Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം മുഴുവൻ തോറ്റത് പോട്ടെന്ന് വച്ചാലും അമേഠിയിലെ തോൽവി സഹിക്കാവുന്നതിലും അപ്പുറം; മോദിക്കെതിരായ മുദ്രാവാക്യം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരാതിരുന്നതും ക്ഷുഭിതനാക്കി; സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തീർത്ത് പറഞ്ഞ് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാനെത്തിയ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനും നിരാശയോടെ മടക്കം; പിസിസികൾ അഭ്യർത്ഥിച്ചിട്ടും ഫലമില്ല; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന് തീർത്ത് പറഞ്ഞ് രാഹുൽ

രാജ്യം മുഴുവൻ തോറ്റത് പോട്ടെന്ന് വച്ചാലും അമേഠിയിലെ തോൽവി സഹിക്കാവുന്നതിലും അപ്പുറം; മോദിക്കെതിരായ മുദ്രാവാക്യം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരാതിരുന്നതും ക്ഷുഭിതനാക്കി; സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തീർത്ത് പറഞ്ഞ് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാനെത്തിയ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനും നിരാശയോടെ മടക്കം; പിസിസികൾ അഭ്യർത്ഥിച്ചിട്ടും ഫലമില്ല; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന് തീർത്ത് പറഞ്ഞ് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി. എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തോൽവി ഭാരം മുഴുവൻ ഏറ്റെടുത്താണ് രാഹുൽ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത്. പാർട്ടിയുടെ ഈ പ്രതിസന്ധി കാലത്ത് രാഹുൽ സ്ഥാനം ഒഴിയുന്നത് നല്ല സന്ദേശം ആകില്ല എന്ന വാദമാണ് ഉയരുന്നതെങ്കിലും രാഹുൽ തീരുമാനം മാറ്റുന്നില്ല. രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് അഹമ്മദ് പട്ടൽ കെസി വേണുഗോപാൽ എന്നീ നേതാക്കൾ ഇന്ന് രാഹുലിനെ കണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഇരു നേതാക്കളോടും ആവർത്തിക്കുകയായിരുന്നു.

പാർട്ടിയുടെ തോൽവിയിലുപരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും അമേഠിയിൽ വ്യക്തിപരമായി ഏറ്റ തിരിച്ചടി കൂടിയാണ് രാഹുൽ കടുത്ത തീരുമാനത്തിലേക്ക് പോയതിന് പിന്നിൽ എന്നാണ് സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്‌ച്ചയും രാഹുൽ ഗാന്ധി റദ്ദാക്കി. പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം രാഹുൽ ഗാന്ധി റദ്ദാക്കിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജി തീരുമാനത്തിൽനിന്ന് രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ വഴങ്ങിയില്ല.

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനം മാറ്റാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച നിർദ്ദേശം. പെട്ടെന്ന് രാജിവച്ചാൽ പാർട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം അദ്ദേഹം അംഗീകരിച്ചു. രാഹുലിന്റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാഹുൽ ഒരു കാരണവശാവും സ്ഥാനം ഒഴിയരുത് എന്ന് ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്മാർ കത്തയക്കുകയാണ്. എന്നാൽ സോണിയയും പ്രിയങ്കയും ശ്രമിച്ചിട്ടും പിൻതിരിപ്പിക്കാൻ കഴിയാതെ വന്നതാണ് പ്രതീക്ഷകൾ അസ്തമിക്കുന്നതിന് പിന്നിൽ.

അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ പാർട്ടി അധികാരത്തിലെത്തിയതോടെ വലിയ പ്രതീക്ഷകളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അതിനൊപ്പം തന്നെ കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ ഭരിക്കാൻ ഇട നൽകാതെ ജെഡിഎസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതും പരിഗണിച്ചപ്പോൾ രാഹുൽ പാർട്ടിക്കുള്ളിലും ദേശീയ തലത്തിലും കരുത്തനായി വളരുന്നു എന്ന പ്രതീതി ഉയർന്നു.

ഇതിനൊപ്പം തന്നെ റഫാൽ ഇടപാട് സംബന്ധിച്ച് നടത്തിയ അഴിമതിക്കെതിരായ പോരാട്ടങ്ങളും മോദിക്ക് പകരം രാഹുൽ എന്ന മുദ്രാവാക്യവും ശക്തി പ്രാപിച്ചു. എന്നാൽ ലോക്‌സഭ ഫലം പുറത്ത് വന്നപ്പോൾ രാഹുൽ ഗാന്ധിയെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു തിരിച്ചടികൾ. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞത് . ചുരുക്കി പറഞ്ഞാൽ കേരളത്തിൽ അധികമായി കിട്ടിയ സീറ്റുകൾ മാത്രമാണ് കേന്ദ്രത്തിൽ ഇത്തവണ കൂടിയത് എന്ന് വ്യക്തം. ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ ദേശീയ അധ്യക്ഷൻ വേണമെന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. പ്രിയങ്ക ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിനോടും രാഹുലിന് യോജിപ്പില്ല. അതേസമയം, രാഹുലിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കം മുതിർന്ന നേതാക്കൾ തുടരുകയാണ്.

ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആറ് മാസം മുൻപ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തോറ്റ് തുന്നംപാടിയത് പാർട്ടി നേതൃത്വത്തേയും പ്രവർത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അമേഠിയിൽ രാഹുൽ പോലും തോറ്റതോടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു രാഹുൽ എന്നാൽ പാർട്ടി അത് സ്വീകരിച്ചില്ല. എന്നാൽ നേതാവായി തുടരുന്ന സാഹചര്യത്തിൽ പക്ഷേ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് രാഹുൽ തുടരാമെന്ന് ഒരു വിധം സമ്മതിച്ചത് എങ്കിലും പിന്നീട് വീണ്ടും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

തോൽവിക്ക് പിന്നാലെ ചില നേതാക്കൾക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. മക്കൾക്ക് വേണ്ടി രംഗത്ത് വരികയും അവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനും ശ്രമിച്ച കമൽനാഥ് അശോക് ഗലോട്ട്, ചിദംബരം എന്നിവർക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. അതൊടൊപ്പം തന്നെ തെരഞ്ഞെടുപ്പില് ഉടനീളം താൻ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാനും നേതാക്കൾ മുന്നോട്ട് വന്നില്ല എന്നും രാഹുൽ വിമർശിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷുഭിതനായിട്ടാണ് രാഹുൽ പ്രവർത്തക സമിതിയിൽ പങ്കെടുത്തത്. പ്രാദശിക നേതാക്കളെ കൂടുതൽ വളർത്തിയെടുക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് രാഹുൽ ഇത് പറയുന്നത്.

അടുത്ത കാലത്ത് സംസ്ഥാനങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. പക്ഷേ അവിടുത്തെ പരാജയങ്ങൾ ഉൾക്കൊള്ളാനാകുന്നില്ല എന്നാണ് രാഹുൽ ഉന്നയിച്ചത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റ് വേണം എന്ന വാശി തുടർന്നുവെന്നും എന്നാൽ താൽപര്യമില്ലാതിരുന്നിട്ടും ഇതിന് വഴങ്ങേണ്ടി വന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇത്പോലെ തന്നെയാണ് പി ചിദംബരവും തന്റെ മകന് വേണ്ടി രംഗത്ത് വന്നത് എന്നും രാഹുൽ യോഗത്തിൽ വിശദമാക്കി.

കഴിഞ്ഞ കുറച്ച് കാലമായി മോദിക്ക് എതിരെ കോൺഗ്രസ് ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ചൗക്കിദാർ ചോർ ഹെ എന്നത്. റാഫേൽ അഴിമതി കേസിൽ സുപ്രീം കോടതി ഉൾപ്പടെ സർക്കാരിനെതിരെ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറിയത് എന്നും ഒരു നേതാവ് പോലും ആ മുദ്രാവാക്യം ഏറ്റെടുത്തില്ല എന്നുമാണ് രാഹുൽ ഉന്നയിച്ച ആരോപണം. എന്നാൽ ഇത്രയും പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാറായി.

എന്നാൽ ഈ അവസരത്തിൽ രാഹുൽ രാജി വെക്കുന്നത് നല്ല സന്ദേശം അല്ല നൽകുക എന്ന് പറഞ്ഞ നേതാക്കൾ വൈകാരികമായിട്ടാണ് പ്രചതികരിച്ചത്. രാഹുൽ വളരെ നന്നായി തന്നെയാണ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത് എന്നും നിരാശനാകേണ്ടതില്ല എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ സോണിയ ഗാന്ധി ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. രാഹുൽ പല തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും പാർട്ടിയെ ഉടച്ച് വാർക്കാനുള്ള ചുമതല രാഹുലിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. ഈ ഒരു അവസരത്തിൽ പാർട്ടിയെ നയിക്കേണ്ടത് രാഹുൽ തന്നെയാണ് എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.കോൺഗ്രസ് മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അതിന് രാഹുൽ ഗാന്ധി രാജി വെക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ നടത്തിയ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP