Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിലെ ജനതാ ദൾ എസിന്റെ ഏക എംപി രാജിവെക്കുന്നത് മുൻപ്രധാനമന്ത്രിയെ പാർലമെന്റിൽ എത്തിക്കാൻ; വർഷങ്ങളായി ദേവഗൗഡ മത്സരിച്ച് ജയിച്ചിരുന്ന ഹാസനിൽ ഇത്തവണ വിജയിച്ച പ്രജ്വൽ രേവണ്ണ രാജിസന്നദ്ധത അറിയിച്ചത് തന്റെ മുത്തച്ഛന് വീണ്ടും ഹാസനിൽ നിന്നും ജനവിധി തേടുന്നതിന്; തീരുമാനം ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മനസ്സറിഞ്ഞെന്നും പ്രജ്വൽ

കർണാടകയിലെ ജനതാ ദൾ എസിന്റെ ഏക എംപി രാജിവെക്കുന്നത് മുൻപ്രധാനമന്ത്രിയെ പാർലമെന്റിൽ എത്തിക്കാൻ; വർഷങ്ങളായി ദേവഗൗഡ മത്സരിച്ച് ജയിച്ചിരുന്ന ഹാസനിൽ ഇത്തവണ വിജയിച്ച പ്രജ്വൽ രേവണ്ണ രാജിസന്നദ്ധത അറിയിച്ചത് തന്റെ മുത്തച്ഛന് വീണ്ടും ഹാസനിൽ നിന്നും ജനവിധി തേടുന്നതിന്; തീരുമാനം ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മനസ്സറിഞ്ഞെന്നും പ്രജ്വൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത് 24 മണിക്കൂർ മുമ്പേ കർണാടകയിലെ ജെഡിഎസിന്റെ ഏക എംപി രാജി പ്രഖ്യാപിച്ചത് മുത്തച്ഛന് വേണ്ടി. തുമകുരുവിൽ പരാജയപ്പെട്ട മുൻ പ്രധാനമന്ത്രിയും തന്റെ മുത്തച്ഛനുമായ എച്ച്.ഡി.ദേവഗൗഡക്ക് പാർലമെന്റിൽ എത്തുന്നതിന് വേണ്ടിയാണ് പ്രജ്വൽ രേവണ്ണ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

വർഷങ്ങളായി വിജയിച്ച് പോന്നിരുന്ന ഹാസൻ സീറ്റ് കൊച്ചുമകന് വിട്ട് കൊടുത്താണ് ദേവഗൗഡ ഇത്തവണ തുമകുരുവിൽ മത്സരിച്ചത്. എന്നാൽ ബിജെപിയുടെ ബസവരാജിനോട് അദ്ദേഹം 13339 വോട്ടിന് പരാജയപ്പെട്ടു. ഹാസനിൽ പ്രജ്വൽ വിജയിക്കുകയും ചെയ്തു. 141324 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കർണാടകത്തിൽ ബിജെപിക്കെതിരെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

എന്നാൽ കഴിഞ്ഞ ദിവസം രാവിലെ പ്രജ്വൽ രേവണ്ണ പത്രസമ്മേളനം വിളിച്ച് താൻ രാജിവെക്കുകയാണ് എന്നറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവർത്തകരും എച്ച്.ഡി.ദേവഗൗഡ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അതുകൊണ്ട് ഞാൻ രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഹാസനിൽ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാർലമെന്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജിവെക്കുന്നതിന് മുമ്പ എച്ച്.ഡി.ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ കാണുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. താൻ രാജിവെക്കുന്നതിന് പിന്നിൽ കുടുംബത്തിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മർദം ഇല്ലെന്നും മുത്തച്ഛനെ പാർലമെന്റിലെത്തിക്കുക മാത്രമാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ദേവഗൗഡയുടെ മകനും കർണാടയിലെ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ. ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ പ്രചാരണത്തിനിടെ ദേവഗൗഡ കരഞ്ഞത് ഏറെ ചർച്ചയായിരുന്നു. ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിച്ചിരുന്നെങ്കിലും സ്വതന്ത്രയായി മത്സരിച്ച സുമലതയോട് പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP