Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാജ്‌പെയുടെ അന്ത്യകർമത്തിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും സംഘപരിവാർ ആക്രമണം; ബിജെപി ഓഫീസിന് മുന്നിൽ സ്ത്രീകളടക്കമുള്ളവർ ക്രൂരമായി മർദിച്ചു; രക്ഷപ്പെടുത്തിയത് പൊലീസ്

വാജ്‌പെയുടെ അന്ത്യകർമത്തിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും സംഘപരിവാർ ആക്രമണം; ബിജെപി ഓഫീസിന് മുന്നിൽ സ്ത്രീകളടക്കമുള്ളവർ ക്രൂരമായി മർദിച്ചു; രക്ഷപ്പെടുത്തിയത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി പ്രവർത്തകരുടെ ക്രൂര ആക്രമണത്തിന് ഇരയയാ സമാഹിക പ്രവർത്തകനും സന്യാസിയുമായ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം. മുൻപ്രധാനമന്ത്രി എ.ബി വാജ്‌പെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഡൽഹിയിലെ ബിജെപി ആസ്ഥനത്തിനു മുന്നിലെത്തിയപ്പോഴാണ് അഗ്നിവേശിന് നേരെ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. തുടർന്ന് പൊലീസെത്തി ആക്രമണം തടഞ്ഞു. സ്വമി അഗ്നിവേശിനെ മർദിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജൂലൈ 17ന് ഝാർഖണ്ഡിൽ യുവമോർച്ചഎബിവിപി പ്രവർത്തകർ അഗ്നിവേശിനെ ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു.

വാജ്പെയുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ബിജെപി ഓഫീസിലേക്ക് നടന്നെത്തവെയാണ് ആക്രമണം ഉണ്ടായത്. ചതിയൻ എന്നു വിളിച്ചുകൊണ്ട് ഓടിയടുത്തവർ മർദ്ദിക്കുകയും തലപ്പാവ് വലിച്ചഴിക്കുകയും ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന സ്ത്രീ ചെരുപ്പൂരി മർദ്ദിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെതുടർന്ന് പൊലീസ് വാൻ എത്തിച്ച് അഗളനിവേശിനെ രക്ഷിച്ചു. പൊലീസ് വാനിലേക്ക് കയറുന്നതുവരെ അക്രമികൾ മർദ്ദനം തുടർന്നു. രാജ്യത്തെ സുപ്രധാന നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി ഓഫീസിൽ ഉള്ളപ്പോഴാണ് പുറത്ത് അഗ്നിവേശ് ആക്രമിക്കപ്പെട്ടത്്. പൊലീസ് പിക്കറ്റ് കാരണം കാറിൽനിന്നിറങ്ങി നടന്നു നീങ്ങവെ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നെന്ന് അഗ്നിവേശ് പറഞ്ഞു.

അവർ മർദ്ദിക്കുകയും പിടിച്ചു തള്ളുകയും അധിക്ഷേപിക്കുകയും ചെയ്തു. തന്റെ തലപ്പാവ് തട്ടിത്തെറുപ്പിച്ചെന്നും അഗ്നിവേശ് പറഞ്ഞു. ഝാർഖണ്ഡിൽ അഗ്നിവേശ് മർദ്ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരാൾപോലും ഒരുമാസം കഴിഞ്ഞും പിടിയിലായിട്ടില്ല. ജയ്ശ്രീരാം വിളികളുമായാണ് യുവമോർച്ചക്കാർ അഗ്നിവേശിനെ ആക്രമിച്ചത്. കൈകൂപ്പി യാചിച്ചിട്ടും അദ്ദേഹത്തെ മർദ്ദിച്ച് താഴെയിടുകയും ഉടുപ്പ് വലിച്ചു കീറുകയും ചെയ്തു.

അഗ്നിവേശിന്റെ മുൻപ്രവർത്തികൾ കാരണം ഈ മർദ്ദനം അത്ഭുതമുണ്ടാക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. പാർലമെന്റിന് സമീപം അതിസുരക്ഷാ മേഖലയിൽ ദിവസങ്ങൾക്കുമുമ്പാണ് ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് ആക്രമിക്കപ്പെട്ടത്. കോൺസ്റ്റിറ്റിയുഷൻ ക്ലബ്ബിനു മുന്നിൽ ഉമറിനെതിരെ അക്രമികൾ വെടി ഉതിർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP