Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഫേസ്‌ബുക്കിലെ രണ്ടാമൻ' സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന പ്രഖ്യാപനം: പിന്നിൽ പതിയിരിക്കുന്നത് വലിയ വിപത്തെന്ന് സൂചന; സേവനങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം; സംശയമുന്നയിച്ച് ശശി തരൂരിന്റെ ട്വീറ്റ്

'ഫേസ്‌ബുക്കിലെ രണ്ടാമൻ' സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന പ്രഖ്യാപനം: പിന്നിൽ പതിയിരിക്കുന്നത് വലിയ വിപത്തെന്ന് സൂചന; സേവനങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം; സംശയമുന്നയിച്ച് ശശി തരൂരിന്റെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നിൽ പതിയിരിക്കുന്നത് വലിയ വിപത്തെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ശശി തരൂർ. സമൂഹ മാധ്യമങ്ങളെ രാജ്യം മുഴുവൻ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണോ ഈ നീക്കമെന്ന് പലർക്കും സംശയമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. ഉപകാരപ്രദമായ പോസിറ്റീവ് കാര്യങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കം. എല്ലായ്‌പ്പോഴും അത് വെറുപ്പ് പ്രചരിപ്പിക്കാൻ മാത്രമുള്ളതല്ലെന്നും ശശി തരൂർ പറഞ്ഞു.

ഇന്ത്യയിൽ മുഴുവൻ ഈ സേവനങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനമെന്ന ആശങ്ക ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് നന്നായി അറിയാവുന്നതുപോലെ, സോഷ്യൽ മീഡിയ നല്ലതിനും ഉപയോഗപ്രദവുമായ സന്ദേശമയയ്ക്കലിനുള്ള ഒരു മാർഗമാണ്. വിദ്വേഷം പ്രചരിപ്പിക്കാൻ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നില്ല,'- തരൂർ ട്വീറ്റ് ചെയ്തത്.

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഞായറാഴ്ച മുതൽ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതേപ്പറ്റിയുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. 'വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ല' എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നേതാവാണ് നരേന്ദ്ര മോദി. 5.33 കോടി ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ഡോണൾഡ് ട്രംപ്, ബരാക് ഒബാമ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നേതാവ് കൂടിയാണ് നരേന്ദ്ര മോദി. ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം മുന്നോടിയായി അമേരിക്കയിൽ നടന്ന ചടങ്ങിൽ ഡൊണാൾഡ് ട്രംപ് ഫേസ്‌ബുക്കിലെ രണ്ടാമനെ കാണാൻ എത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP