Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല; ഐപിഎൽ വേദിയിൽ പ്രതിഷേധം ഉണ്ടായേ മതിയാവൂ; ചെന്നൈ ടീമംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നു നിർദ്ദേശിച്ച് രജനികാന്ത്; കാവേരി വിഷയത്തിൽ സ്‌റ്റൈൽ മന്നനും അതിശക്തമായ നിലപാടിൽ; ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് കടുത്ത പ്രതിസന്ധിയിൽ; ചൊവ്വാഴ്ചത്തെ മത്സരം തടയാൻ ദളിത് സംഘടനകളും; കളിക്കിടെ സംഘർഷത്തിനും സാധ്യത; ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദിയായി കേരളവും പരിഗണനയിൽ

ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല; ഐപിഎൽ വേദിയിൽ പ്രതിഷേധം ഉണ്ടായേ മതിയാവൂ; ചെന്നൈ ടീമംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നു നിർദ്ദേശിച്ച് രജനികാന്ത്; കാവേരി വിഷയത്തിൽ സ്‌റ്റൈൽ മന്നനും അതിശക്തമായ നിലപാടിൽ; ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് കടുത്ത പ്രതിസന്ധിയിൽ; ചൊവ്വാഴ്ചത്തെ മത്സരം തടയാൻ ദളിത് സംഘടനകളും; കളിക്കിടെ സംഘർഷത്തിനും സാധ്യത; ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദിയായി കേരളവും പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കാവേരി നദീജല വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രക്ഷോഭം രൂക്ഷമായി തുടരുമ്പോൾ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി സൂപ്പർ താരം രജനീകാന്ത് രംഗത്തെത്തി. ഐ.പി.എൽ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലെ പ്രതിഷേധം ഐ.പി.എൽ വേദിയിലുണ്ടാകണമെന്നും രജനീകാന്ത് പ്രതികരിച്ചു. കാവേരി വിഷയത്തിൽ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. രജനികാന്തിന്റെ പ്രഖ്യാപനം ഏറെ ചലനങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ വേദി മാറ്റുന്നത് ഐപിഎൽ മാനേജ്‌മെന്റ് പരിഗണിക്കുമെന്നാണ് സൂചന.

ചെന്നൈ ടീമംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിൽ രജനീകാന്തിനെ കൂടാതെ നടൻ കമൽഹാസൻ അടക്കമുള്ള താരങ്ങളും പങ്കെടുത്തു. കാവേരി വിഷയത്തിൽ രജനീകാന്തിന്റെ മൗനം തെറ്റാണെന്ന് കമൽഹാസൻ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി വിഷയത്തിൽ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടികളും പ്രാദേശിക സംഘടനകളും റെയിൽവേ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടി ശക്തമാക്കി. ബോർഡ് രൂപവത്കരിച്ചു കാവേരിയിൽനിന്നു തമിഴ്‌നാടിനു ജലം വിട്ടുനല്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

ഐപിഎല്ലിൽ തമിഴ് വികാരം ശക്തമായി അലയടിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഏപ്രിൽ 10-ന് ചെന്നൈ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എൽ. മത്സരം. വാതുവെപ്പ് കേസിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ഏർപ്പെടുത്തിരിക്കുന്ന വിലക്ക് അവസാനിച്ചതിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. ഏപ്രിൽ പത്ത് മുതൽ മെയ് 20 വരെ ഏഴു മത്സരങ്ങൾക്കാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുക. രജിനയുടെ പ്രസ്താവനയോടെ ചെന്നൈ ടീം പ്രതിസന്ധിയിലാകും. ടീമിൽ പല വിദേശികളുൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളുണ്ട്. ഇവരൊക്കം കറുത്ത ബാഡ്ജ് ധരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മത്സരം തടയാൻ രജനി ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ തമിഴ്‌നാട്ടിൽ അതിശക്തമായ ഫാൻസുള്ള രജനിയുടെ കറുത്ത ബാഡ്ജ് ധരിക്കണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉയരും. ഇത് അടുത്ത മത്സരങ്ങളേയും ബാധിക്കും. അതുകൊണ്ട് തന്നെ ഐപിഎൽ മാനേജ്‌മെന്റ് കടുത്ത പ്രതിസന്ധിയിലാണ്. താരങ്ങളുടെ സുരക്ഷ അടക്കം പ്രശ്‌നത്തിലാകും. ഈ സാഹചര്യത്തിൽ വേദി മാറ്റം ഉൾപ്പെടെ സംഘാടകരുടെ പരിഗണനയിലുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് കൊടുക്കുന്ന ഉറപ്പാകും ഇതിൽ നിർണ്ണായകം. ഏതായാലും കാവേരി പ്രശ്‌നം തമിഴ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുക്കുകയാണ്.

സൂര്യ, വിജയ്, വിശാൽ, സത്യരാജ്, വിവേക്, ധനുഷ്, ശിവകാർത്തികേയൻ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവർ കോട്ടത്തിൽ നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. 'നാം തമിഴർ കക്ഷി' അടക്കമുള്ള പാർട്ടികൾക്ക് പിന്നാലെ ദളിത് പാർട്ടി വി സി.കെ.യും ഐ.പി.എൽ വേദി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മത്സരം ചെന്നൈയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി സി.കെ. നേതാവ് തിരുമാവളവൻ ഐ.പി.എൽ. ചെയർമാന് കത്തയച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പൊതുവികാരം മാനിച്ച് വേദിമാറ്റാൻ നടപടിയെടുക്കണമെന്നും തിരുമാവളവൻ അഭ്യർത്ഥിച്ചു.

സംവിധായകൻ ഭാരതിരാജ, സംഗീത സംവിധായകൻ ജെയിംസ് വസന്തൻ എന്നിവരും ഇവിടെ ഐ.പി.എൽ. മത്സരം നടത്തുന്നതിനെതിരേ രംഗത്ത് വന്നിരുന്നു. എന്നാൽ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഐ.പി.എൽ. ബഹിഷ്‌കരണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാമെന്നാണ് സ്റ്റാലിന്റെ പ്രതികരണം. ഇതിനിടെയാണ് ശക്തമായ നിലപാടുമായി രജിനകാന്ത് രംഗത്ത് വരുന്നത്. രാഷ്ട്രീയ പാർട്ടിയുമായി സജീവമാകുന്ന പ്രഖ്യാപിക്കുന്ന രജിനിയുടെ നിലപാട് പ്രഖ്യാപനം തമിഴ്‌നാട് രാഷ്ട്രീയത്തേയും സ്വാധീനിക്കും.

ഐ പി എൽ കേരളത്തിലേക്ക്

ഐപിഎൽ ചെന്നൈ, ബംഗളൂരു ടീമിന്റെ ഹോം മാച്ചുകൾ കേരളത്തിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. മത്സരം മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐ ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവർ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിപ്രായം തേടിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP