Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് ബദലായി റേഡിയോ പ്രഭാഷണവുമായി രാഹുൽ ഗാന്ധി; കോവിഡ് ഉൾപ്പടെയുള്ള വിഷയത്തിൽ രാജ്യത്തെ ജനങ്ങളോട് സംവേദിക്കാൻ രാഹുലും ഒരുങ്ങുന്നു; ശബ്ദരേഖാ പ്രഭാഷണത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി; മോദി കൈകാര്യം ചെയ്തതോടെ രാജ്യത്തെ സാമ്പത്തിക അവസ്ഥ തകർന്നടിഞ്ഞെന്ന് രാഹുൽ ഗാന്ധിയുടെ ആക്ഷേപവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് ബദൽ മാർഗം എന്നവണ്ണം ശബ്ദരേഖാ പ്രഭാഷണവുമായി (പോഡ്കാസ്റ്റ്) കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോവിഡ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളുമായി സംവിദിക്കാനാണ് രാഹുൽ ഗാന്ധി ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തുന്നത്. രാജ്യത്തെ ജനങ്ങളോട് സംവേദിക്കാൻ നരേന്ദ്ര മോദി സർക്കാരാണ് ആഴ്ചയിൽ മൻ കി ബാത്ത് പദ്ധതി മുന്നോട്ട് വച്ചത്.

രാജ്യത്തിന്റെ പുതിയ നയങ്ങളും ആവിഷ്‌കരിക്കുന്ന പദ്ധതികളും നടപ്പിലാക്കിയവയുമെല്ലാം ഈ ഘട്ടത്തിൽ പ്രധാനമന്ത്രി റേഡിയോ പ്രക്ഷേപണത്തിലൂടെ രാജ്യത്തെ ജനങ്ങളെ അറിയിക്കുകയാണ് പതിവ്. എന്നാൽ ഇതേ മാർഗത്തിൽ തന്നെ രാഹുൽ ഗാന്ധിയും രാജ്യത്തെ പൊതുജനങ്ങളോട് സംവിദേച്ച് ഇമേജ് ബിൽഡ് അപ്പ് ചെയ്യാനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു. കോവിഡ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശബ്ദരേഖാ പ്രഭാഷണങ്ങൾ നടത്തും.

ഇതു സംബന്ധിച്ച ആലോചനകൾ പ്രാരംഭ ഘട്ടത്തിലാണെന്നും വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റേഡിയോ പ്രഭാഷണങ്ങൾക്കു (മൻ കി ബാത്) ബദലായാണു പോഡ്കാസ്റ്റ് പരിഗണിക്കുന്നത്. ലോക്ഡൗൺ വേളയിൽ ഡിജിറ്റൽ വാർത്താസമ്മേളനങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരുമായി വിഡിയോ സംഭാഷണങ്ങളും രാഹുൽ നടത്തിയിരുന്നു.

രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിൽ അവ ഗുണം ചെയ്തുവെന്നു വിലയിരുത്തിയാണ് പോഡ്കാസ്റ്റിനുള്ള സാധ്യത പാർട്ടി പരിശോധിക്കുന്നത്.സാമ്പത്തിക രംഗം തകർന്നു: രാഹുൽപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. നിക്ഷേപ, വളർച്ച സൂചികയിൽ ആഗോള സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയെ തരംതാഴ്‌ത്തിയതിനു പിന്നാലെയാണു വിമർശനം.

മോദി കൈകാര്യം ചെയ്ത രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശം എന്ന അവസ്ഥയ്ക്കു തൊട്ടുമുകളിലാണു മൂഡീസ് വിലയിരുത്തുന്നതെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു. നിർധനർ, കച്ചവടക്കാർ എന്നിവർക്കു സഹായം നൽകാത്തതു മൂലം സാമ്പത്തിക മേഖലയുടെ തകർച്ച വരാനിരിക്കുന്നതേയുള്ളൂ. 11 കോടി ആളുകൾ ജോലി ചെയ്യുന്ന സൂക്ഷ്മ, ചെറുകിട, മധ്യ വ്യാപാര കേന്ദ്രങ്ങളിൽ മൂന്നിലൊന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവയ്ക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാത്ത കേന്ദ്ര സർക്കാരിന്റെ പ്രവൃത്തി ക്രിമിനൽ കുറ്റമാണ് രാഹുൽ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP