Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൈനികരുടെ പേരിൽ വോട്ടുപിടുത്തം; മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി; തുടർച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും ഇരുവർക്കുമെതിരെ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ ഹർജിയിന്മേലാണ് നടപടി; മഹിളാ കോൺഗ്രസ് നേതാവ് സുഷ്മിത ദേവിന്റെ ഹർജി ബിജെപിക്കെതിരായ നിർണായക നീക്കം

സൈനികരുടെ പേരിൽ വോട്ടുപിടുത്തം; മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി; തുടർച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും ഇരുവർക്കുമെതിരെ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ ഹർജിയിന്മേലാണ് നടപടി; മഹിളാ കോൺഗ്രസ് നേതാവ് സുഷ്മിത ദേവിന്റെ ഹർജി ബിജെപിക്കെതിരായ നിർണായക നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതുസംബന്ധിച്ച് കമ്മിഷന് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചയ്ക്കകം നടപടി വേണമെന്നാണ് കോടതിയുടെ നിർദ്ദേശം. കോൺഗ്രസ് എംപി സുഷ്മിതാ ദേവിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്ത് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിന് ഇരുവർക്കുമെതിരെ നടപടുയെടുക്കാൻ കമ്മീഷന് നിർദ്ദേശം നൽകണമെന്ന് കോൺഗ്രസ് ഹർജിയിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തിരഞ്ഞെടടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നു എന്ന ആരോപണമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിർണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇവർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നായിരുന്നു് ഹർജിയിലെ ആവശ്യം. ബിജെപി നേതൃത്വം തുടർച്ചയായി സൈനികരുടെ പേരിലും പുൽവാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും വോട്ട് പിടിക്കുന്നു എന്നതാണ് കോൺഗ്രസ് ആരോപണം. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ നിരവധി പാരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുന്ന ഏകപക്ഷീയ നടപടിയാണിത്. നാലാഴ്ചയായി ബിജെപി. നേതാക്കൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. കോൺഗ്രസ് പാർട്ടി അവർക്കെതിരേ നാൽപ്പതോളം പരാതികൾ നൽകിയിട്ടും കമ്മിഷൻ നടപടിയെടുത്തില്ലെന്നും കോൺഗ്രസ് അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP