Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പനീർസെൽവത്തെ മുന്നിൽനിർത്തി എല്ലാ നീക്കങ്ങൾക്കും ചരടുവലിച്ചത് രണ്ടു കേന്ദ്രമന്ത്രിമാർ; സമയം ആകുമ്പോൾ പേരുകൾ വെളിപ്പെടുത്തും; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകത്തിന്റെ അണിയറക്കാർ ബിജെപിയെന്ന് ആവർത്തിച്ച് സുബ്രഹ്മണ്യൻ സ്വാമി

പനീർസെൽവത്തെ മുന്നിൽനിർത്തി എല്ലാ നീക്കങ്ങൾക്കും ചരടുവലിച്ചത് രണ്ടു കേന്ദ്രമന്ത്രിമാർ; സമയം ആകുമ്പോൾ പേരുകൾ വെളിപ്പെടുത്തും; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകത്തിന്റെ അണിയറക്കാർ ബിജെപിയെന്ന് ആവർത്തിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിയിൽ ബിജെപിക്കു പങ്കുണ്ടെന്ന് ആവർത്തിച്ചു വെളിപ്പെടുത്തി പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങൾക്കു പിന്നിൽ രണ്ടു കേന്ദ്രമന്ത്രിമാർക്കു പങ്കുണ്ടെന്നാണ് അദ്ദേഹം ഇന്ന് വെളിപ്പെടുത്തിയത്. പനീർസെൽവത്തെ മുന്നിൽനിർത്തി എല്ലാ നീക്കങ്ങൾക്കും ചരടുവലിച്ചത് രണ്ടു കേന്ദ്രമന്ത്രിമാരാണ്. ഇവരുടെ പേരുകൾ സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.

ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ് നൽകിയ സുബ്രഹ്മണ്യൻ സ്വാമി, ശശികലയെും കൂട്ടാളികളെയും ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അഴിമതിക്ക് ശക്തമായ തിരിച്ചടിയാണ് ഈ വിധി. ഇന്ത്യയിൽനിന്ന് അഴിമതിയെ തുടച്ചുനീക്കാൻ ഈ വിധി സഹായകരമാകും. പുതിയ നേതാവ് ആരാണെന്ന് അണ്ണാഎഡിഎംകെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിൽ ഗവർണർ സി.വിദ്യാസാഗർ റാവു പരാജയപ്പെട്ടുവെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പട്ടു. ഒരുപക്ഷേ, തെറ്റായ നിയമോപദേശം കിട്ടിയതിനാലാവണം അദ്ദേഹത്തിന് പ്രശ്‌നം വേണ്ടവിധം പരിഹരിക്കാനാകാതെ പോയത്. ഇനിയെങ്കിലും ബുദ്ധിപൂർവമായ തീരുമാനം കൈക്കൊള്ളാൻ ഗവർണർ തയാറാകണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ഗവർണർക്കു മുന്നിൽ സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം തെളിയിക്കുന്നതിൽ പനീർസെൽവം പരാജയപ്പെട്ടാൽ, പളനിസാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പിന്തുണയ്ക്കുന്നവരുടെ പട്ടിക പനീർസെൽവം ഇതുവരെ ഗവർണർക്കു കൈമാറിയിട്ടില്ല. എന്നാൽ, ശശികല അതു ചെയ്തിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പനീർസെൽവം സമർപ്പിച്ച രാജി പിൻവലിക്കാൻ നിയമപരമായി സാധിക്കില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP