Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുലാംനബിയുടെ അനുഭവമുണ്ടാകുമോ രാഹുലിനും? യെച്ചൂരിക്കും, ഡി.രാജയ്ക്കുമൊപ്പം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ജമ്മു-കശ്മീരിലേക്ക്; നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഭരണകൂടം

ഗുലാംനബിയുടെ അനുഭവമുണ്ടാകുമോ രാഹുലിനും? യെച്ചൂരിക്കും, ഡി.രാജയ്ക്കുമൊപ്പം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ജമ്മു-കശ്മീരിലേക്ക്; നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌


ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച കശ്മീരിലെത്തും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നാണ് വിവരം. ഇവർക്കു പുറമേ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ആർജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അക്രമങ്ങൾ അരങ്ങേറുന്നുവെന്നും, കാര്യങ്ങൾ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ സത്യപാൽ മാലിക് രംഗത്തെത്തിയിരുന്നു. രാഹുലിന് ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയയ്ക്കാമെന്നും കശ്മീരിലെത്തി സ്ഥിതിഗതികൾ മനസിലാക്കിയിട്ടുവേണം വിമർശനങ്ങൾ ഉന്നയിക്കാനെന്നും സത്യപാൽ മാലിക് പറഞ്ഞിരുന്നു.

പാർട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു വിമാനത്താവളത്തിൽ തടഞ്ഞും. കേന്ദ്ര നീക്കത്തിനു ശേഷം ഒരു രാഷ്ട്രീയ നേതാവും കശ്മീർ സന്ദർശിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല. അതേസമയം, നേതാക്കളുടെ സന്ദർശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ടു തന്നെ സന്ദർശനം ഒഴിവാക്കണമെന്നും ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്‌മെന്റ് അറിയിച്ചു. ക്രമസമാധാനം നിലനിർത്തേണ്ടതിന്റെയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിർന്ന നേതാക്കൾ മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP