Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി 350 സീറ്റുകൾ നേടുമെന്ന് കൈനോക്കി പ്രവചിച്ചത് വിമാനത്തിലെ സഹയാത്രികൻ; ഒരു സീറ്റ് കൂടി അധികം നേടി അധികാരത്തിലെത്തുമെന്നും അഖിലേഷ് യാദവ്; സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും പാർട്ടി അധ്യക്ഷൻ

പാർട്ടി 350 സീറ്റുകൾ നേടുമെന്ന് കൈനോക്കി പ്രവചിച്ചത് വിമാനത്തിലെ സഹയാത്രികൻ; ഒരു സീറ്റ് കൂടി അധികം നേടി അധികാരത്തിലെത്തുമെന്നും അഖിലേഷ് യാദവ്; സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും പാർട്ടി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി 350 സീറ്റുകൾ നേടുമെന്ന് ഒരാൾ പ്രവചിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും എസ്‌പി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിഎസ്‌പി വിട്ട് എസ്‌പിയിൽ ചേർന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങിലാണ് പാർട്ടി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന പ്രവചനം ഉണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞത്.

2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പി 403ൽ 350 സീറ്റ് നേടുമെന്നു വിമാനത്തിലെ സഹയാത്രികനാണ് തന്റെ കൈ നോക്കി പ്രവചിച്ചത്. ഒരു സീറ്റ് കൂട്ടി 351 ആണു താൻ ലക്ഷ്യമിടുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേന്ദ്ര സർക്കാർ ജാതി സെൻസസിനു മടിക്കുകയാണെന്നും എസ്‌പി അധികാരത്തിൽ വന്നാൽ യുപിയിൽ അതു നടപ്പാക്കുമെന്നും പറഞ്ഞു. അഖിലേഷ് ദിവാ സ്വപ്നം കാണുന്ന പഴയ ടിവി കഥാപാത്രം 'മുംഗേരിലാലി'നെപ്പോലെയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്ങിന്റെ പ്രതികരണം.

ഡൽഹിയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ നിന്നും കണ്ടുമുട്ടിയ ഒരു കൈനോട്ടക്കാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്താൽ ഉത്തർപ്രദേശിൽ സർക്കാരുണ്ടാക്കുന്നത് താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അതിനേക്കാളും ഒരു സീറ്റ് അധികം നേടി 351 സീറ്റുമായി താൻ അധികാരത്തിലേറാൻ താൻ തീരുമാനിച്ചതായും സംസ്ഥാനം ഇപ്പോൾ ഭരിക്കുന്ന ബിജെപിയെ തുരത്തുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി ഇപ്പോൾ ഭരിക്കുന്നത് നുണകൾ പറഞ്ഞ് നേടിയെടുത്ത സീറ്റുമായാണ്. സമാജ്വാദി പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ സത്യസന്ധമായി പ്രവർത്തിച്ച് 351 സീറ്റുമായി അധികാരത്തിലേറും. കള്ളം പറഞ്ഞ് കാവിപ്പാർട്ടിക്ക് 300 സീറ്റ് നേടാനായെങ്കിൽ സത്യസന്ധമായി പ്രവർത്തിച്ച് നമുക്ക് 351 സീറ്റ് തീർച്ചയായും നേടാൻ സാധിക്കും- അഖിലേഷ് യാദവ് പറഞ്ഞു.

2017ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 325 സീറ്റ് നേടിയാണ് അധികാരത്തിലേറിയത്. 48.7 ശതമാനം വോട്ട് നേടിയാണ് അന്ന് ബിജെപി അധികാരത്തിലേറിയത്. 21.8 ശതമാനം വോട്ടുമായി 47 സീറ്റാണ് അന്ന് സമാജ്വാദി പാർട്ടി നേടിയത്. 19 സീറ്റായിരുന്നു ബിഎസ്‌പി നേടിയത്. 22.2 ശതമാനം വോട്ടായിരുന്നു ബിഎസ്‌പി കരസ്ഥമാക്കിയത്.

യോഗി ആദിത്യനാഥ് സർക്കാർ നടപ്പിലാക്കില്ലെന്ന് പറഞ്ഞ ജാതി തിരിച്ചുള്ള സെൻസസാണ് അഖിലേഷ് യാദവ് അധികാരത്തിലേറിയാൽ ഇപ്പോൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. സമൂഹത്തിൽ പ്രശ്നങ്ങൾ രൂപപ്പെടുമെന്ന് പറഞ്ഞാണ് ബിജെപി ജാതി സെൻസസിനെ എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP