുള്ളിൽ; കർഷകരേയും സാധാരണക്കാരേയും കൈയിൽ എടുത്ത് മോദിക്കെതിരെ കത്തി കയറി മോദിയുടെ സ്വന്തം തട്ടകത്തിൽ താരമായി രാഹുൽ ഗാന്ധിയുടെ യാത്ര

പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകരുടെ കടം എഴുതി തള്ളുന്നില്ല? ഏഴു ലക്ഷം കോടി കൊടുക്കാനുണ്ടായിട്ടും വ്യവസായികൾ ആഡംബര ജീവിതം നയിക്കുമ്പോൾ നയാപൈസയുടെ പേരിൽ കർഷകർ അഴിക്കുള്ളിൽ; കർഷകരേയും സാധാരണക്കാരേയും കൈയിൽ എടുത്ത് മോദിക്കെതിരെ കത്തി കയറി മോദിയുടെ സ്വന്തം തട്ടകത്തിൽ താരമായി രാഹുൽ ഗാന്ധിയുടെ യാത്ര

മറുനാടൻ മലയാളി ബ്യൂറോ

ദ്വാരക: ഗുജറാത്ത് മോഡലുമായാണ് മോദി ദേശീയ ശ്രദ്ധ നേടിയത്. ഈ മുദ്രാവാക്യം തന്നെയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിയത്. മോദിയുടെ സ്വന്തം തട്ടകമാണ് ഗുജറാത്ത്. ഇവിടെ നിന്ന് തന്നെ തുടങ്ങുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം, ജിഎസ്ടി, 'ഗുജറാത്ത് മോഡൽ' വികസനം, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപു ലക്ഷ്യമിട്ടു മൂന്നു ദിവസത്തെ പര്യടനമാണു രാഹുൽ നടത്തുന്നത്.

രണ്ടു പതിറ്റാണ്ടായി ഗുജറാത്ത് ഭരണത്തിനു പുറത്തുനിൽക്കുന്ന കോൺഗ്രസിന് ഉണർവേകാനാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. പ്രശസ്തമായ ദ്വാരകാദിശ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു സൗരാഷ്ട്രയിലെ റോഡ് ഷോയുടെ തുടക്കം. പ്രത്യേകം ബസിലാണു യാത്രയെങ്കിലും ദ്വാരകജാംനഗർ റൂട്ടിൽ അൽപനേരം കാളവണ്ടിയിൽ സഞ്ചരിച്ചും കർഷകരെ കയ്യിലെടുത്തു. പലയിടത്തും കർഷകർ രാഹുലിനു പരമ്പരാഗത രീതിയിൽ വരവേൽപു നൽകി. പട്ടേൽ സംവരണ പ്രക്ഷോഭത്തിലെ നായകനും ബിജെപി വിമർശകനുമായ ഹാർദിക് പട്ടേൽ ഗുജറാത്തിലേക്കു രാഹുലിനെ വരവേറ്റു ട്വീറ്റ് ചെയ്തു. ഇതെല്ലാം രാഹുലിന് അനുകൂല ഘടകമാണ്. ഗുജറാത്തിനെ ഇളക്കി മറിക്കാൻ രാഹുലിന് കഴിയുന്നുമുണ്ട്.

കർഷക മുദ്രാവാക്യങ്ങളാണ് യാത്രയിൽ നിറയുന്നത്. വഴിനീളെ ചെറുയോഗങ്ങളിൽ പ്രസംഗിച്ചും കർഷകരോടു സംവദിച്ചുമാണു യാത്ര. ജനങ്ങളെ അടുത്തറിയാനുള്ള രാഷ്ട്രീയ മുന്നേറ്റം. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അത് മോദിക്ക് നൽകാവുന്ന വലിയ രാഷ്ട്രീയ തിരിച്ചടിയാകും. അതുകൊണ്ട് കൂടിയാണ് രാഹുൽ ഇവിടെ നിന്ന് തുടങ്ങുന്നത്. അമേരിക്കയിൽ നടത്തിയ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് സമാനമായി വേദിയെ കൈയിലെടുക്കാൻ രാഹുലിന് കഴിയുന്നു. കർഷകരുടേയും രാഷ്ട്രീയക്കാരുടേയും വിഷയങ്ങൾ ഉയർത്തിയുള്ള രാഷ്ട്രീയ യാത്ര. കർഷക മനസ്സ് കേന്ദ്ര സർക്കാരിന് എതിരാക്കുകയാണ് ലക്ഷ്യം.

പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്ത്ത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകർക്ക് ഇളവു നൽകുന്നില്ലെന്ന ചോദ്യമാണ് യാത്രയിൽ രാഹുൽ ഗാന്ധി ഉയർത്തുന്നത്. വ്യവസായ വായ്പ നൽകിയ ഏഴുലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടില്ല. വ്യവസായികൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ വായ്പ മുടങ്ങിയ കർഷകർക്കു കിട്ടുന്നതു ജയിലാണെന്നും രാഹുൽ പറഞ്ഞു. നിലക്കടലയ്ക്കു ന്യായവില കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു വാഹനത്തിനു ചുറ്റും കൂടിയ കർഷകരുടെ മറുപടി. ഇതു തന്നെയാണു രാജ്യത്തെ എല്ലാ കർഷകരുടെയും സ്ഥിതിയെന്നു രാഹുൽ പറഞ്ഞു.

ആർക്കും ന്യായവില കിട്ടുന്നില്ല. ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏൽപിച്ചത്. കർഷകർക്കാണ് ഏറ്റവും വലിയ അടി കിട്ടിയത്. ഫോൺ വഴിയോ ഡെബിറ്റ് കാർഡ് വഴിയോ ഇടപാടുകൾ നടത്താത്ത സാധാരണ കർഷകർ കൂലി നൽകാനും വിത്തു വാങ്ങാനും പണമില്ലാതെ വലഞ്ഞു. അതിനു പിന്നാലെ കൊണ്ടുവന്ന ചരക്ക്, സേവന നികുതി (ജിഎസ്ടി) രാജ്യത്തെ ചെറുകിട വ്യാപാരികളെയും കട ഉടമകളെയും ബാധിച്ചു. ലക്ഷക്കണക്കിനു കടക്കാർക്കു കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. വ്യവസായികൾക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണു 'ഗുജറാത്ത് മോഡൽ' വികസനം.

വെള്ളം, വൈദ്യുതി, ഭൂമി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വ്യവസായികൾക്കു നൽകുമ്പോൾ പാവപ്പെട്ട കർഷകന് അവഗണനയാണു ലഭിക്കുന്നത്. ഇതാണു കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതു പാവപ്പെട്ടവർക്കും കർഷകർക്കും യുവജനങ്ങൾക്കും വേണ്ടിയുള്ളതാകും. പാവപ്പെട്ടവർക്കു സൗജന്യ ചികിൽസയും മരുന്നും ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP