Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'2019ൽ ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ സാധിക്കില്ല; ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാംപയിനുമായി പ്രചരണത്തിനിറങ്ങിയ ബിജെപി സർക്കാരിന് 2004ൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ സർക്കാർ മാറുമെന്ന് കോൺഗ്രസ് നേതാവ് ശരദ് പവാർ

'2019ൽ ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ സാധിക്കില്ല; ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാംപയിനുമായി പ്രചരണത്തിനിറങ്ങിയ ബിജെപി സർക്കാരിന് 2004ൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ സർക്കാർ മാറുമെന്ന് കോൺഗ്രസ് നേതാവ് ശരദ് പവാർ

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശരദ് പവാർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തിൽ സർക്കാർ മാറുമെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിനുശേഷം മോദി പ്രധാനമന്ത്രിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാരാഷ്ട്രയിലും കേന്ദ്രത്തിലും 2019ൽ അധികാര സമവാക്യങ്ങൾ ആവർത്തിക്കില്ല. മഹാരാഷ്ട്രയിലും ന്യൂഡൽഹിയിലും മാറ്റങ്ങൾ ഉണ്ടാവും.' അവർ പറഞ്ഞു.'2004ലേതിനു സമാനമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. 2019ൽ ഏതെങ്കിലുമൊരു പാർട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ കഴിയില്ല. ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കില്ല.' പവാർ പറഞ്ഞു.

'2004ലേതു പോലെ ഒരു പാർട്ടിക്കും ഭൂരിപക്ഷമുണ്ടാവില്ല. അന്ന് മന്മോഹൻ സിങ്ങിനു കീഴിൽ സർക്കാർ രൂപീകരിച്ച് പത്തുവർഷം തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞിരുന്നു.' അദ്ദേഹം പറഞ്ഞു.'2004ൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാറിൽ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയ്. ഇന്ത്യ തിളങ്ങുന്നുവെന്ന കാമ്പെയ്നുമായി പ്രചരണത്തിനിറങ്ങിയ ബിജെപി സർക്കാറിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരിക്കുകയാണുണ്ടായത്. പിന്നീട് തുടർച്ചയായി രണ്ടുതവണ അവർ ഭരിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്നുള്ള ഒരു മഹാസഖ്യമെന്ന സാധ്യതയേയും അദ്ദേഹം തള്ളി. അത്തരമൊരു രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. അതത് സംസ്ഥാനത്ത് പ്രത്യേകം പ്രത്യേകം സഖ്യമാണ് രൂപപ്പെടാനിടയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP