Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില കാര്യങ്ങളിൽ സോണിഗാന്ധി ഇന്ത്യക്കാരി പോലുമായിരുന്നില്ല; 45 വർഷം ഗാന്ധി കുടുംബത്തോട് അടുത്തു നിന്ന തന്നോട് പെരുമാറിയത് ക്രൂരമായി; കോൺഗ്രസ് അധ്യക്ഷയെ ആക്രമിച്ച് നട്വർ സിങ് വീണ്ടും

ചില കാര്യങ്ങളിൽ സോണിഗാന്ധി ഇന്ത്യക്കാരി പോലുമായിരുന്നില്ല; 45 വർഷം ഗാന്ധി കുടുംബത്തോട് അടുത്തു നിന്ന തന്നോട് പെരുമാറിയത് ക്രൂരമായി; കോൺഗ്രസ് അധ്യക്ഷയെ ആക്രമിച്ച് നട്വർ സിങ് വീണ്ടും

ന്യൂഡൽഹി: തന്റെ ആത്മകഥാ പുസ്തകത്തിലൂടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആക്രമിച്ച മുൻ വിദേശകാര്യമന്ത്രി നട്വർ സിങ് ടെലിവിഷൻ അഭിമുഖത്തിലൂടെയും പുതിയ വിവാദത്തിന് തിരികൊളുത്തി. ചില കാര്യങ്ങളിൽ സോണിയാ ഗാന്ധി ഒരു ഇന്ത്യക്കാരി പോലും ആയിരുന്നില്ലെന്ന ആരോപണമാണ് നട്വർ സിങ് ടെലിവിഷൻ അഭിമുഖത്തിലൂടെ ഉന്നയിച്ചത്. ഒരു കാലത്ത് ബിജെപി ഉന്നയിച്ച സോണിയയുടെ പൗരത്വ പ്രശ്‌നമാണ് നട്വർ സിങ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ആകാതിരുന്നത് രാഹുൽ തടഞ്ഞതു കൊണ്ടെന്ന വാദം! നട്വർ സിംഗിന്റെ പരാമർശങ്ങൾക്കുള്ള മറുപടി തന്റെ ആത്മകഥയിൽ ഉണ്ടാകുമെന്ന് സോണിയാ ഗാന്ധി
പലപ്പോവും സോണിയ തന്നോട് കാരുണ്യമില്ലാതെയാണ് പെരുമാറിയതെന്നും നട്വർ ആരോപിച്ചു. 83 വയസുകാരനായ തനിക്ക് 45 വർഷമായി ഗാന്ധി കുടുംബവുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയുള്ള തന്നോട് സോണിയ ദയയില്ലാതെയാണ് പെരുമാറിയത്. ഇറാഖിൽ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതി നടപ്പാക്കിയതിലെ അഴിമതി പുറത്തുവന്നതോടെ മന്ത്രിസ്ഥാനം തെറിച്ചപ്പോൽ പിന്തുണക്കാത്തതിനെ കുറിച്ചായിരുന്നു നട്വറിന്റെ പ്രരാമർശം. ഇന്ത്യക്കാരായിരുന്ന ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, രാജിവ് ഗാന്ധി എന്നിവർ പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നട്‌വർ സിങ് ആരോപിക്കുന്നു. തന്നോട് ഇങ്ങനെ പെരുമാറാൻ കാരണം അവരുടെ ഇറ്റാലിയൻ പാരമ്പര്യമാണെന്നും നട്വർസിങ് അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

അതേസമയം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് സേനയെ അയച്ചത് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണെന്നും നട്വർ സിങ് വെളിപ്പെടുത്തി. 1987 ൽ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സ്(ഐപികെഎഫ്) നെ ശ്രീലങ്കയിലേക്ക് അയച്ചത് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണെന്ന് 'വൺ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തിൽ പറയുന്നു.

സോണിയാ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തടഞ്ഞത് രാഹുൽ ഗാന്ധിയാണെന്ന പരാമർശം നേരത്തെ തന്നെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കുടുംബത്തിൽ നേരത്തേയുണ്ടായ ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കുമോ എന്ന ഭയമായിരുന്നു രാഹുലിന്. സർക്കാർ ഫയലുകൾ സോണിയാ ഗാന്ധി പരിശോധിക്കുമായിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്ത് യഥാർത്ഥ അധികാര കേന്ദ്രം സോണിയാഗാന്ധിയായിരുന്നു. മഹത്തായ രാഷ്ട്രീയ പാർട്ടിയെ 45 പാർലമെന്റ് അംഗങ്ങൾ മാത്രമുള്ള ഉച്ഛിഷ്ടമാക്കി മാറ്റിയതാണ് സോണിയാഗാന്ധിയുടെ ഏക നേട്ടമെന്ന് പുസ്തകത്തിൽ നട്വർ സിങ് വ്യക്തമാക്കുന്നു.

അതേസമയം ആരോപണങ്ങൾക്കെല്ലമുള്ള മറുപടി തന്റെ ആത്മകഥയിലുണ്ടാകുമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരിച്ചത്. മന്മോഹൻ സിങ് കഴിവില്ലാത്ത പ്രധാനമന്ത്രിയാണെന്നും ഫയലുകൾ നോക്കിയിരുന്നത് സോണിയ ആണെന്നുമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇത് മന്മോഹൻ സിങ് നിഷേധിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP