Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലുവും നിതീഷും കോൺഗ്രസും കൈകോർത്തപ്പോൾ ബിഹാറിൽ ബിജെപിക്ക് തിരിച്ചടി; കർണാടത്തിലും പഞ്ചാബിലും കോൺഗ്രസ്; മധ്യപ്രദേശിൽ ബിജെപി തന്നെ

ലാലുവും നിതീഷും കോൺഗ്രസും കൈകോർത്തപ്പോൾ ബിഹാറിൽ ബിജെപിക്ക് തിരിച്ചടി; കർണാടത്തിലും പഞ്ചാബിലും കോൺഗ്രസ്; മധ്യപ്രദേശിൽ ബിജെപി തന്നെ

ന്യൂഡൽഹി: ബിഹാർ അടക്കം നാലു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ഫലമറിഞ്ഞ കർണാടകം, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലെ സീറ്റുകളിൽ കൂടുതൽ സീറ്റുകൾ കൈക്കലാക്കിയത് ബിജെപി വിരുദ്ധ മുന്നണികളാണ്. അതേസമയം മധ്യപ്രദേശിൽ ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്.

ബിഹാറിൽ ജെഡിയു-ആർജെഡി സഖ്യം വൻനേട്ടമാണ് ഉണ്ടാക്കിയത്. ആകെയുള്ള പത്തിൽ ആറു സീറ്റിലും ഇവർ ജയിച്ചു.
മൊഹിയുദീൻ നഗറിൽ ആർജെഡി സ്ഥാനാർഥിയും നാർഖാട്ടിയഗഞ്ചിൽ ബിജെപി സ്ഥാനാർഥിയും ജയിച്ചു. 20 വർഷങ്ങൾക്ക് ശേഷം ബിജെപിക്കെതിരെ നിതീഷ് കുമാറും ലാലുപ്രസാദും കോൺഗ്രസും ഒറ്റക്കെട്ടായി മത്സരിച്ചതാണ് ബിഹാറിലെ സവിശേഷത. ബിഹാറിലെ ഈ പരീക്ഷണം വിജയിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

കർണ്ണാടകത്തിലെ ബല്ലാരിയിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു. ബെല്ലാരി റൂറൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ എൻ വൈ ഗോപാലകൃഷ്ണയാണ് ജയിച്ചത്. 33, 142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ബെല്ലാരി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തത്. കർണാടകത്തിൽ ചിക്കോടിസാദൽഗ, ശിക്കാരിപുര, ബെല്ലാരി റൂറൽ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതിനാൽ എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് വേണ്ടിവന്നത്. ബെല്ലാരി റൂറലിൽ മുൻ മന്ത്രികൂടിയായ ബിജെപിയുടെ ബി ശ്രീരാമലുവായിരുന്നു സിറ്റിങ് എംഎൽഎ. ബി എസ് യെദ്യൂരപ്പയുടെ മണ്ഡലമായിരുന്ന ശിക്കാരിപുരയിൽ അദ്ദേഹത്തിന്റെ മകൻ ബി എസ് രാഘവേന്ദ്ര ജയിച്ചു.

പഞ്ചാബിൽ പട്യാല സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി പ്രണീത് കൗർ ജയിച്ചു. അമരീന്ദർ സിങ്ങിന്റെ ഭാര്യയാണ് പ്രണീത് കൗർ. 23,000 വോട്ടിനാണ് പ്രണീത് ജയിച്ചത്. തൽവൻഡി സാബോയിലെ സീറ്റ് ശിരോമണി അകാലിദൾ നിലനിർത്തി.

മധ്യപ്രദേശിൽ മൂന്നിൽ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസുമാണ് മുന്നിട്ടുനിൽക്കുന്നത്. അഗർ മണ്ഡലം ബിജെപി നിലനിർത്തി.

നാലു സംസ്ഥാനങ്ങളിലെ 18 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറിലെ പത്തും കർണ്ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മൂന്നും പഞ്ചാബിലെ രണ്ടും സീറ്റുകളിലാണ് മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP