Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'2014ൽ ബിജെപിയെ തുണച്ച യുപിയും ബീഹാറും 2019ൽ തിരിച്ചടി നൽകും'; വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹം ഈ സംസ്ഥാനങ്ങൾ തന്നെ ഇല്ലാതാക്കുമെന്ന് ലോക്താന്ത്രിക്ക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ് ; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും വൈകാരിക തന്ത്രങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നതെന്നും യാദവ്

'2014ൽ ബിജെപിയെ തുണച്ച യുപിയും ബീഹാറും 2019ൽ തിരിച്ചടി നൽകും'; വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹം ഈ സംസ്ഥാനങ്ങൾ തന്നെ ഇല്ലാതാക്കുമെന്ന് ലോക്താന്ത്രിക്ക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ് ; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും വൈകാരിക തന്ത്രങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നതെന്നും യാദവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലോക്താന്ത്രിക്ക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ്. ബിജെപി അധികാരത്തിലെത്താൻ 2014ൽ ഏറെ സഹായിച്ച സംസ്ഥാനങ്ങളാണ് യുപിയും ബീഹാറും. എന്നാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നായിരിക്കുമെന്നും യാദവ് പറഞ്ഞു. 2014 തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തു വാരിയ സംസ്ഥാനങ്ങളാണ് രണ്ടും.

വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപി മോഹം ഈ രണ്ടു സംസ്ഥാനങ്ങൾ തന്നെ ഇല്ലാതാക്കുമെന്നും അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നും ശരത് യാദവ് വ്യക്തമാക്കി. 2014ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മോദി സർക്കാരിനെ ജനങ്ങൾ തുരത്തും. ചായക്കച്ചവടത്തിന്റെ പശ്ചാത്തലം പറഞ്ഞു വൈകാരിക തന്ത്രങ്ങളാണ് പ്രധാനമന്ത്രി ഇപ്പോൾ ഉപയോഗിക്കുന്നത്. ബിജെപി നേതാക്കൾ രാമക്ഷേത്ര നിർമ്മാണവും ഉപയോഗിക്കുന്നു. സർക്കാരിനു പറയാൻ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് ഇക്കാര്യങ്ങൾ ഉപയോഗിക്കുന്നത്- അദ്ദേഹം ആരോപിച്ചു.

നിലവിൽ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമിടുമെന്നും അദ്ദഹം അഭിപ്രായപ്പെടുന്നു.  2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെയും ബിഹാറിലെയും 120 സീറ്റുകളിൽ 104 ഇടത്തും ജയം എൻഡിഎയ്ക്കായിരുന്നു. ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിക്കൊപ്പമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP