Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുര നിയമസഭയിൽ ആദ്യമായി ദേശീയ ഗാനം മുഴങ്ങി; ഇതിന് ബിജെപി വരേണ്ടിവന്നുവെന്ന കളിയാക്കലുമായി പരിവാറുകാർ സോഷ്യൽ മീഡിയയിൽ; വോട്ടോൺ അക്കൗണ്ട് പരാമർശത്തിൽ ഭരണപക്ഷത്തിന്റെ തെറ്റുയർത്തി തിരിച്ചടിച്ച് സിപിഎമ്മും; 25വർഷത്തിന് ശേഷമുള്ള ഭരണമാറ്റം ത്രിപുരയിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ

ത്രിപുര നിയമസഭയിൽ ആദ്യമായി ദേശീയ ഗാനം മുഴങ്ങി; ഇതിന് ബിജെപി വരേണ്ടിവന്നുവെന്ന കളിയാക്കലുമായി പരിവാറുകാർ സോഷ്യൽ മീഡിയയിൽ; വോട്ടോൺ അക്കൗണ്ട് പരാമർശത്തിൽ ഭരണപക്ഷത്തിന്റെ തെറ്റുയർത്തി തിരിച്ചടിച്ച് സിപിഎമ്മും; 25വർഷത്തിന് ശേഷമുള്ള ഭരണമാറ്റം ത്രിപുരയിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ

അഗർത്തല: ത്രിപുര നിയമസഭയിൽ ആദ്യമായി ദേശീയഗാനം. ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിലാണ് ദേശീയ ഗാനം നിയമസഭയിൽ കേൾപ്പിച്ചത്. സ്പീക്കർ രബ്തി മോഹൻദാസിന്റെ തെരഞ്ഞെടുപ്പോടെയാണ് സഭയ്ക്ക് തുടക്കമായത്. അതിന് പിന്നാലെ സഭയിൽ ഭരണ പ്രതിപക്ഷ ബഹളവും. കഴിഞ്ഞ ദിവസം ത്രിപുര നിയമസഭ പ്രക്ഷുബ്ധമാവുകയും ചെയ്തു.

വർഷങ്ങളോളം ചെങ്കോട്ടയായി നിന്ന ത്രിപുര ഇക്കുറി ബിജെപി പക്ഷത്തേക്ക് മാറിയതോടെയാണ് ദേശീയ ഗാനത്തിന്റെ ഈരടികൾ നിയമസഭാ മന്ദിരത്തിനുള്ളിൽ മുഴങ്ങിയത്. ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേവല ഭൂരിപക്ഷവുമായാണ് അധികാരത്തിലെത്തിയത്. അതിനിടെ ത്രിപുര നിയമസഭ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി നടത്തിയ പ്രസംഗത്തിനിടെ തെറ്റായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും സഭയിൽ വാഗ്വാദം നടത്തി. ബിജെപിയിൽ നിന്നുള്ള ജിഷ്ണു ദെബ്ബർമ്മയാണ് ത്രിപുര ധനമന്ത്രി. ത്രിപുര നിയമസഭയിൽ ബിജെപിയെ കടന്നാക്രമിക്കാൻ തന്നെയാണ് സിപിഎം പദ്ധതി.

ദേശീയ ഗാനം ആലപിച്ചാണ് സഭാ സമ്മേളനം തുടങ്ങിയത്. രത്തൻ ചക്രവർത്തിയായിരുന്നു പ്രോടൈം സ്പീക്കർ. ഇരിപ്പിടത്തിലേക്ക് പ്രോടൈം സ്പീക്കർ എത്തിയ ഉടൻ ദേശീയഗാനം കേൾപ്പിച്ചു. എല്ലാ സഭാ അംഗങ്ങളും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇനി എല്ലാ സമ്മേളന ദിവസവും ദേശീയ ഗാനം കേൾപ്പിക്കാനാണ് ആലോചനയെന്ന് നിയമസഭാ സെക്രട്ടറിയും വ്യക്തമാക്കി. അതിനിടെ ഈ വിഷയത്തിൽ മതിയായ കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് ബാദൽ ചൗദരി കുറ്റപ്പെടുത്തി. പ്രതിപക്ഷവുമായി ഇക്കാര്യം സംസാരിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിഷയം സിപിഎമ്മിനെതിരെ ബിജെപി വ്യാപക ചർച്ചയാക്കി. ത്രിപുരയിൽ സിപിഎം സർക്കാർ ദേശീയ ഗാനം പോലും അനുവദിച്ചിരുന്നില്ലെന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇതുണ്ടാക്കിയ ക്ഷീണം മറികടക്കാൻ നിയമസഭയിലെ ചർച്ചകളിൽ ഭരണപക്ഷത്തെ തുറന്നുകാട്ടാനാണ് സിപിഎം നീക്കം.

കഴിഞ്ഞ ദിവസം സഭയിൽ ധനമന്ത്രി സഭയിൽ പ്രസംഗിക്കുന്നതിനിടെ വോട്ട് ഓൺ അക്കൗണ്ടിനെ പറ്റി പരാമർശിച്ചതാണ് ബഹളത്തിനു കാരണം. സഭാചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ധനമന്ത്രി ഈ പരാമർശം നടത്തിയത് തെറ്റാണെന്നും പ്രക്രിയകൾ പൂർത്തിയാകുന്നതിനു മുൻപ് അദ്ദേഹത്തിന് ഈ പരാമർശം നടത്താൻ കഴിയില്ലെന്നും പ്രതിപക്ഷനേതാക്കൾ സഭയിൽ പറഞ്ഞു. എന്നാൽ ധനമന്ത്രി പറഞ്ഞത് ശരിയാണെന്ന് മറ്റൊരു ബിജെപി മന്ത്രിയായ രത്തൻലാൽ നാഥ് വാദിച്ചു.

ധനമന്ത്രി പുതിയ ആളാണെന്നും അദ്ദേഹത്തിന്റെ തെറ്റ് തിരുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സിപിഐ.എം എംഎ‍ൽഎയും മുന്മന്ത്രിയുമായ ബാദൽ ചൗധരി ഇതിനു മറുപടിയായി പറഞ്ഞു. മുൻ സ്പീക്കറായ സിപിഐ.എമ്മിന്റെ രാമേന്ദ്ര ചന്ദ്ര ദേബ്നാഥും ധനമന്ത്രി നടത്തിയത് തെറ്റായ പരാമർശമാണെന്നു പറഞ്ഞു രംഗത്തു വന്നു. സിപിഐ.എം കഴിഞ്ഞ 25 വർഷങ്ങൾ കൊണ്ട് സമ്പദ്ഘടന തകർത്തുവെന്നും അവർക്ക് എങ്ങനെയാണ് തെറ്റും ശരിയും പറയാൻ കഴിയുക എന്നുമുള്ള ധാർഷ്ഠ്യം നിറഞ്ഞ മറുപടിയാണ് ബിജെപി മന്ത്രിയായ സുദീപ് ബർമ്മൻ പറഞ്ഞത്. ഇതോടെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള വാഗ്വാദം മുറുകി.

ബജറ്റ് പാസ്സാക്കാൻ പറ്റാത്ത അവസരങ്ങളിൽ സർക്കാരിന്റെ ചെലവുകൾക്ക് ആവശ്യമായ പണം നിശ്ചിത കാലത്തേക്ക് ചെലവഴിക്കുന്നതിന് നിയമസഭ നൽകുന്ന അനുമതിയാണ് വോട്ട് ഓൺ അക്കൗണ്ട്. ഫിനാൻസ് ബിൽ മുഖേനെയാണ് വോട്ട് ഓൺ അക്കൗണ്ട് പാസാക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP