Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആം ആദ്മിയിലേക്ക് ഇന്ന് ചേക്കേറിയത് രണ്ട് കോൺഗ്രസ് നേതാക്കൾ; രാംസിങ് നേതാജിയേയും വിനയ് മിശ്രയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത് അരവിന്ദ് കെജ്രിവാൾ നേരിട്ട്; ഡൽഹി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് നേതാക്കൾ; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തലയുയർത്തി എഎപിയും തകർന്നടിഞ്ഞ് കോൺഗ്രസും

ആം ആദ്മിയിലേക്ക് ഇന്ന് ചേക്കേറിയത് രണ്ട് കോൺഗ്രസ് നേതാക്കൾ; രാംസിങ് നേതാജിയേയും വിനയ് മിശ്രയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത് അരവിന്ദ് കെജ്രിവാൾ നേരിട്ട്; ഡൽഹി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് നേതാക്കൾ; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തലയുയർത്തി എഎപിയും തകർന്നടിഞ്ഞ് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ട് കോൺഗ്രസ് നേതാക്കൾ കൂടി ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ് നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവർ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ആംആദ്മിയിൽ ചേർന്നത്. രാംസിങ് നേതാജി മുൻ എംഎൽഎയും വിനയ് മിശ്ര മുൻ കോൺഗ്രസ് എംപി മഹാബൽ മിശ്രയുടെ മകനുമാണ്.

ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച രാംസിങ് നേതാജി രണ്ടാംവട്ടം ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോൺഗ്രസിൽ ചേർന്നു. എഎപിയുടെ നയങ്ങളിലും സർക്കാരിന്റെ പ്രവർത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കൾ കോൺഗ്രസ് വിട്ട് എഎപിയിൽ ചേരുന്നത് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എഎപിയിലേയ്ക്കെത്തുന്ന നേതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. എഎപി സർക്കാർ ഡൽഹിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് രാംസിങ് നേതാജി പറഞ്ഞു.

അഞ്ചു തവണ എംഎൽഎ ആയിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഷൊയ്ബ് ഇഖ്ബാൽ കഴിഞ്ഞ ആഴ്ച എഎപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ വർഷം കോൺഗ്രസ് നേതാവ് പ്രഹ്ളാദ് സൗനിയും എഎപിയിൽ ചേർന്നിരുന്നു. 70 അംഗ ഡെൽഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുന്നത്. ഫലം ഫെബ്രുവരി 11ന് പ്രഖ്യാപിക്കും.

ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസം ആം ആദ്മി പാർട്ടിക്ക് നൽകുന്നത് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പ്രവർത്തനങ്ങളാണ്. സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതികൾ വോട്ടർമാരെ തങ്ങളിലേക്ക് അടുപ്പിക്കുമെന്ന വിശ്വാസം നേതൃത്വത്തിനുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ മാത്രം തങ്ങൾക്ക് വോട്ടുചെയ്യുകയെന്നാണ് ഒരു പൊതുയോഗത്തിൽ അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടത്. ആംആദ്മിയുടെ ആത്മവിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്.

സൗജന്യമായി കുടിവെള്ളം, കുറഞ്ഞ വൈദ്യുതി നിരക്ക്, സ്‌കൂൾ ഫീസ് വർദ്ധനവ് പിടിച്ച് നിർത്തിയത്, സർക്കാർ ആശുപത്രികളിലെ ഇടപെടൽ തുടങ്ങിയവ തങ്ങൾക്ക് അനുകൂലഘടകമാകുമെന്നും കെജ്രിവാൾ സർക്കാർ വിലയിരുത്തുന്നു. സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെങ്കിലും ആംആ്മി സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവേകൾ വിലയിരുത്തുന്നത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 70 അംഗ സഭയിൽ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്ന് എ.ബി.പി ന്യൂസിന്റെ സർവെ പറയുന്നു. ബിജെപിക്ക് എട്ട് സീറ്റും കോൺഗ്രസിന് മൂന്നു സീറ്റുമാണ് സർവെ പറയുന്നത്.

ആം ആദ്മി പാർട്ടിക്ക് 55 ശതമാനം വോട്ട് ലഭിക്കുമ്പോൾ ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാൾ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സർവെ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്‌രിവാളിന് തന്നെയാണ്. 70 ശതമാനം പേർ കെജ്‌രിവാൾ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. 2015 ൽ എ.എ.പി 67 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസാകട്ടെ സീറ്റൊന്നും കിട്ടിയില്ല.

2014 ലെ ലോക് സഭ തെരഞ്ഞെടുപ്പിന് സമാനമായി 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിലും ഡൽഹിയിൽ മോദി തരംഗം ആഞ്ഞടിച്ചിരുന്നു. ഡൽഹിയിലെ ഏഴ് ലോക് സഭ സീറ്റുകളും ബിജെപിയാണ് നേടിയത്. 2013 ലും 2015 ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണ അധികാരത്തിലെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 2015 ലെ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റുകളായിരുന്നു ബിജെപിക്ക് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഹർഷ വർധനെയും കിരൺ ബേദിയെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരായി ഉയർത്തിക്കാട്ടിയെങ്കിൽ ഇത്തവണ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ മോദിയെ മുൻ നിർത്തി പ്രചാരണം നയിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക് സഭ തെരഞ്ഞെടുപ്പുകളിലെന്നത് പോലെ മോദി തരംഗം തുണയാകുമെന്ന വിശ്വാസത്തിലാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP