Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീർ പരിഹാരത്തിന് രാഹുൽ പ്രധാനമന്ത്രിയാകണം; അദ്ദേഹത്തെപോലെ സാഹോദര്യത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന നേതാക്കൾ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോദി പരാജയം; അദ്വാനിയുടെ സന്തത സഹചാരി സുധീന്ദ്ര കുൽക്കർണിയുടെ വിലയിരുത്തൽ ഇങ്ങനെ

കാശ്മീർ പരിഹാരത്തിന് രാഹുൽ പ്രധാനമന്ത്രിയാകണം; അദ്ദേഹത്തെപോലെ സാഹോദര്യത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന നേതാക്കൾ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോദി പരാജയം; അദ്വാനിയുടെ സന്തത സഹചാരി സുധീന്ദ്ര കുൽക്കർണിയുടെ വിലയിരുത്തൽ ഇങ്ങനെ

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ അനുയായിയും സന്തത സഹചാരിയുമായ സുധീന്ദ്ര കുൽക്കർണി. കാശ്മീർ പോലുള്ള ഇന്ത്യയുടെ വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയെപ്പോലൊരാൾ പ്രധാനമന്ത്രി പദത്തിൽ എത്തിയേ തീരൂവെന്നും എഴുത്തുകാരൻകൂടിയായ അദ്ദേഹം പറഞ്ഞു. വാജ്‌പേയി സർക്കാറിന്റെ കാലത്ത്് പാർട്ടിയുടെ നയരൂപീകരണങ്ങളിൽ സജീവമായിരുന്ന കുൽക്കർണി ഇപ്പോൾ ബിജെപിയുമായി ഇടഞ്ഞ്് നിൽക്കുകയാണ്.ഇപ്പോൾ കുൽക്കർണ്ണി കോൺഗ്രസിന്റെ അഭ്യുദയകാംക്ഷി എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

പാക്കിസ്ഥാനും ചൈനയുമായുള്ള പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോദി പരാജയമാണെന്ന് സുധീന്ദ്ര കുൽക്കർണി വിശേഷിപ്പിച്ചത്. മുംബൈയിൽ നടന്ന പാനൽ ചർച്ചക്കിടെ 'നല്ല മനസുള്ള നേതാവ്' എന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചു. അദ്വാനിയുടെ അനുയായിയുടെ വാക്കുകൾ,ബിജെപിയുടെ കാശ്മീർ സഖ്യം പിരിഞ്ഞ സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

കശ്മീരിൽ രാഷ്ട്രീയ അസ്ഥിരതാവസ്ഥയുണ്ടാകുന്നത് പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്ന വാദമുയരുന്നതിനിടെയാണ് ബിജെപി വിരുദ്ധർ അദ്വാനിയുടെ അനുയായിയുടെ വാദം മുന്നോട്ടുവെക്കുന്നത്. പാക്കിസ്ഥാനുമായി ദീർഘനാളായി തുടർന്നുകൊണ്ടിരിക്കുന്ന പ്രശ്നം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക വഴി അയൽരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇന്ത്യ വലിയ രാജ്യമായി ഉയരുമെന്നുമാണ് കുൽക്കർണി പറഞ്ഞത്.

പാക്കിസ്ഥാനുമായുള്ള പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് നമുക്കൊരു ധാരണ ഉണ്ടാകണം. അതുകൊണ്ട് തന്നെയാണ് ഭാവി പ്രധാനമന്ത്രിയായി രാഹുൽ വരണമെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെപ്പോലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഭാഷയിൽ സംസാരിക്കുന്ന നേതാക്കൾ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 2019 ലെ തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ പാക്കിസ്ഥാൻ സന്ദർശനം നടത്തണമെന്നും അതിനൊപ്പം ചൈനയിലും ബംഗ്ലാദേശിലും അദ്ദേഹം ചെല്ലണമെന്നും എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മനസിലാക്കണമെന്നും സുധീന്ദ്ര കുൽക്കർണി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP