Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാരാട്ട് പക്ഷത്തിന്റെ ചാണക്യ തന്ത്രം ഫലം കണ്ടില്ല; സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരിക്ക് രണ്ടാമൂഴം ലഭിച്ചത് വോട്ടെടുപ്പിൽ 90 പേരുടെ പിന്തുണയോടെ; കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക്; വി എസ് അച്യുതാനന്ദൻ ക്ഷണിതാവായി തുടരും: പത്ത് പുതുമുഖങ്ങൾ ഉൾപ്പെടെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ 95 പേർ: രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്ന് യെച്ചൂരി

കാരാട്ട് പക്ഷത്തിന്റെ ചാണക്യ തന്ത്രം ഫലം കണ്ടില്ല; സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരിക്ക് രണ്ടാമൂഴം ലഭിച്ചത് വോട്ടെടുപ്പിൽ 90 പേരുടെ പിന്തുണയോടെ; കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക്; വി എസ് അച്യുതാനന്ദൻ ക്ഷണിതാവായി തുടരും: പത്ത് പുതുമുഖങ്ങൾ ഉൾപ്പെടെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ 95 പേർ: രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്ന് യെച്ചൂരി

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് അവസാനിക്കാനിരിക്കെ കടുത്ത പിരിമുറുക്കത്തിനൊടുവിൽ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. സീതാറം യെച്ചൂരി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. തുടർച്ചയായി രണ്ടാം തവണ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാകുന്ന യെച്ചൂരി കാരാട്ട് പക്ഷവുമായി കടുത്ത ഭിന്നത നിലനിന്നിരുന്നു. അതിനാൽ വോട്ടെടുപ്പിലൂടെയാണ് യച്ചൂരിക്ക് രണ്ടാമൂഴത്തിന് അവസരം ലഭിച്ചത്. സിപിഎം ജനറൽ സെക്രട്ടറിയെ നശ്ചയിക്കാൻ വോട്ടെടുപ്പ് നടന്നു.

രണ്ട് പേർ മണിക് സർക്കാരിന്റെ പേര് നിർദ്ദേശിച്ചു. മത്സരിക്കാനില്ലെന്ന് മണിക് സർക്കാർ നിലപാടെടുത്തു. കേന്ദ്ര കമ്മറ്റിയിൽ 90 പേർ യെച്ചൂരിയെ പിന്തുണച്ചു.പത്ത് പുതുമുഖങ്ങളും കേന്ദ്ര കമ്മറ്റിയിൽ പുതുതായി ഇടംപിടിച്ചിട്ടുണ്ട്. നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഒടുവിലാണ് പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കങ്ങൾക്ക് പരിഹാരമായത്. 

17 അംഗ പോളിറ്റ് ബ്യോറോയേയും തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിലേക്ക് 20 പുതുമുഖങ്ങളുണ്ടാകും. 95 പേരുട കേന്ദ്ര കമ്മിറ്റി പാനൽ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചു. സ്ഥിരം അംഗങ്ങൾക്കു പുറമേ ക്ഷണിതാക്കളും ഉൾപ്പെട്ട പാനലാണ് അവതരിപ്പിച്ചത്. പാനൽ സമ്മേളനം അംഗീകരിച്ചെന്നാണ് വിവരം. കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയപ്പോൾ മുതിർന്ന അംഗം പി.കെ.ഗുരുദാസൻ ഒഴിവായി. നേരത്തെ ഒഴിവാകുമെന്ന് പറഞ്ഞുകേട്ടിരുന്ന എസ് രാമചന്ദ്രൻ പിള്ള തൽസ്ഥാനത്ത് തുടരും. കേരള ഘടകം ഉൾക്കൊള്ളുന്ന കാരാട്ട് പക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് എസ്.രാമചന്ദ്രപിള്ളയെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാതിരുന്നത്. പുതുമുഖങ്ങളിൽ 19പേരെ തിരഞ്ഞെടുത്തെങ്കിലും വനിതകൾക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്.

കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന വിജൂ കൃഷ്ണൻ, മുരളീധരൻ, അരുൺ കുമാർ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി, മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി രാമയ്യ, കെ വരദരാജൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി രജീന്ദർ നേഗി, സഞ്ജയ് പരാട്ടെ എന്നിവരെയും പാർട്ടി കോൺഗ്രസ് തെരെഞ്ഞെടുത്തു.

17 അംഗ പൊളിറ്റ് ബ്യൂറോയിൽ തപൻ സെൻ, നീലോൽപൽ ബസു എന്നിവർ പുതുമുഖങ്ങളാണ്. എ കെ പത്മനാഭൻ പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവായി. എസ് രാമചന്ദ്രൻപിള്ള പൊളിറ്റ് ബ്യൂറോ അംഗമായി തുടരും. ബസുദേവ് ആചാര്യ അധ്യക്ഷനായ കേന്ദ്ര കൺട്രോൾ കമ്മീഷനിൽ പി രാജേന്ദ്രൻ, എസ് ശ്രീധർ, ജി രാമുലു, ബൊനാനി ബിശ്വാസ് എന്നിവർ അംഗങ്ങളാണ്. യെച്ചൂരിക്ക് പകരം മാണിക് സർക്കാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമുയർത്തി ഒരു വിഭാഗം രംഗത്തുണ്ടായിരുന്നത് ചർച്ചകൾക്ക് വഴിവെച്ചു. പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാർ മാറിയിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളിൽ പുതിയ സെക്രട്ടറിമാർ വന്നിട്ടുണ്ട്.

ഗുരുദാസന് പകരമാണ് എം വി ഗോവിന്ദൻ എത്തിയത്. അഖിലേന്ത്യാ സെന്ററിനെ പ്രതിനിധീകരിച്ച് ഇപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായ മലയാളികളായ ഡോ. വിജുകൃഷ്ണൻ, മുരളീധരൻ, ആന്ധ്രയിൽ നിന്നുള്ള അരുൺകുമാർ എന്നിവർ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരാംഗങ്ങളാകും. ഇവരിപ്പോൾ സ്ഥിരം ക്ഷണിതാക്കളാണ്. ദളിത് പ്രാതിനിദ്ധ്യം, പാർട്ടിയുടെ അഖിലേന്ത്യാ ദളിത് സംഘടനയുടെ ഭാരവാഹിത്വം എന്നിവയാണ് കെ. രാധാകൃഷ്ണന് കല്പിക്കപ്പെടുന്ന സാദ്ധ്യതകൾ. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദർ നഗി, ഛത്തീസ്‌ഗഢ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാട്ടെ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് സാദ്ധ്യത കല്പിക്കപ്പെടുന്ന മറ്റ് രണ്ടുപേർ. 91 അംഗ കേന്ദ്രകമ്മിറ്റിയാണ് നിലവിൽ. 5 സ്ഥിരം ക്ഷണിതാക്കളും 5 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.

2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ആദ്യമായി ജനറൽസെക്രട്ടറിയായ യെച്ചൂരി വീണ്ടും തുടരുമോയെന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസംവരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു. കരട് രാഷ്ട്രീയ പ്രമേയത്തിൽ വിയോജനം രേഖപ്പെടുത്തിയ യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാടിന്, പൊതുചർച്ചയിലും കടുത്ത വിമർശനം നേരിടേണ്ടി വന്നെങ്കിലും പ്രതിനിധികളുടെ പൊതുവികാരം അളന്നപ്പോൾ ഭൂരിപക്ഷപിന്തുണ അദ്ദേഹത്തിന് അനുകൂലമായത് വിജയമായി. ഇതോടെ യെച്ചൂരി് സിപിഎം ജനറൽ സെക്രട്ടറിയായി രണ്ടാമൂഴവും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

അതേസമയം സമ്മർദ്ദം ചെലുത്തി യച്ചൂരിയെ മാറ്റാൻ കാരാട്ട് പക്ഷം ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ മൽസരത്തിനു തയാറാണെന്ന നിലപാടായിരുന്നു യച്ചൂരിയുടേത്. പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനൽ തയാറാക്കാൻ ഇന്നലെ രാത്രി ചേർന്ന പിബിക്കു തീരുമാനം സാധ്യമാകാതെ പിരിയേണ്ടിവന്നു. പിബി ഇന്നു രാവിലെ ഒൻപതിനു വീണ്ടും ചേർന്നാണ് യച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കാര്യത്തിൽ തീരുമാനിച്ചത്.

സിപിഎം ഒറ്റക്കെട്ടെന്ന് യച്ചൂരി

പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായെന്ന് യച്ചൂരി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറും. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ പാർട്ടി സുസജ്ജമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പൊളിറ്റ് ബ്യൂറോ അംഗങ്ങൾ
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രൻ പിള്ള
3. ബിമൻ ബസു
5. മണിക് സർക്കാർ
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയൻ
8. ഹനൻ മൊള്ള
9. കോടിയേരി ബാലകൃഷ്ണൻ
10.എം എ ബേബി
11. സുർജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണൻ
16. തപൻ സെൻ
17. നിലോത്പൽ ബസു

കേന്ദ്രകമ്മിറ്റി അംഗങ്ങൾ

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രൻ പിള്ള
3. ബിമൻ ബസു
5. മണിക് സർക്കാർ
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയൻ
8. ഹനൻ മൊള്ള
9. കോടിയേരി ബാലകൃഷ്ണൻ
10.എം എ ബേബി
11. സുർജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണൻ
16. തപൻ സെൻ
17. നിലോത്പൽ ബസു
18. എ കെ പത്മാനാഭൻ
19. പെനുമള്ളി മധു
20. വി ശ്രീനിവാസ റാവു
21 എം എ ഗഫൂർ
22. ദിപെൻ ഭട്ടാചാര്യ
23. അവദേശ് കുമാർ
24. അരുൺ മേത്ത
25. സുരേന്ദർ മാലിക്
26. ഓൻകർ ഷാദ്
27. മുഹമ്മദ് യൂസുഫ് തരിഗാമി
28. ഗോപി കാന്റ് ബസ്‌കി
29. ജി വി ശ്രീരാമ റെഡ്ഡി
30. പി കരുണാകരൻ
31. പി കെ ശ്രീമതി
32. എം സി ജോസഫൈൻ
33. ഇ പി ജയരാജൻ
34. വൈക്കം വിശ്വൻ
35. ടിഎം തോമസ് ഐസക്ക്
36. വിജയരാഘവൻ
37. കെ കെ ഷൈലജ
38. എ കെ ബാലൻ
39. എളമരം കരീം
40. ആദം നരസിംഹ നാരായണൻ
41. മഹേന്ദ്ര സിങ്
42. അലി കിഷോർ പട്‌നായിക്
43. ബസു ദിയോ
44. അമ്രറാം
45. ടികെ രംഗരാജൻ
46. യു. വാസുകി
47. എ സൗന്ദരാ രാജൻ
48. കെ ബാലകൃഷ്ണൻ
49. പി സമ്പത്ത്
50. തമ്മിനേനി വീരഭദ്രം
51. എസ് വീരയ്യ
52. സിഎച്ച് സീത രാമുലു
53. അഗോയർ ഡെബ് ബർമ്മ
54. ബിജാൻ ധാർ
55. ബാദൽ ചൗധരി
56. രാമദാസ്
57 ഗൗതം ദാസ്
58. ഹിരലാൽ യാദവ്
59. ശ്യാമൾ ചക്രവർത്തി
60. മൃദുൾ ദേ
61. രേഖ ഗോസ്വാമി
62. നൃപൻ ചൗധരി
63. ശ്രീദേവി ഭട്ടാചാര്യ
64. രാമചന്ദ്ര ഡോം
65. മിനൊട്ടി ഘോഷ്
66. അൻജു കർ
67. ഹരി സിങ് കാങ്
68. ജോഗേന്ദ്ര ശർമ്മ
69. ജെ എസ് മജുംദാർ
70. കെ ഹേമലല
71. സുധാ സുന്ദരരാമൻ
72. രാജേന്ദ്ര ശർമ്മ
73. സ്വദേശ് ദേവ് റോയി
74. അശോക് ധവാല
75. എസ് പുനിയവതി

പുതിയ അംഗങ്ങൾ
76. സുപ്രകാശ് താലൂക്ദർ
77. അരുൺ കുമാർ മിശ്ര
78. കെ എം തിവാരി
79. കെ രാധാകൃഷ്ണൻ
80. എം ഗോവിന്ദൻ
81. ജസ്വീന്ദർ സിങ്
82. ജെ പി ഗവിറ്റ്
83. ജി നാഗയ്യ
84. തപൻ ചക്രവർത്തി
85. ജിതൻ ചൗധരി
86. മുരളീധരൻ
87. അരുൺ കുമാർ
88. വിജു കൃഷ്ണൻ
89. മറിയം ധവാല
90. റാബിൻ ഡെബ്
91. അഭാസ് റോയ് ചൗധരി
92. സുജൻ ചക്രവർത്തി
93. അമിപൊര
94. സുഖ്വിന്ദർ സിങ് ഷെക്കൊൻ
95. ഒഴിവുള്ള (സ്ത്രീ)

സ്ഥിരം ക്ഷണിതാക്കൾ
1. രജീന്ദർ നേഗി (സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മിറ്റി)
2. സഞ്ജയ് പരീത് (സെക്രട്ടറി, ഛത്തീസ്‌ഗഡ് സംസ്ഥാന കമ്മിറ്റി)

പ്രത്യേക ക്ഷണിതാക്കൾ
1. വി എസ് അച്യുതാന്ദൻ
2. മല്ലു സ്വരാജ്യം
3. മദൻ ഘോഷ്
4. പാലോഴി മുഹമ്മദ് കുട്ടി
5. പി രാമയ്യ
6. കെ വരദരാജൻ

കൺട്രോൾ കമ്മിഷൻ
1. ബസുദേവ ആചാര്യ
2. ജ രാജേന്ദ്രൻ
3. എസ് ശ്രീധർ
4. ജി രാമുലു
5. ബൊനാനി ബിശ്വാസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP