Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മൾ ശരിക്കും ആക്രമിച്ചോ? നമ്മൾ ശരിക്കും 300 പേരെ കൊന്നോ? ഒരു പൗരനെന്ന നിലയിൽ അറിയാനുള്ള അവകാശം എനിക്കുണ്ട്: പുൽവാമയുടെ പേരിൽ പാക്കിസ്ഥാനെ എങ്ങനെ കുറ്റംപറയും; ബാലാകോട്ട് ആക്രമണത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുന്ന പരാമർശവുമായി നേതാവ് സാം പിത്രോഡ; പ്രതിപക്ഷം എപ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് തിരിച്ചടിച്ച് മോദി; സോഷ്യൽ മീഡിയയിലും ചർച്ചയായി പുതിയ തർക്കം

നമ്മൾ ശരിക്കും ആക്രമിച്ചോ? നമ്മൾ ശരിക്കും 300 പേരെ കൊന്നോ? ഒരു പൗരനെന്ന നിലയിൽ അറിയാനുള്ള അവകാശം എനിക്കുണ്ട്: പുൽവാമയുടെ പേരിൽ പാക്കിസ്ഥാനെ എങ്ങനെ കുറ്റംപറയും; ബാലാകോട്ട് ആക്രമണത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുന്ന പരാമർശവുമായി നേതാവ് സാം പിത്രോഡ; പ്രതിപക്ഷം എപ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് തിരിച്ചടിച്ച് മോദി; സോഷ്യൽ മീഡിയയിലും ചർച്ചയായി പുതിയ തർക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ പൗരനെന്ന നിലയിൽ ബാലാകോട്ടിൽ യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ. പിന്നാലെ പ്രതിപക്ഷം സൈന്യത്തിന് എതിരെയാണ് നിലകൊള്ളുന്നതെന്ന ആക്ഷേപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഇതോടെ വീണ്ടും ബാലാകോട്ട് ആക്രമണം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ഉറപ്പായി. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പരാമർശമാണ് പിത്രോഡയിൽ നിന്ന് ഉണ്ടായതെന്ന നിലയിലാണ് വിലയിരുത്തലുകൾ വരുന്നത്.

പുൽവാമ ആക്രമണം പോലുള്ളവ എല്ലായ്‌പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്. എന്ന് കരുതി പാക്കിസ്ഥാൻ എന്ന രാജ്യത്തെ മുഴുവൻ എങ്ങനെ കുറ്റം പറയുമെന്നും പിത്രോഡ ചോദിച്ചതേടെ വിഷയം ബിജെപി ശക്തമായി തിരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കുമെന്നും ഉറപ്പായി.

'കുറച്ച് കൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. കാരണം ഞാൻ ന്യൂയോർക്ക് ടൈംസ് വാർത്തകളും മറ്റ് വാർത്തകളും വായിച്ചിരുന്നു. നമ്മൾ ശരിക്കും ആക്രമിച്ചോ? നമ്മൾ ശരിക്കും 300 പേരെ കൊന്നോ? എനിക്കറിയില്ല. ഒരു പൗരനെന്ന നിലയിൽ അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇങ്ങനെ ചോദിക്കുന്നെന്ന് കരുതി ഞാൻ ദേശീയവാദി അല്ലാതാവുന്നില്ല. ഞാൻ എതിർപക്ഷത്താണെന്നും ഇതിനർഥമില്ല. നമുക്ക് വസ്തുതകൾ അറിയണം. അത്രേയുള്ളൂ. നിങ്ങൾ 300 പേരെ കൊന്നിട്ടുണ്ടെങ്കിൽ അത് ഞങ്ങളറിയണം. നമ്മളെല്ലാം അറിയണം. അന്താരാഷ്ട്ര മാധ്യമങ്ങൾ ആരും കൊല്ലപ്പെട്ടില്ലെന്ന് പറയുമ്പോൾ ഇന്ത്യൻ പൗരനെന്ന നിലയിൽ നാണക്കേട് തോന്നുകയാണ് - ഇതായിരുന്നു പിത്രോഡയുടെ പ്രതികരണം.

പുൽവാമ ആക്രമണത്തിനു ശേഷം ചർച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിലർ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുകയെന്നാണ് സാം പിത്രോഡ മറുപടി നൽകിയത്. 'പുൽവാമ ആക്രമണത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. ഇത്തരം കാര്യങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. മുബൈ താജ് ഹോട്ടലിലും ഒബ്റോയി ഹോട്ടലിലും ഇത് സംഭവിച്ചിരുന്നു. അന്ന് നമുക്ക് പ്രതികരിക്കാമായിരുന്നു. യുദ്ധവിമാനങ്ങളെ അയക്കാമായിരുന്നു. എന്നാൽ അതല്ല ശരിയായ രീതി. അങ്ങനെയല്ല നമ്മൾ ലോകത്തോട് ഇടപെടേണ്ടത്. എട്ട് പേർ (മുംബൈ ഭീകരാക്രമണത്തിലെ ആക്രമികൾ) ചിലത് ചെയ്തെന്ന് കരുതി ഒരു രാജ്യത്തിനു മുകളിലേക്ക് നാം ചാടേണ്ടതില്ല - ഇതായിരുന്നു എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പിത്രോഡയുടെ പ്രതികരണം.

ഇതോടെ വ്യോമസേനയുടെ വാദങ്ങളെ ചോദ്യം ചെയ്യുകയാണോ എന്ന ചോദ്യമുയർന്നു. 'നാം വൈകാരികമായി പെരുമാറിക്കൂടാ. കണക്കുകൾ എപ്പോഴും നിക്ഷ്പക്ഷമായിരിക്കണം. നിങ്ങൾ 300 പേരെ കൊന്നെന്ന് പറയുന്നു. നോക്കൂ അങ്ങനെയല്ലല്ലോ മരണസംഖ്യയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും സംഭവം ചൂടുപിടിച്ചിരിക്കുകയാണ് ദേശീയ രാഷ്ട്രീയത്തിൽ.

ഞാൻ എന്റെ വ്യക്തപരമായ അഭിപ്രായമാണ് പങ്ക് വെക്കുന്നത്. ഞാൻ വികാരം പൂണ്ടല്ല സംസാരിക്കുന്നത്. പകരം ഒരു ശാസ്ത്രജ്ഞനായി. യുക്തിയിൽ വിശ്വസിച്ച് കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. മോദിയുടെ സ്ഥാനത്ത് മന്മോഹൻ സിങ് ആയിരുന്നെങ്കിൽ അത്രപെട്ടെന്ന് നടപടി കൈക്കൊള്ളുമായിരുന്നോ എന്ന ചോദ്യത്തിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു മന്മോഹൻസിങ്ങെന്നായിരുന്നു പിത്രോഡയുടെ മറുപടി. ഇന്ത്യയിലും അമേരിക്കയിലും ഉള്ളത് നിങ്ങളുടെ ശത്രു അതിർത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുന്ന സർക്കാരുകൾ മാത്രമാണെന്നും പിത്രോഡ പറഞ്ഞു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് മോദി രംഗത്തെത്തിയത്. പ്രതിപക്ഷം എല്ലായ്‌പ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. 'പ്രതിപക്ഷം നമ്മുടെ സേനയെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ ജനതയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. 130 കോടി ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തങ്ങൾ മറക്കുകയും പൊറുക്കുകയുമില്ല. ഇന്ത്യ സേനയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു', - ഇതായിരുന്നു ട്വിറ്ററിലൂടെ മോദിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP