Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധി അമേരിക്കയ്ക്ക് പറന്നത് അമേരിക്കയിലെത്തിയ മോദിക്ക് പാര വെയ്ക്കാൻ; മോദി വിരുദ്ധ പ്രതിഷേധക്കാരെ രംഗത്തിറക്കിയത് രാഹുൽ: പ്രതിഷേധം ഏശാതെ നിരാശനായി മോദിക്ക് മുമ്പേ മടങ്ങിയെത്തിയേക്കും

രാഹുൽ ഗാന്ധി അമേരിക്കയ്ക്ക് പറന്നത് അമേരിക്കയിലെത്തിയ മോദിക്ക് പാര വെയ്ക്കാൻ; മോദി വിരുദ്ധ പ്രതിഷേധക്കാരെ രംഗത്തിറക്കിയത് രാഹുൽ: പ്രതിഷേധം ഏശാതെ നിരാശനായി മോദിക്ക് മുമ്പേ മടങ്ങിയെത്തിയേക്കും

ന്യൂഡൽഹി: വിദേശ യാത്രകളിൽ മുമ്പൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെങ്കിലും വിവാദങ്ങളിൽ പെട്ട് പ്രതിച്ഛായ പോയികൊണ്ടിരിക്കുന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. രാഹുലിന്റെ യാത്രകൾ എല്ലായെപ്പോഴും വിവാദത്തിൽ ആകുകയാണ്. ഇത്തവണ രാഹുലിന്റെ അമേരിക്കൻ യാത്രയാണ് കോൺഗ്രസിന്റെ ഉത്തരം മുട്ടിച്ചിരിക്കുന്നത്. നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിന് മുമ്പായി രാഹുൽ അവിടെ എത്തിയതാണ് വിവാദത്തിന്റെ അടിസ്ഥാനം. ഇതോടെ രാഹുൽ എന്തിനാണ് അമേരിക്കയിൽ പോയതെന്നതിനെ കുറിച്ചായിരുന്നു ബിജെപി നേതാക്കൾ ഉന്നയിച്ചത്. മോദിയുടെ വിദേശയാത്രകളെ കോൺഗ്രസ് വിമർശിച്ചപ്പോഴാണ് ബിജെപി രാഹുൽ വിഷയം എടുത്തിട്ടത്.

ഏറെ ദിവസങ്ങളായി കോൺഗ്രസ് നേതാക്കൾ മിണ്ടാട്ടം മുട്ടിയിരിക്കുമ്പോൽ രാഹുൽ ഗാന്ധി പോയത് മോദിക്ക് പാര വെക്കാൻ വേണ്ടിയാണെന്ന റിപ്പോർട്ട് പുറത്തുവന്നു. 'ദ സൺഡേ ഗാർഡിയൻ' ആണ് ഒടുവിൽ രാഹുലിന്റെ അമേരിക്കൻ യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാൻ ആളെക്കൂട്ടാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം എന്നാണ് പ്രമുഖ മാദ്ധ്യമപ്രവർത്തകനും കമല സുരയ്യയുടെ മകനുമായ എം ഡി നാലപ്പാട്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

മോദിയുടെ നിലപാടുകളോട് എതിർപ്പുകൾ ഉള്ള ഇന്ത്യൻ സമൂഹത്തെയും സന്നദ്ധ സംഘടനകളെയും അറിയാൻ മാത്രമാണ് എന്നാൽ രാഹുലിനോട് അടുപ്പമുള്ളവർ പറയുന്നത്. എന്നാൽ, മോദിക്കെതിരെ ഒരുതരത്തിലുള്ള പരിപാടികളും രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്നില്ലെന്നും ഇവർ പറയുന്നു. മോദിക്ക് എന്തുകൊണ്ട് സ്വീകാര്യത ലഭിക്കുന്നു, അല്ലെങ്കിൽ എതിർക്കുന്നു എന്ന പഠിക്കുകയാണ് രാഹുലിന്റെ ലക്ഷ്യമെന്നുമാണ് സൂചനയെന്നും വാർത്തയിൽ പറയുന്നു. എന്നാൽ, ഇത്തരം പ്രതിഷേധക്കാരെ സഹായിക്കാനാണ് രാഹുൽ എത്തിയതെന്നാണ് മറുപക്ഷത്തിന്റെ വാദം.

ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിദേശ രാജ്യത്ത് പ്രതിഷേധം ഉണ്ടായാൽ അത് ലോക മാദ്ധ്യമങ്ങളിൽ വാർത്ത ആകുകയും കൂടാതെ നേതാക്കൾ ശ്രദ്ധിക്കുകയും ചെയ്യും. ഇതോടെ മോദിയുടെ ആഗോള ഇമേജിന് ഇടിവു വരുത്താൻ സാധിക്കുമെന്നുമാണ് രാഹുൽ ഗാന്ധി കരുതുന്നത്. ഇങ്ങനെ മോദിയുടെ പ്രശസ്തി തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ അമേരിക്കയിലേക്ക് വണ്ടി കയറിയതെങ്കിലും അത് വിജയിക്കുകയും ഉണ്ടായില്ല. മാത്രമല്ല, വിദേശയാത്രയുടെ പേരിൽ നാട്ടിൽ നിന്നു കുറേ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുകയും ചെയ്തു.

മറുവശത്ത് നരേന്ദ്ര മോദിയാകട്ടെ സിലിക്കൺ വാലിയിൽ അടക്കം പോയി സൂപ്പർസ്റ്റാർ ആകുകയും ചെയ്തു. കഴിഞ്ഞ തവണ മേരിക്കയിൽ പോയപ്പോൾ മാഡിസൺ സ്‌ക്വയറിൽ ഗംഭീര സ്വീകരണങ്ങളാണ് മോദിക്ക് കിട്ടിയത്. ഇത്തവണ പ്രതിഷേധ പ്രകടനക്കാർ ലക്ഷ്യം വെക്കുന്നത് മോദിയുടെ ഈ തിളക്കം കുറക്കുക എന്നാതായിരുന്നു. പട്ടേൽ സംവരണത്തിന്റെ പേരിൽ ഒരു വിഭാഗം പട്ടേൽ സമുദായക്കാർ വരെ മോദിക്കെതിരെ രംഗത്തിറക്കുമെന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് മോദിക്കെതിരെ പ്രതിഷേധം വേണ്ടെന്ന നിലപാടിലേക്ക് മാമാറി.

അമേരിക്കയിലെ മോദി വിരുദ്ധരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ഉള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധി തന്റെ യാത്രകളിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതെന്നതെന്നുമാണ് സൺഡേ ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നത്. രാഹുലിന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൃഹപാഠമുണ്ടെന്നും വിവരമുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുലിന്റെ നീക്കങ്ങൾ എന്നു വിലയിരുത്തപ്പെടുന്നു.

മോദി നയിക്കുന്ന ബിജെപിയെ ഒതുക്കി ഭരണം തിരികെ പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത്തവണ അമേരിക്ക സന്ദർശിക്കുന്ന മോദിക്കെതിരെ രണ്ട് തവണയാണ് പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായത്. സിഖ് പട്ടേൽ സമുദായക്കാരുടെ പ്രകടനത്തിന് വേണ്ടത്ര ആളുകൾ ഉണ്ടായിരുന്നില്ല. അതേസമയം മോദിക്ക് അനുകൂല മുദ്രാവാക്യങ്ങളുമായി പട്ടേൽ സമുദായക്കാർ പലരും സ്വാഗതം പറഞ്ഞെത്തുകയും ചെയ്തു.

രണ്ടാമത്തെ അജ്ഞാത വാസമോ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആരോടും പറയാതെ പുറപ്പെട്ടുപോയ രാഹുൽ ഗാന്ധി 56 ദിവസം അജ്ഞാതവാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം മോദിക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് രാഹുൽ അമേരിക്കയിലേക്ക് പോയതും. അമേരിക്കയിലെ ആസ്പനിൽ ഒരു ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധി പോയത് എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ ഗ്ലോബൽ മീറ്റ് എന്നാണെന്നോ എവിടെയാണെന്നോ ഒരു വിവരം കോൺഗ്രസ് പുറത്തുവിട്ടിരുന്നില്ല.

എന്നാൽ ചാർലി റോസ് സമ്മേളനം ജൂൺ 25 മുതൽ ജൂലൈ നാല് വരെയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഈ വാദത്തെ ഖണ്ഡിക്കുകയും ചെയ്തു. നേരത്തെ നടന്ന സമ്മേളനത്തിന്റെ തീയതിയാണിതെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. ലോകമൊട്ടാകെയുള്ള 100 നേതാക്കൾ മാത്രമാണ് ഇതിൽ പങ്കെടുക്കുന്നതെന്നും സമ്മേളനം തുടരുകയാണെന്നുമാണ് കോൺഗ്രസിന്റെ മറുപടി. ഇതിനിടെ ഇന്ന് സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മോദിക്ക് വൻ സ്വീകരണം ലഭിക്കുമ്പോൾ രാഹുൽ നാട്ടിലേക്ക് വരും ദിവങ്ങളിൽ തിരികെ എത്തുമെന്നുമാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP