Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും

മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: നാല് വർഷം മുമ്പ് ഗുജറാത്ത് വികസനത്തിന്റെ നായകനായാണ് നരേന്ദ്ര മോദി അറിയപ്പെട്ടത്. മോദി മോഡൽ വികസനത്തെ കുറിച്ച് അബ്ദുള്ളക്കുട്ടിയെ പോലുള്ള നേതാക്കൾ പോലും വാചാലരായ കാലം. അത്രയ്ക്ക് ജനപ്രിയതയാണ് മോദിക്ക് അന്നുണ്ടായിരുന്നത്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് അനായാസം ബിജെപി വിജയിച്ചു കയറിയതിന്റെ കാരണവും മോദിയുടെ ഈ ജനകീയ ഇമേജായിരുന്നു. ഇതോടെ ഇവിടെ കോൺഗ്രസ് ഏറെ പിന്നോട്ടു പോകുകയും ചെയ്തു. ഇവിടെ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയായി മോദിയുടെ ചുവടുവെപ്പ് തുടങ്ങിയതും.

അഴിമതിയിൽ മുങ്ങിക്കുളിച്ച യുപിഎ സർക്കാറിനുള്ള ബിജെപിയുടെ മറുപടിയായിരുന്ന അന്ന് മോദി. വികസനത്തിന്റെ നേതാവായി മോദി വളർന്നപ്പോൾ അദ്ദേഹത്തെ ഇന്ത്യൻ ജനതയും വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് ചരിത്രിത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിക്കാൻ മോദിക്ക് സാധിച്ചത്. എന്നാൽ, ഇന്ന് ചിത്രം മാറി. മോദി സർക്കാർ ഭരണത്തിൽ മൂന്ന് വർഷം പിന്നിടുമ്പോൾ എടുത്തു പറയാൻ നേട്ടങ്ങളില്ല. മന്മോഹൻ സർക്കാൽ കൊണ്ടുവന്ന വികസന മാതൃക തകർന്നിരിക്കുന്നു. കർഷകരും യുവാക്കളും അടക്കം എല്ലാവരും ദുരിതത്തിൽ ഇനിന് പിന്നാലെ നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം തിരിച്ചടിയായി മാറി. മോദിപ്രഭാവം മങ്ങിയതോടെ ഗുജറാത്തിലും ബിജെപിക്ക് ഭരണം പോകുമോ എന്ന ആശങ്ക ശക്തമാണ്. ഈ ആശങ്ക വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ആർഎസ്എസ് നടത്തിയ സർവേ മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തിയിരിക്കയാണ്. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി തോൽക്കുമെന്നാണ് ആർഎസ്എസിന്റെ പ്രവചനം. ഇത് ബിജടെപി ക്യാമ്പിനെ കടുത്ത ആശങ്കയിൽ ആക്കുന്നുണ്ട്. 182 സീറ്റുള്ള നിയമസഭയിൽ 100 സീറ്റുകളോളം കോൺഗ്രസ് നേടുമെന്നും ബിജെപിക്ക് 60 സീറ്റ് മാത്രമെ ലഭിക്കുവെന്നതാണ് ആർഎസ്എസിന്റെ സർവേയിലെ കണ്ടെത്തൽ. പട്ടേൽ സമരങ്ങളും കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നടപടികളും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഗുജറാത്ത് മോഡൽ വികസനമെന്ന പേരിൽ രാജ്യത്ത് അധികാരമേറിയ മോദി സർക്കാരിന് ഗുജറാത്തിൽ ഒരു തോൽവി ഉണ്ടായാൽ അത് കേന്ദ്ര സർക്കാരിന് തന്നെ തിരിച്ചടിയാകും. കോൺഗ്രസിനും പ്രതിപക്ഷത്തിനും ഉജ്ജ്വലമായ തിരിച്ചുവരവിന് ഇടയാക്കുകയും ചെയ്യും. ബിജെപിയുടെ മുഖച്ഛായ ഗുജറാത്തിൽ നഷ്ടമായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ സംസ്ഥാനത്തിന്റെ പ്രതീക്ഷയുള്ള പദ്ധതിയായ സർദാർ സരോവർ ഡാമിന്റെ ഉദ്ഘാടനത്തിന് മോദി തന്നെ നേരിട്ടെത്തിയത്. എന്നാൽ, മോദിയല്ലാതെ പ്രതിച്ഛായയുള്ള നേതാക്കൾ ഗുജറാത്തിൽ നിന്നുമില്ല. അതുകൊണ്ട് തന്നെ മോദി തന്നെ മുന്നിൽ നിന്നാകും തെരഞ്ഞെടുപ്പിനെ നയിക്കുക.

അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയത്ു. 193 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 113 ഉം കോൺഗ്രസും നേടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് കയറിയ ഇരുപതോളം ബിജെപി എംഎൽഎമാർ ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു. ഇവർക്ക് അയ്യായിരത്തിൽ കുറവ് ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അന്ന് തന്നെ 20 വർഷം തുടർച്ചയായി ബിജെപി ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ആരംഭിച്ചിരുന്നു.

ഗുജറാത്തിൽ പട്ടേൽ സമുദായത്തിൽ രൂപപ്പെട്ട പ്രശ്നങ്ങളും സർക്കാരിനെ അലട്ടുന്നുണ്ട്. ആശിഷ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഒബിസി ഏക്താ മഞ്ചും ബിജെപിക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഗോ സംരക്ഷകറെന്ന് പേരിൽ ദളിതർക്ക് നേരെ നടന്ന അക്രമങ്ങൾ ഒൻപത് ശതമാനത്തോളമുള്ള ദളിത് വോട്ടുകൾ നഷ്ടമാക്കിയെന്നാണ് കണക്കകൂട്ടൽ. മുസ്ലീമുകൾക്കെ പൊതുവെ കോൺഗ്രസിനോടാണ് താൽപര്യവും. ജിഎസ്ടി വരുത്തിവെച്ച പ്രശ്നങ്ങൾ ബിസിനസുകാർക്കും ബിജെപിയോട് അകലാൻ കാരണമായിട്ടുണ്ട്.

ജെഎസ്‌പിസി, താലിയ അഴിമതി, മോട്രോ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ആനന്ദിബൻ പട്ടേലും വിജയ് രൂപാനിയും എടുത്ത നിലപാടുകളും ബിജെപിയുടെ വിജയത്തെ ബാധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ അൻപത് ശതമാനം പോലും സർക്കാരിന് പാലിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും നിലനിൽക്കുന്നു. മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള ലംഘനങ്ങൾ, മനുഷ്യ കടത്ത്, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പ്രതിപക്ഷ പാർട്ടികളും എൻജിഒ കളും സർക്കാരിനെതിരെ നിരന്തരമായി സമരങ്ങൾ നടത്തിയിരുന്നു.

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്ന തിരിച്ചറിവിലാണ് കോൺഗ്രസിൽ നിന്നും ശങ്കർ സിങ് വഗേലയെ അവർ ചാക്കിട്ടു പിടിച്ചത്. വഗേലയുടെ പക്ഷത്തുള്ള എംഎൽഎമാരെ മറുപക്ഷത്ത് എത്തിച്ച ബിജെപി തന്ത്രത്തിന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തിയത് കോൺഗ്രസിന് പുത്തൻ ഉണർവും സമ്മാനിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ പര്യടനം നടത്തുന്നത്.

മൂന്ന് പതിറ്റാണ്ടായി ബിജെപി കൈയടക്കി വെച്ചിരിക്കുന്ന സൗരാഷ്ട്ര മേഖലയിൽ നിന്നാണ് പ്രചാരണം രാഹുൽ പ്രചരണം ആരംഭിച്ചത്. രാഹുലിന് ഊഷ്മളമായ സ്വീകരണവും ഇവിടെ നിന്നു ലഭിച്ചു. ഇത് കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയാണെന്ന വിലയിരുത്തലുകൾ ശക്തമാണ് താനും. സൗരാഷ്ട്ര മേഖലയിൽ നടത്താനിരുന്ന തുറന്ന വാഹനത്തിലെ റോഡ്ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കാളവണ്ടിയിൽ യാത്ര ചെയ്താണ് രാഹുൽ റോഡ് ഷോ നടത്തിയത്.

ഗുജറാത്ത് നിയമസഭയിലെ 182 എംഎൽഎമാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബിജെപിയെ നേരിടാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാർ സമര നായകൻ ഹാർദിക് പട്ടേലും സന്ദർശനത്തിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് 2015 ജൂലൈയിൽ നടന്ന പട്ടേൽ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രവും സൗരാഷ്ട്ര മേഖലയായിരുന്നു. പട്ടേൽ സമരങ്ങൾക്ക് വേദിയായ ദ്വാരക, ജാംനഗർ, മോർബി, രാജ്കോട്ട്, സുരേന്ദ്രൻനഗർ തുടങ്ങിയ സ്ഥലങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ സന്ദർശിക്കും. ബുധനാഴ്ചയാണ് പ്രചാരണം അവസാനിക്കുന്നത്. അഹമ്മദ് പട്ടേൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തെ തുടർന്നാണ് കോൺഗ്രസ് ഗുജറാത്തിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് മൂന്ന് ദിവസം നീളുന്ന കോൺഗ്രസ് പ്രചാരണത്തിന് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. മുമ്പ് 1991ൽ രാജീവ് ഗാന്ധി ഗുജറാത്തിൽ രണ്ട് ദിവസം താമസിച്ച് പ്രചാരണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP