Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീർ ചർച്ചയിൽ സെൽഫ് ഗോളടിച്ച അധിർ രഞ്ജൻ ചൗധരിയെ കക്ഷി നേതാവ് സ്ഥാനത്തു നിന്നും കോൺഗ്രസ് മാറ്റുമോ? അധിറിനെ മാറ്റി ശശി തരൂരിനെ നേതാവാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ; പാർട്ടിയുടെ തന്ത്രങ്ങൾ നന്നായി സംസാരിക്കാനും ബിജെപിയെ എതിരിടാനും കഴിയുന്ന നേതാവിനെ സഭയിൽ വേണമെന്ന് സുനിൽ ജാഖർ; ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച തരൂർ എത്തിയാൽ കളി മാറുമെന്ന് പ്രവർത്തകരും

കാശ്മീർ ചർച്ചയിൽ സെൽഫ് ഗോളടിച്ച അധിർ രഞ്ജൻ ചൗധരിയെ കക്ഷി നേതാവ് സ്ഥാനത്തു നിന്നും കോൺഗ്രസ് മാറ്റുമോ? അധിറിനെ മാറ്റി ശശി തരൂരിനെ നേതാവാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ; പാർട്ടിയുടെ തന്ത്രങ്ങൾ നന്നായി സംസാരിക്കാനും ബിജെപിയെ എതിരിടാനും കഴിയുന്ന നേതാവിനെ സഭയിൽ വേണമെന്ന് സുനിൽ ജാഖർ; ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച തരൂർ എത്തിയാൽ കളി മാറുമെന്ന് പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: ലോക്‌സഭയുടെ ആദ്യ സമ്മേളനം അവസാനിപ്പിക്കുമ്പോൾ എംപിമാരുടെ പെർഫോമെൻസ് കണക്കിലെടുത്താൽ ഏറ്റവും മിടുക്കനായി നിന്നത് തിരുവനന്തപുരം എംപി ശശി തരൂരാണ്. അദ്ദേഹം പ്രസംഗിക്കാൻ എഴുനേൽക്കുമ്പോൾ തന്നെ പാർലമെന്റ് കാതോർക്കുന്ന അവസ്ഥയുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും അനായാസം സംസാരിക്കുന്ന തരൂരിന് വിപുലമായ സൗഹൃദവലയവും സോഷ്യൽ മീഡിയയുടെ പിന്തുണുമുണ്ട്. അങ്ങനെയൊരു വ്യക്തിയെ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവാക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, തരൂരിന് പകരം അധിർ ചൗധരിയെയാണ് പാർട്ടി തിരഞ്ഞെടുത്തത്. എന്നാൽ, ആദ്യ സമ്മേളനത്തിൽ തന്നെ അധിർ ചൗധരി സെൽഫ് ഗോളടിച്ച സംഭവവും ഉണ്ടായി. കാശ്മീർ വിഷയത്തിലെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായി പറഞ്ഞാണ് അദ്ദേഹം നേതാക്കൾക്ക് പോലും അനഭിമതനായത്.

എന്തായാലും ഇതോടെ കോൺഗ്രസ് പകരം കക്ഷി നേതാവിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവായി അധിർ രഞ്ജൻ ചൗധരിയെ മാറ്റി പകരം ശശി തരൂരിനെ നിയോഗിക്കണമെന്ന് പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ സുനിൽ ജാഖർ ആവശ്യം ഉന്നയിക്കുകയും ചെയത്ു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പി. ചിദംബരം, പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ഉൾപ്പെടുന്ന ഉപസമിതിക്കു മുമ്പാകെയാണ് ജാഖർ ഈയാവശ്യം ഉന്നയിച്ചത്. 'അധിർ രഞജൻ പോരാളിയാണ്. അദ്ദേഹത്തെ പ്രതിഷേധവും സമരവും നയിക്കാൻ ഉപയോഗിക്കണം. പാർട്ടിയുടെ തന്ത്രങ്ങൾ നന്നായി സംസാരിക്കാനും ബി.ജെപിയെ എതിരിടാനും കഴിയുന്ന നേതാവിനെയാണ് ലോക്സഭയിൽ വേണ്ടത്. ശശി തരൂരിനെ അധിറിന് പകരം നിയോഗിക്കണം' - ഗുരുദാസ്പൂരിൽ നിന്നുള്ള മുൻ എംപി കൂടിയായ ജാഖർ പറഞ്ഞു.

കശ്മീർ വിഷയത്തിൽ അധിർ കോൺഗ്രസിനെ സഭയിൽ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീർ ആഭ്യന്തര വിഷയം മാത്രമാണോ എന്ന ചോദ്യമാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നത്. കശ്മീർ വിഭജന ചർച്ചയിൽ നടന്ന പരാമർശത്തെ പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ഞെട്ടലോടെയാണ് സ്വീകരിച്ചത്. കശ്മീർ വിഭജനത്തെ നാസി കോൺസൻട്രേഷൻ ക്യാമ്പിനോട് അധിർ ഉപമിച്ചതും നേതൃത്വത്തിന് രസിച്ചിട്ടില്ല.

ഇതിനു ശേഷം അധിറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി എംപിമാർ പാർട്ടി ഉപസമിതിയെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. പാർലമെന്റിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭാ സെഷനിൽ എല്ലാദിവസവും യോഗം ചേരണമെന്ന അഭിപ്രായവും ചില അംഗങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. നേരത്തെ, ഏറെ ചർച്ചകൾക്കൊടുവിൽ സോണിയാ ഗാന്ധിയാണ് ബംഗാളിൽ നിന്നുള്ള എംപിയായ അധിർ രഞ്ജൻ ചൗധരിയെ ലോക്സഭാ നേതാവാക്കി നിയമിച്ചിരുന്നത്. മുൻ പാർലമെന്റിലെ ലോക്സഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തിരുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ കക്ഷി നേതാവ് സ്ഥാനം സന്തോഷ പൂർവ്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു.

എന്നാൽ അദ്ദേഹത്തിന് ആപദവി നൽകിയതുമില്ല. ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ നിരന്തരം ഡിബേറ്റുകളിൽ പങ്കെടുത്തും ചോദ്യങ്ങൾ ഉന്നയിച്ചും യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കുന്നത് കേരളത്തിൽ നിന്നും എംപിമാരാണ്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച പെർഫോമൻസാണ് ശശി തരൂരിന്റേത്. രണ്ടുമാസംനീണ്ട സമ്മേളന കാലയളവിൽ ശശി തരൂർ 54 ചോദ്യങ്ങളുന്നയിച്ചു. മികച്ച നിലയിൽ തന്നെ തരൂർ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സഭ ഒന്നാതെ ശ്രദ്ധിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു. ശശി തരൂരിനെ കക്ഷി നേതാവ് സ്ഥാനത്തേക്ക് മാറ്റിയാൽ അത് പാർട്ടിക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ നിന്നാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ ലഭിച്ചത് എന്നതിനാൽ തരൂരിന് സാധ്യതകൾ കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP