Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പീക്കർ അക്ഷമനായിട്ടും ഇന്നലെ പാതിരാത്രിയോളം ചർച്ച നീണ്ടു; ഇന്ന് വൈകിട്ട് ആറിന് മുൻപ് വിശ്വാസ വോട്ട് നടത്തിയെ മതിയാവൂ എന്ന് സ്പീക്കറുടെ അന്ത്യശാസന; അർധരാത്രിയിൽ ചർച്ച തുടരാമെന്നുള്ള ബിജെപിയുടെ നിർദ്ദേശം സ്പീക്കർ സമ്മതിച്ചിട്ടും വഴങ്ങാതെ കോൺഗ്രസ്; കർണാടകം ഇന്നിനപ്പുറത്തേക്ക് നീളില്ലെന്ന് ഉറപ്പായി; ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാര സ്വാമി സർക്കാരിന് ഇന്നു രാജി  

സ്പീക്കർ അക്ഷമനായിട്ടും ഇന്നലെ പാതിരാത്രിയോളം ചർച്ച നീണ്ടു; ഇന്ന് വൈകിട്ട് ആറിന് മുൻപ്  വിശ്വാസ വോട്ട് നടത്തിയെ മതിയാവൂ എന്ന് സ്പീക്കറുടെ അന്ത്യശാസന; അർധരാത്രിയിൽ ചർച്ച തുടരാമെന്നുള്ള ബിജെപിയുടെ നിർദ്ദേശം സ്പീക്കർ സമ്മതിച്ചിട്ടും വഴങ്ങാതെ കോൺഗ്രസ്; കർണാടകം ഇന്നിനപ്പുറത്തേക്ക് നീളില്ലെന്ന് ഉറപ്പായി; ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാര സ്വാമി സർക്കാരിന് ഇന്നു രാജി   

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കർണാടകയിൽ അവസാനമില്ല. നാടകീയമായ രംഗങ്ങൾ കൊണ്ട് സഭയ്ക്കകവും പുറവും കോലാഹലം തുടരുകയാണ്. സഭാനടപടികളിലെ അനിശ്ചിതത്വം ബാക്കിവച്ച് ഉദ്ദ്യോഗത്തിന് അവസാനമിട്ട് കർണാടക നിയമസഭ തിങ്കളാഴ്ച അർധരാത്രിയോടെ പിരിഞ്ഞു.ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് സഭ പിരിഞ്ഞത്.ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.സ്വതന്ത്ര എംഎൽഎമാരുെട ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും.വിമതരുടെ വിപ്പിന്റെ കാര്യത്തിൽ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്.

അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്. നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്‌പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

കർണാടകത്തിലെ പ്രതിസന്ധിക്ക് ഇന്ന് തിരശീല വീഴുമെന്നാണ് കരുതപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ കുമാരസ്വാമി സർക്കാർ ഇന്ന് തന്നെ രാജിവയ്‌ക്കേണ്ടിവരും. അനിശ്ചിതങ്ങൾക്കൊണ്ട് വിശ്വാസ വോട്ടെടുപ്പ് നീട്ടാനായെങ്കിലും കുമാര സ്വാമി സർക്കാരിന് അനുകൂലമായ ഘടകങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല എന്നു തന്നയാണ് വ്യക്തമാകുന്നത്. വിമത എംഎൽഎമാർ ഇപ്പോഴും വിമതന്മാരായി തന്നെ തുടരുന്നു.

ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

വിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കര് രംഗത്തെത്തിയിരുന്നു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാൻ സ്പീക്കർ കെ.ആർ.രമേഷ് കുമാർ നിർദ്ദേശം നൽകി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകൾ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP