Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയിലെത്തി ഒരു മാസം പോലും തികയും മുമ്പേ പാർട്ടി വിടാനൊരുങ്ങി മുൻ തൃണമൂൽ നേതാവ്; സോവൻ ചാറ്റർജി പാർട്ടി വിടുന്നത് ബിജെപി നേതാക്കളുടെ അവഗണന മൂലമെന്ന് ബൈശാഖി ബാനർജി

ബിജെപിയിലെത്തി ഒരു മാസം പോലും തികയും മുമ്പേ പാർട്ടി വിടാനൊരുങ്ങി മുൻ തൃണമൂൽ നേതാവ്; സോവൻ ചാറ്റർജി പാർട്ടി വിടുന്നത് ബിജെപി നേതാക്കളുടെ അവഗണന മൂലമെന്ന് ബൈശാഖി ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിജെപിയിലെത്തി ഒരുമാസം പോലും തികയും മുമ്പ് പാർട്ടി വിടാനൊരുങ്ങി മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി. ബിജെപിയിൽ നിന്നും കടുത്ത അപമാനം നേരിടേണ്ടി വരുന്നതിനാലാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബൈശാഖി ബാനർജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബിജെപിയിൽ ചേർന്നത് മുതൽ ഒരു കാരണവുമില്ലാതെ ഞങ്ങൾ തുടർച്ചയായ അപമാനം നേരിടുകയാണ്. സോവൻ ചാറ്റർജി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരുന്നതിനും ബിജെപിയിൽ ചേരുന്നതിനും എനിക്ക് നിർണ്ണായകമായ പങ്കുണ്ട് എന്ന് ബൈശാഖി ബാനർജി പറഞ്ഞു.

അതിനാൽ പാർട്ടി വിടുകയാണെന്ന് ഞങ്ങൾ അറിയിച്ചു കഴിഞ്ഞു. വേണമെന്നുണ്ടെങ്കിൽ ബിജെപി നേതൃത്വത്തിന് രാജിക്കത്ത് അയക്കുമെന്നും ബൈശാഖി പറഞ്ഞു. ഒരു കാലത്ത് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അടുത്ത അനുയായിയുമായിരുന്നു സോവൻ ചാറ്റർജി. ബിജെപിയിൽ നിന്ന് രാജിവെക്കുകയാണെന്ന് സോവൻ ചാറ്റർജി ഔദ്യോഗികമായി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

നാല് തവണ എംഎൽഎയായ സോവൻ ചാറ്റർജി ഓഗസ്റ്റ് 14നാണ് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ കൊൽക്കത്ത മേയർ കൂടിയായ സോവൻ ചാറ്റർജി തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നത് രാജ്യം മുഴുവൻ ശ്രദ്ധിച്ച വാർത്തായിരുന്നു. സോവൻ ചാറ്റർജിയുടെ വരവിനെ വലിയ ആഘോഷത്തോടെയാണ് ബിജെപി പ്രചരിപ്പിച്ചത്. എന്നാൽ ഇപ്പോൾ സോവൻ ചാറ്റർജി ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങുകയാണ്.

രണ്ടു തവണ കൊൽക്കത്ത മേയറായിരുന്ന സോവൻ ചാറ്റർജി മമതയുടെ വിശ്വസ്തനായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ തുടക്കം മുതൽ മമതയോടൊപ്പം നിലകൊണ്ട സോവൻ മുഖ്യമന്ത്രി പദത്തിലേക്ക് മമതയെ എത്തിക്കാൻ പ്രധാന പങ്കു വഹിച്ച ആളാണ്. തൃണമൂലിന്റെ പ്രധാന ധനസമാഹാരകനുമായിരുന്നു സോവൻ ചാറ്റർജി. മമതയുമായുള്ള പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് സോവൻ മന്ത്രിസ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവച്ചത്. തൃണമൂലിലേക്ക് സോവനെ തിരികെ കൊണ്ടുവരാൻ മുതിർന്ന തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP