Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീപ്പൊരി നേതാവ് രാജേഷ് പെലറ്റിന്റെ മകൻ; കശ്മീരിലെ സിംഹം ഫാറൂഖ് അബ്ദുള്ളയുടെ മരുമകനും; സ്വജനപക്ഷപാതികളും അഴിമതിക്കാരുമായ പഴയ നേതാക്കളെ മാറ്റിനിർത്തി രാഹുൽ നായകനാക്കിയ അപൂർവ വ്യക്തിത്വം; എംബിഎ ബിരുദമുള്ള 41-കാരൻ മുഖ്യമന്ത്രി സ്ഥാനം സ്വയം ഒഴിഞ്ഞുകൊടുക്കുമ്പോൾ ഉറപ്പാക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ ശോഭനമായ ഭാവി; രാജസ്ഥാനിൽ കോൺഗ്രസ്സിനെ തകർച്ചയിൽനിന്ന് കൈപിടിച്ചുയർത്തിയ സച്ചിൻ പൈലറ്റിന് നാലുകൊല്ലം മുമ്പ് അഴിച്ചുവെച്ച തലപ്പാവ് ഇനി അഭിമാനത്തോടെ എടുത്തണിയാം

തീപ്പൊരി നേതാവ് രാജേഷ് പെലറ്റിന്റെ മകൻ; കശ്മീരിലെ സിംഹം ഫാറൂഖ് അബ്ദുള്ളയുടെ മരുമകനും; സ്വജനപക്ഷപാതികളും അഴിമതിക്കാരുമായ പഴയ നേതാക്കളെ മാറ്റിനിർത്തി രാഹുൽ നായകനാക്കിയ അപൂർവ വ്യക്തിത്വം; എംബിഎ ബിരുദമുള്ള 41-കാരൻ മുഖ്യമന്ത്രി സ്ഥാനം സ്വയം ഒഴിഞ്ഞുകൊടുക്കുമ്പോൾ ഉറപ്പാക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ ശോഭനമായ ഭാവി; രാജസ്ഥാനിൽ കോൺഗ്രസ്സിനെ തകർച്ചയിൽനിന്ന് കൈപിടിച്ചുയർത്തിയ സച്ചിൻ പൈലറ്റിന് നാലുകൊല്ലം മുമ്പ് അഴിച്ചുവെച്ച തലപ്പാവ് ഇനി അഭിമാനത്തോടെ എടുത്തണിയാം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: നാലുകൊല്ലം മുമ്പാണ് സച്ചിൻ പൈലറ്റ് തന്റെ തലപ്പാവ് അഴിച്ചുവെച്ചത്. കോൺഗ്രസ് ഇനി അധികാരത്തിലേറാതെ തനിക്കേറെ പ്രിയങ്കരമായ തലപ്പാവ് എടുത്തണിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബിജെപി.യെ ്അധികാരത്തിൽനിന്ന് പുറത്താക്കി രാജസ്ഥാനിൽ കോൺഗ്രസിനെ ഭരണത്തിൽ തിരിച്ചുകൊണ്ടുവരുന്നതിന് മുന്നിൽനിന്ന് പടനയിച്ച സച്ചിൻ പൈലറ്റിന് ഇനി അഭിമാനത്തോടെ തലപ്പാവെടുത്തണിയാം. തലയുയർത്തി നിൽക്കുകയുമാവാം.

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിൽ പ്രധാനിയാണ് സച്ചിൻ പൈലറ്റ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി മത്സരിക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നില്ല. തകർച്ചയിൽനിന്ന് ഒരുവിധം കരകയറ്റിക്കൊണ്ടുവന്ന പാർട്ടിയെ മുഖ്യമന്ത്രി ്‌സഥാനത്തിന്റെ പേരിൽ വീണ്ടും പ്രതിസന്ധിയിലാക്കാൻ സച്ചിന് താത്പര്യമില്ല. മുതിർന്ന നേതാവ് അശോക് ഗെലോട്ടിനെയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുന്നതെങ്കിൽ അതംഗീകരിക്കാൻ സച്ചിൻ തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

41-കാരനായ സച്ചിൻ പൈലറ്റിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. വിമാനം പറത്താനും ദീർഘദൂരം വാഹനമോടിച്ചുപോകാനും ഇഷ്ടപ്പെടുന്ന അദ്ദേഹത്തിനുമുന്നിൽ കാലം നീണ്ടുനിവർന്നികിടക്കുകയാണ്. പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബിരുദവും വാർട്ടനിൽനിന്ന് എംബിഎയും നേടിയ അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവി ശേഷിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതാണ് രാജസ്ഥാനിലെ രാഷ്ട്രീയ മത്സരത്തിന് നിന്നുകൊടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ.

വിചാരിച്ചത്ര ശോഭയുള്ള വിജയം നേടാനായില്ലെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാനായത് സച്ചിൻ പൈലറ്റിന്റെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസ് തലപ്പത്ത് അദ്ദേഹത്തിനുള്ള സ്വാധീനം പഴയതിലും ഇരട്ടിയാകും. 2013-ൽ ബിജെപി. 163 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റുകളും. അവിടെനിന്നാണ് കോൺഗ്രസ്സിനെ 99 സീറ്റുകളിക്കും സഖ്യകക്ഷിളുമായി ചേർന്ന് ഭരണത്തിലേക്കും നയിക്കാനായത്.

രാജസ്ഥാനിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും രണ്ടുവട്ടം പാർലമെന്റംഗവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകന് രാഷ്ട്രീയം കുടുംബകാര്യമാണ്. 2000-ൽ ദൗസയിലുണ്ടായ റോഡപകടത്തിൽ രാജേഷ് പൈലറ്റ് മരിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ സച്ചിൻ, യു.പി.എ. സർക്കാരിൽ കേന്ദ്രമന്ത്രിയായും കഴിവുതെളിയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ചുമതല രാഹുൽ ഗാന്ധി ഏൽപിച്ചപ്പോൾ അത് സധൈര്യം ഏറ്റെടുക്കുകയും ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നതാണ് പ്രധാനം. ടോങ്കിൽനിന്ന് 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിസ്ഥാനത്തേക്കും തന്റെ അവകാശവാദം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്‌ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയത്. ഈ വെല്ലുവിളി മറികടന്നാണ് സച്ചിൻ വിജയ വഴിയിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP