Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താജ്മഹൽ തകർക്കാതിരിക്കാൻ സുബ്രഹ്മണ്യസ്വാമിക്ക് വേണ്ടത് മൂന്ന് മുസ്ലിം പള്ളികൾ; അയോധ്യയിലും മധുരയിലും വാരണാസിയിലും മുസ്ലിം പള്ളികളുടെ സ്ഥാനത്ത് അമ്പലം പണിയാൻ അനുവദിച്ചില്ലെങ്കിൽ ലോകം ആദരിക്കുന്ന പ്രണയത്തിന്റെ അടയാളം തകർക്കാൻ ഉറപ്പിച്ച് ബിജെപി.നേതാവ്

താജ്മഹൽ തകർക്കാതിരിക്കാൻ സുബ്രഹ്മണ്യസ്വാമിക്ക് വേണ്ടത് മൂന്ന് മുസ്ലിം പള്ളികൾ; അയോധ്യയിലും മധുരയിലും വാരണാസിയിലും മുസ്ലിം പള്ളികളുടെ സ്ഥാനത്ത് അമ്പലം പണിയാൻ അനുവദിച്ചില്ലെങ്കിൽ ലോകം ആദരിക്കുന്ന പ്രണയത്തിന്റെ അടയാളം തകർക്കാൻ ഉറപ്പിച്ച് ബിജെപി.നേതാവ്

ന്യൂഡൽഹി: വീണ്ടും വർഗ്ഗീയ പരാമർശവുമായി ബിജെപിയുടെ മുതിർന്ന നേതാവായ സുബ്രഹ്മണ്യസ്വാമി രംഗത്ത്. പ്രണയ സൗദം തകർക്കാതിരിക്കാൻ പകരം തങ്ങൾക്ക് മൂന്ന് പള്ളികൾ വേണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.

വർഗ്ഗീയ പരാമർശങ്ങളിൽ മുന്നിൽ നിൽക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഈ പരാമർശം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. താജ് മഹൽ നിർമ്മിച്ചത് പഴയ ക്ഷേത്ര ഭൂമിയിലാണെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ വാക്കുകൾ. എന്നാൽ ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കുന്ന ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹൽ തകർക്കാതിരിക്കാൻ മൂന്ന് മുസ്ലിം പള്ളികൾ വേണമെന്നാണ് സ്വാമിയുടെ ആവിശ്യം

താജ്മഹൽ പൊളിക്കില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണൻ സ്വാമി. താജ്മഹൽ തകർക്കില്ല, പകരം മുസ്ലിം ഭരണത്തിന് കീഴിൽ തകർക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ തിരികെ വേണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. താജ്മഹൽ നിർമ്മിച്ചത് ജെയ്പൂർ രാജാവിൽ നിന്നും തട്ടിയെടുത്ത ഭൂമിയിലാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ട്. എന്നാൽ താജ്മഹൽ തകർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ക്ഷേത്രം, വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രം എന്നിവയാണ് തിരികെ വേണ്ടത്. ഈ മൂന്ന് ക്ഷേത്രങ്ങൾ തിരികെ തന്നാൽ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് തങ്ങൾ ആകുലപ്പെടില്ലെന്നും അദ്ദേഹം. പറഞ്ഞു. ബിജെപി നേതാക്കൾ കൂട്ടമായി താജ്മഹൽ വിരുദ്ധ പ്രസ്താവന നടത്തുന്നത് പതിവായതോടെയാണ് വിശദീകരണവുമായി സുബ്രമഹ്മണ്യൻ സ്വാമി രംഗത്ത് വന്നത്.

താജ്മഹൽ നിർമ്മിച്ചിരിക്കുന്ന സ്ഥലം ജെയ്പൂർ രാജവിന്റെതായിരുന്നെന്നും മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ഇത് തട്ടിയെടുക്കുകയായിരുന്നെന്നും നേരത്തെ സുബ്രമഹ്ണ്യൻ സ്വാമി ആരോപിച്ചിരുന്നു. താജ്മഹൽ നിർമ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബിജെപി നേതാവ് സംഗീത് സോം പ്രഖ്യാപിച്ചതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP