Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകാധിപതിയുടെ ചാരക്കണ്ണുകൾ പതിഞ്ഞിട്ടും മന്ത്രി പുത്രന്മാരെക്കുറിച്ച് പരാതി; നൂറാം ദിവസം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മോദിക്ക് തലവേദനയായി പ്രശ്‌നങ്ങളുടെ തുടക്കം

ഏകാധിപതിയുടെ ചാരക്കണ്ണുകൾ പതിഞ്ഞിട്ടും മന്ത്രി പുത്രന്മാരെക്കുറിച്ച് പരാതി; നൂറാം ദിവസം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മോദിക്ക് തലവേദനയായി പ്രശ്‌നങ്ങളുടെ തുടക്കം

ന്യൂഡൽഹി: മന്ത്രിമാരുടെ നീക്കങ്ങളെല്ലാം ചാരക്കണ്ണുകളുപയോഗിച്ച് നിരീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ തലവേദനകളാകുന്നത് മന്ത്രി പുത്രന്മാരുടെ ചെയ്തികൾ. സർക്കാർ നൂറാം ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെയും മക്കൾക്കെതിരെ ആരോപണമുയർന്നത് മോദിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

രാജ്‌നാഥ് സിങ്ങിന്റെ മകനെതിരെ ഉയർന്ന വിവാദങ്ങൾ പാർട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ തുടർച്ചയാണ്. രാജ്‌നാഥും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായുള്ള വടംവലിയുടെ ബാക്കിപത്രമാണ് ഈ ആരോപണങ്ങളെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെടുന്നു. തന്റെ മകൻ പങ്കജ് സിങ്ങിനെ അപകീർത്തിപ്പെടുത്താൻ മന്ത്രിസഭയിലെ ഒരംഗം ശ്രമിക്കുന്നതായുള്ള രാജ്‌നാഥിന്റെ ആരോപണം ജെയ്റ്റ്‌ലിയെ ഉന്നംവച്ചുള്ളതായിരുന്നു.

സർക്കാർ നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ, പാളയത്തിനുള്ളിൽനിന്നുതന്നെ വേണ്ടുവോളം പഴി മോദി കേൾക്കുന്നുണ്ട്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും ഏകാധിപതിയെപ്പോലെയാണ് മോദി പ്രവർത്തിക്കുന്നതെന്നുമാണ് അതിലൊരു ആരോപണം. എല്ലാ പദ്ധതികളും പ്രഖ്യാപിക്കുന്നത് മോദിയാണ്. മന്ത്രിമാർക്ക് കാര്യമായ റോളൊന്നുമില്ല.

മുഴുവൻ സമയവും മന്ത്രിമാർ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നതാണ് മറ്റൊരു ആരോപണം. നിതിൻ ഗഡ്കരിയുടെ വീട്ടിൽനിന്ന് സംഭാഷണങ്ങൾ ചോർത്തുന്ന ഉപകരണങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ട് അതിനെ ശരിവെക്കുന്നു. മോദിയുടെ ചാരക്കണ്ണുകൾ മന്ത്രിമാർക്ക് മേലുണ്ടെന്നും ആരോപണമുണ്ട്. ഇതേക്കുറിച്ച് മന്ത്രിമാർക്കിടയിൽത്തന്നെ പ്രചരിക്കുന്ന കഥകൾ ഇപ്പോൾ ഡൽഹിയിൽ അങ്ങാടിപ്പാട്ടാണ്.

വിദേശത്തുപോകാൻ ജീൻസും ടി ഷർട്ടും ധരിച്ച് വീട്ടിൽനിന്നിറങ്ങിയ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ഭാരതീയ ശൈലിയിലുള്ള വസ്ത്രം ധരിക്കാനാവശ്യപ്പെട്ടതാണ് അതിലൊന്ന്. കുർത്തയും പൈജാമയും ധരിച്ചാണ് മന്ത്രി യാത്ര തുടർന്നത്. മറ്റൊരു മന്ത്രിക്ക് അത്താഴം പോലും ഉപേക്ഷിക്കേണ്ടിവന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു പ്രമുഖ വ്യവസായിയുമൊത്ത് ഡിന്നർ കഴിക്കുകയായിരുന്ന മന്ത്രിയെ പ്രധാനമന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. വ്യവസായിയുമായുള്ള ബന്ധമെന്ന് മോദി ചോദിച്ചതോടെ, ഭക്ഷണം പോലും ഉപേക്ഷിച്ച് മന്ത്രി തടിതപ്പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP