Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉത്തർപ്രദേശിലെ ബിജെപി മുന്നേറ്റം വോട്ടിങ് യന്ത്രം ഉപയോഗിച്ച കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും; ബാലറ്റ് പേപ്പർ ഉപയോഗിച്ച ഗ്രാമങ്ങളിൽ മുന്നേറ്റം മറ്റ് കക്ഷികൾക്കും സ്വതന്ത്രർക്കും; യു.പിയിലെ മനസ്സ് മാറാനുള്ള സാധ്യത വഴി വെച്ച് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

ഉത്തർപ്രദേശിലെ ബിജെപി മുന്നേറ്റം വോട്ടിങ് യന്ത്രം ഉപയോഗിച്ച കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും; ബാലറ്റ് പേപ്പർ ഉപയോഗിച്ച ഗ്രാമങ്ങളിൽ മുന്നേറ്റം മറ്റ് കക്ഷികൾക്കും സ്വതന്ത്രർക്കും; യു.പിയിലെ മനസ്സ് മാറാനുള്ള സാധ്യത വഴി വെച്ച് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിൽ പോലും വാർത്തയാവുന്നത് മോശം ഭരണമെന്ന് പേര് കേട്ട യോഗിയുടെ ഭരണത്തേയും മോദി പ്രഭാവത്തേയും എങ്ങനെ ജനങ്ങൾ ഏറ്റെടുക്കുന്നു എന്ന് കാണാനാണ്. ഉത്തർപ്രദേശിലെ നഗരങ്ങളിലെ വോട്ടുകൾ ബിജെപി പോക്കറ്റിലാക്കിയപ്പോൾ ഗ്രാമ പ്രദേശങ്ങളിൽ കീശയിലെ വോട്ട് സ്വതന്ത്രർ സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. കൗൺസിലുകളിലും നഗരപഞ്ചായത്തുകളിലും സമാജ്വാദി പാർട്ടി (എസ്‌പി) രണ്ടാമതെത്തി. കോർപറേഷനുകളിൽ രണ്ടിടത്തു ബഹുജൻ സമാജ് വാദി (ബിഎസ്‌പി) വിജയിച്ചതാണ് ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ചിത്രം.

കയ്യും മെയ്യും മറന്ന് രാഷ്ട്രീയ സിംഹങ്ങളെ ഇറക്കിയിട്ട് പോലും ഗ്രാമ പ്രദേശങ്ങളിൽ ബിജെപി താഴേക്ക് പോയത് അവർക്ക് വലിയ തിരിച്ചടിയാണ്. പതിനാറു കോർപറേഷനുകളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണു പ്രചാരണങ്ങൾക്കു നേതൃത്വം നൽകിയത്. വാരാണസി, ഗൊരഖ്പുർ, ഗസ്സിയാബാദ്, ബറേലി, ആഗ്ര, ഫിറോസാബാദ്, അയോധ്യ, മഥുര, ലക്നൗ, കാൻപുർ, സഹാറൻപുർ, ഝാൻസി എന്നീ കോർപറേഷനുകളിൽ മേയർസ്ഥാനങ്ങൾ ബിജെപി നേടിയപ്പോൾ, അലിഗഡിലും മീററ്റിലും ബിഎസ്‌പി വിജയിച്ചു.

ബിജെപിക്ക് തിരിച്ചടിയാവുന്നത് യോഗിയുടെ മണ്ഡലത്തിൽ യോഗിയുടെ തന്നെ വാർഡിൽ ബിജെപി വലിയ പരാജയം നേരിടുകയും സ്വതന്ത്ര സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. അത് പോലെ തന്നെ രാഹുൽഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയിൽ കോൺഗ്രസിന്റെ വിധി വളരെ ദയനീയമായിരുന്നു.

എന്നാൽ ഇലക്ഷൻ റിസൾട്ടിന്റെ കാര്യം നോക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ഇലക്ഷൻ നടത്തിയ നഗരപ്രദേശത്ത് ബിജെപി ജയിച്ചപ്പോൾ വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് കടലാസുകൾ ഉപയോഗിച്ച ഗ്രാമ പ്രദേശങ്ങളിൽ ബിജെപി വൻ പരാജയം നേരിടുകയും സ്വതന്ത്ര ്സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഇതോടെ പ്രതിപക്ഷ പാർട്ടികൾ വോട്ടിങ്ങ് മെഷീനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ബിജെപി ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് കടലാസുകൾ ഉപയോഗിച്ച് വോട്ടെടുപ്പു നടത്തണമെന്നു ബിഎസ്‌പി അദ്ധ്യക്ഷ മായാവതിയും എസ്‌പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ആവശ്യപ്പെട്ടു. ജനങ്ങൾ തങ്ങളോടൊപ്പമുണ്ടെന്നു ബിജെപിക്കു വിശ്വാസമുണ്ടങ്കിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബാലറ്റ് കടലാസുകൾ ഉപയോഗിക്കണമെന്നും അങ്ങനെ ചെയ്താൽ ബിജെപി അധികാരത്തിൽനിന്നു പുറത്താകുമെന്നും മായാവതി പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച നഗരമേഖലയിൽ ബിജെപിക്കു മികച്ച വിജയം ഉണ്ടായപ്പോൾ, ബാലറ്റ് കടലാസുകൾ ഉപയോഗിച്ച ചെറുപട്ടണങ്ങളിൽ അവരുടെ പ്രകടനം മോശമായി പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിടത്തു ബിജെപിയുടെ വോട്ട് ശതമാനം 46 ശതമാനമാണെങ്കിൽ ബാലറ്റ് കടലാസുകൾ ഉപയോഗിച്ചിടങ്ങളിൽ 15 ശതമാനമായി കുറഞ്ഞെന്നുമാണ് അഖിലേഷ് പറഞ്ഞത്.

എന്നാൽ ബാലറ്റിന്റെ കാര്യമോ ഒന്നും പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപാടും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃപാടവവുമാണ് ഉത്തർ പ്രദേശിലെ വൻവിജയത്തിനു പിന്നിലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നൂറുശതമാനം വിജയം നേടുമെന്നുള്ള ആതിമ വിശ്വാസവും ആദിത്യനാഥ് പ്രകടിപ്പിച്ചിട്ടുണ്ട്.

മുനിസിപ്പൽ കോർപറേഷൻ: 16 (മേയർ) ബിജെപി: 14, ബിഎസ്‌പി: 2

കൗൺസിലർമാർ: 1300 ബിജെപി: 573 എസ്‌പി: 187 ബിഎസ്‌പി: 146 കോൺഗ്രസ്: 103 എഎപി: 3 ഔവസിയുടെ എഐഎംഐഎം: 12 സ്വതന്ത്രർ, മറ്റുള്ളവർ: 276

മുനിസിപ്പാലിറ്റി ചെയർമാൻ: 198 ബിജെപി: 70 എസ്‌പി: 45 ബിഎസ്‌പി: 29 കോൺഗ്രസ്: 9 സ്വതന്ത്രർ, മറ്റുള്ളവർ: 45

നഗര പഞ്ചായത്ത് അധ്യക്ഷന്മാർ: 438 ബിജെപി: 100 എസ്‌പി: 83 ബിഎസ്‌പി: 45 കോൺഗ്രസ്: 17 ആം ആദ്മി പാർട്ടി: 2 സ്വതന്ത്രർ: 182 മറ്റുള്ളവർ: 9

നഗര പഞ്ചായത്ത് അംഗങ്ങൾ: 5433 ബിജെപി: 664 എസ്‌പി: 453 ബിഎസ്‌പി: 218 കോൺഗ്രസ്: 126 സ്വതന്ത്രന്മാർ, മറ്റുള്ളവർ: 3972

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP