Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ തീർത്ത് പറഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാതെ നേതാക്കളും പ്രവർത്തകരും; പ്രവർത്തക സമിതി രാജി അംഗീകരിക്കും വരെ കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തുടരും; പ്രവർത്തക സമിതി ചേരുമ്പോൾ ഒരുവട്ടം കൂടി സമ്മർദ്ദം ചെലുത്തും; തന്നെ താൽക്കാലിക അദ്ധ്യക്ഷനായി നിശ്ചയിച്ചെന്ന വാർത്ത തള്ളി മോത്തിലാൽ വോറ; കോൺഗ്രസിന്റെ മറ്റൊരുനാടകമാണിതെന്ന് ബിജെപി; ഗാന്ധി കുടുംബത്തിൽ നിന്നും മുക്തമായ പാർട്ടിയിൽ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ശിവസേന

രാഹുൽ തീർത്ത് പറഞ്ഞിട്ടും അംഗീകരിക്കാൻ കഴിയാതെ നേതാക്കളും പ്രവർത്തകരും; പ്രവർത്തക സമിതി രാജി അംഗീകരിക്കും വരെ കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തുടരും; പ്രവർത്തക സമിതി ചേരുമ്പോൾ ഒരുവട്ടം കൂടി സമ്മർദ്ദം ചെലുത്തും; തന്നെ താൽക്കാലിക അദ്ധ്യക്ഷനായി നിശ്ചയിച്ചെന്ന വാർത്ത തള്ളി മോത്തിലാൽ വോറ; കോൺഗ്രസിന്റെ മറ്റൊരുനാടകമാണിതെന്ന് ബിജെപി; ഗാന്ധി കുടുംബത്തിൽ നിന്നും മുക്തമായ പാർട്ടിയിൽ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ശിവസേന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി രാജി അംഗീകരിക്കും വരെ പാർട്ടി അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തുടരും. പ്രവർത്തക സമിതി ചേരുമ്പോൾ പാർട്ടി പ്രസിഡന്റായി തുടരണമെന്ന് രാഹുലിനോട് ഒരുവട്ടം കൂടി ആവശ്യപ്പെടും, മുതിർന്ന നേതാവ് മോത്തിലാൽ വോഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ താൽക്കാലിക അദ്ധ്യക്ഷനായി നിയമിച്ചുവെന്ന വാർത്തയും വോറ തള്ളി. അതേസമയം രാജി കോൺ്ഗ്രസിന്റെ മറ്റൊരു നാടകമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുായ മുക്താർ അബ്ബാസ് നഖ്വി പരിഹസിച്ചു. അമേഠിയിൽ രാഹുലിനെ തോൽപിച്ച് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ജയ് ശ്രീറാം എന്ന വാക്കിൽ പ്രതികരണം ഒതുക്കി. ഗാന്ധി കുടുംബത്തിൽ നിന്നും കോൺ്ഗ്രസ് സ്വതന്ത്രമായെന്നും പാർട്ടി പുനഃ സംഘടനയ്ക്ക് ഇത് കളിയൊരുക്കിയിരിക്കുകയാണെന്നും ശിവസേന വക്താവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു.

രാജിക്കത്ത് പുറത്തുവിട്ടതിന് പിന്നാലെ ഇന്ന് പാർലമെന്റ് അങ്കണത്തിൽ വെച്ചു രാഹുൽ മാധ്യമങ്ങളെ കണ്ടു. എന്റെ രാജിക്കത്ത് ഞാൻ നേരത്തെ സമർപ്പിച്ചതാണ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് ഉടൻ തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുൽ തന്റെ നിലപാട് കടുപ്പിക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

'കാലതാമസമില്ലാതെ പുതിയ അധ്യക്ഷൻ ആരാണെന്ന് പാർട്ടി തീരുമാനിക്കണം. ഞാൻ അധ്യക്ഷനായി തുടരില്ല. എന്റെ രാജിക്കത്ത് നൽകിക്കഴിഞ്ഞതാണ്. ഞാനിപ്പോൾ അധ്യക്ഷനല്ല. കോൺഗ്രസ് പ്രവർത്തക സിമിതി എത്രയും വേഗം ചേർന്ന് തീരുമാനമെടുക്കണം.' പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരോട് രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രാഹുൽ രാജിസന്നദ്ധത അറിയിച്ചത്. രാഹുലിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളടക്കം പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അതേസമയം മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽകുമാർ ഷിൻഡെ കോൺഗ്രസ് അധ്യക്ഷനാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽഗാന്ധി മടങ്ങിവരില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ നേതാവിനെ അവരോധിക്കാൻ നീക്കം തുടങ്ങിയത്. ഷിൻഡെ കോൺഗ്രസ് അധ്യക്ഷനായാൽ 21 വർഷത്തിനു ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ എത്തുമെന്ന പ്രത്യേകത കൂടിയാകും.

മഹാരാഷ്ട്രയിൽനിന്നുള്ള ദളിത് നേതാവാണ് സുശീൽ കുമാർ ഷിൻഡെ. പാർലമെന്റേറിയൻ എന്ന അനുഭവ പരിചയവും പ്രതിച്ഛായയും അനുകൂലമാണ്. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരും സജീവ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് കോൺഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി ഇതുവരെ പരിഹരിക്കാനായിട്ടില്ല. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അധ്യക്ഷനെ ഉടൻ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഷിൻഡെ എത്തുന്നത് മഹാരാഷ്ട്രയിൽ അനുകൂല സാഹചര്യമുണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന വിമർശം ഉന്നയിച്ചാണ് രാഹുൽഗാന്ധി സ്ഥാനമൊഴിഞ്ഞത്. പാർലമെന്ററി പാർട്ടി യോഗത്തിലും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. ഇതോടെയാണ് സീതാറാം കേസരിക്കുശേഷം നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് അധ്യക്ഷൻ എത്തുന്നത്.

ഗുലാംനബി ആസാദ്, അശോക് ഗെഹലോട്ട് എന്നിവരെയും പരിഗണിച്ചിരുന്നു. സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പ്രവർത്തകസമിതി പിരിച്ചുവിടണമെന്നും ഒരു സീറ്റും ജയിക്കാത്ത 17 സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാർ രാജിവയ്ക്കണമെന്നും യുവനേതാക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP