Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ നേരിട്ട് ഇടപെടണം; ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാർട്ടിക്ക് ബാധ്യത; പാർട്ടി ഏറെ മെച്ചപ്പെടാനുണ്ട്; ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടതും പ്രധാനം; കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനവുമായി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി; കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലേക്ക് എത്താനും നിർദ്ദേശം

സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ നേരിട്ട് ഇടപെടണം; ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാർട്ടിക്ക് ബാധ്യത; പാർട്ടി ഏറെ മെച്ചപ്പെടാനുണ്ട്; ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടതും പ്രധാനം; കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനവുമായി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി; കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലേക്ക് എത്താനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതൃ യോഗത്തിൽ നേതാക്കൾക്ക് വിമർശനവുമായി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി.ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാർട്ടിക്ക് ബാധ്യതയാണ്. സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും ഡൽഹിയിൽ തുടരുന്ന നേതൃയോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. 

പൊതുജന ശ്രദ്ധ ഉണർത്തുന്ന അജണ്ടകൾ കോൺഗ്രസിന് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിൽ മാത്രം സജീവമായിരുന്നാൽ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു. പാർട്ടി ഏറെ മെച്ചപ്പെടാനുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് ഇപ്പോൾ നമ്മെ സംബന്ധിച്ച് പ്രധാനമാണെന്നും അവർ നേതാക്കളെ ഓർമ്മിപ്പിച്ചു.

സാമ്പത്തിക സ്ഥിതി വളരെ ഭീകരമായ അവസ്ഥയിലാണ്. നഷ്ടം പെരുകുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ജനാധിപത്യവും അപകടത്തിലാണ്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നത്. മഹാത്മാഗാന്ധി,പട്ടേൽ, അംബേദ്കർ എന്നിവരുടെ സന്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അവർ പറഞ്ഞു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ പ്രേരക്മാരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് വീതം പ്രേരക്മാർ ഉണ്ടാകും. ദളിത്, പിന്നാക്ക, സ്ത്രീ വിഭാഗക്കാരുടെ പ്രാതിനിധ്യം പ്രേരക്മാരിൽ ഉറപ്പാക്കും.പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലേക്ക് എത്താനും സോണിയ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കൂടിയാലോചനയാണ് അജണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP