Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദി വിദേശ യാത്ര നടത്തിയാൽ കുറ്റം മാത്രം; സോണിയയും മക്കളും വിദേശത്ത് പോകുന്നത് എന്തിനെന്നും പോലും ചോദിക്കരുത്; സോണിയയും രാഹുലും പ്രിയങ്കയും വിദേശത്ത് പോയത് രാജ്യം പോലും വെളിപ്പെടുത്താതെ

മോദി വിദേശ യാത്ര നടത്തിയാൽ കുറ്റം മാത്രം; സോണിയയും മക്കളും വിദേശത്ത് പോകുന്നത് എന്തിനെന്നും പോലും ചോദിക്കരുത്; സോണിയയും രാഹുലും പ്രിയങ്കയും വിദേശത്ത് പോയത് രാജ്യം പോലും വെളിപ്പെടുത്താതെ

ന്യൂഡൽഹി: നയതന്ത്ര ചർച്ചകൾക്കായി നരേന്ദ്ര മോദി ഔദ്യോഗികമായി വിദേശ യാത്രയ്ക്ക് പോകുന്നതിന് കുറ്റപ്പെടുത്തുന്നവരാണ് കോൺഗ്രസുകാർ. എന്നാൽ സ്വന്തം പാർട്ടിയുടെ പ്രസിഡൻരും വൈസ് പ്രസിഡന്റും ഇപ്പോൾ എവിടെയുണ്ടെന്ന് പോലും അവർക്ക അറിയില്ല. എവിടെ പോയി എന്ന് ചോദിച്ചാൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മകനും കോൺഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധിക്കും മകൾ പ്രിയങ്ക ഗാന്ധിക്കുമൊപ്പം ഹ്രസ്വ വിദേശ സന്ദർശനത്തിനു പുറപ്പെട്ടു എന്നു മാത്രമേ പറയൂ.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണു സോണിയയുടെ യാത്രയെന്നു പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. സോണിയയും പ്രിയങ്കയും നേരത്തേ തന്നെ യാത്രതിരിച്ചിരുന്നു. രാഹുൽ ഇന്നലെയാണു പോയത്. രാഹുൽ ഈ ആഴ്ചയും സോണിയ അടുത്ത ആഴ്ചയും മടങ്ങിവരുമെന്നാണു സൂചന. വ്യക്തിപരമായിട്ടാണ് യാത്ര. എങ്കിലും രാജ്യത്തിന്റെ പേരെങ്കിലും പറഞ്ഞു കൂടെ എന്ന് ചോദിച്ചാലും മറുപടില്ല. നേരത്തെ രാഹുൽ ഗാന്ധി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് എവിടെയോ പോയതും വിവാദമായിരുന്നു. ഇതുവരെ എവിടെയായിരുന്നു എന്ന് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായിട്ടില്ല.

അതിന് പിറകെയാണ് ഇപ്പോഴത്തെ കുടുംബ യാത്ര. നേരത്തെ സോണിയാ ഗാന്ധിയുടെ ചികിൽസ നടത്തിയ രാജ്യവും ആശുപത്രിയും പോലും കോൺഗ്രസുകാർ രഹസ്യമാക്കി വച്ചു. അസുഖമെന്തെന്ന് ആരും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിന് സമാനമായ യാത്രയാണ് ഇപ്പോഴുമുള്ളതെന്നാണ് സൂചന. സോണിയ ഇറ്റലിയിലെ വീട്ടിൽ പോയതാണെന്നും വാദമുണ്ട്. എന്തുവന്നാലും ഇത്തരം യാത്രകൾ രഹസ്യമാക്കി വയ്ക്കുമെന്ന നിലപാട് തന്നെയാണ് കോൺഗ്രസ് തുടരുന്നത്.

വിദേശ യാത്രകളിൽ സോണിയയും മക്കളുമെടുക്കുന്ന ഈ സമീപനം ഏറെ വിമർശനങ്ങളും ഉണ്ടാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP