Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്കെതിരെ ഭീഷണി മുഴക്കിയ താലിബാന് ശിവസേനയുടെ താക്കീത്; സാമ്‌നയിലെ മുഖപ്രസംഗം മന്ത്രിസഭാവികസനം മുന്നിൽക്കണ്ടെന്നും സൂചന

മോദിക്കെതിരെ ഭീഷണി മുഴക്കിയ താലിബാന് ശിവസേനയുടെ താക്കീത്; സാമ്‌നയിലെ മുഖപ്രസംഗം മന്ത്രിസഭാവികസനം മുന്നിൽക്കണ്ടെന്നും സൂചന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി ഉയർത്തിയ താലിബാനെതിരെ ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് താലിബാന് താക്കീതുമായി ശിവസേനയെത്തിയത്. അതേസമയം, കേന്ദ്രമന്ത്രിസഭാ വികസനം ഞായറാഴ്ച നടക്കാനിരിക്കെ അതിൽ കണ്ണുനട്ടാണ് ശിവസേനയുടെ മോദിപ്രേമമെന്നും റിപ്പോർട്ടുണ്ട്.

മോദിയുടെ ഹിന്ദുത്വ നിലപാടിനെ പിന്തുണച്ചാണ് ശിവസേന പരിധിവിട്ടു പെരുമാറുന്ന താലിബാന് മുന്നറിയിപ്പു നൽകിയത്. മോദിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ എന്തു നടപടിയും തങ്ങൾ സ്വീകരിക്കും. ഹിന്ദുത്വ നിലപാടുകളുടെ പേരിലാണ് മോദിയെ താലിബാൻ അവരുടെ ഹിറ്റ്‌ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുസ്‌ലിങ്ങൾക്കെതിരാണെന്ന വാദത്തെ മുഖപ്രസംഗം എതിർക്കുന്നുണ്ട്. മുസ്ലിങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനോടാണ് അദ്ദേഹത്തിന്റെ എതിർപ്പെന്നും മുഖപത്രം പറയുന്നു.

മന്ത്രിസഭയിലേക്ക് ശിവസേനയിൽ നിന്ന് രണ്ട് പേരെക്കൂടി നാമനിർദ്ദേശം ചെയ്യാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ശിവസേന തലവൻ ഉദ്ധവ് താക്കറെയെ സമീപിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്‌നയുടെ മോദി അനുകൂല മുഖപ്രസംഗമെന്നാണ് സൂചന.

വാഗ അതിർത്തിയിൽ കഴിഞ്ഞയാഴ്ച അറുപതോളം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ മോദി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും കശ്മീരിലും മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനെതിരെ മോദിയോട് പ്രതികാരം ചോദിക്കുമെന്നു പറഞ്ഞ് താലിബാൻ രംഗത്തെത്തിയത്. ഇന്ത്യയിൽ മുസ്‌ലിങ്ങളെ കൊല്ലുന്നതിനെ അപലപിക്കുന്ന താലിബാൻ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആളുകളെ കൊന്നുകൂട്ടുകയാണെന്നും മുഖപ്രസംഗത്തിൽ ശിവസേന ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP