Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമെന്ന് സീതാറാം യെച്ചൂരി; കാരാട്ടിന്റെ രേഖ പാസാക്കിയത് ഭേദഗതികളോടെ:രാജിയെ കുറിച്ചുള്ള ചോദ്യത്തിൽ ഒഴിഞ്ഞു മാറിയും സീതാറാം യെച്ചൂരി

കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമെന്ന് സീതാറാം യെച്ചൂരി; കാരാട്ടിന്റെ രേഖ പാസാക്കിയത് ഭേദഗതികളോടെ:രാജിയെ കുറിച്ചുള്ള ചോദ്യത്തിൽ ഒഴിഞ്ഞു മാറിയും സീതാറാം യെച്ചൂരി

കൊൽക്കത്ത: കോൺഗ്രസുമായുള്ള ബന്ധത്തിൽ യെച്ചൂരിക്ക് തിരിച്ചടി. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രേഖയിൽ കോൺഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ പാടില്ലെന്നാണ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് രാഷ്ട്രീയ രേഖയുടെ കരട് മാത്രമാണ്. രാജിയെ കുറിച്ചുള്ള ചോദ്യത്തിൽ യെച്ചൂരി ഒഴിഞ്ഞുമാറി. യോഗത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാനാകില്ലെന്ന് യെച്ചൂരി മാധ്യമങ്ങളോട് വിശദമാക്കി.

പാർട്ടി അംഗങ്ങൾക്ക് ഭേദഗതി നിർദേശിക്കാനുള്ള അധികാരമുണ്ടെന്ന് സീതാറാം യെച്ചൂരി. ദേശീയതയുടെ പേരിൽ ബിജെപി ഹിന്ദുത്വം അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയിൽ സിപിഎം നേരിടാൻ പോകുന്നത് വാട്ടർലൂ ആണെന്ന് സീതാറാം യെച്ചൂരി. ഉൾപാർട്ടി രാഷ്ട്രീയത്തെ ബഹുമാനിക്കുന്നു.

ആവശ്യമില്ലാത്ത നടപടികളിലൂടെ രാജ്യത്തെ ജനങ്ങളെ പരീക്ഷിക്കുകയും വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ച ഭരണമാണ് ബിജെപിയുടേത്. ഇത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി വിശദമാക്കി. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP