Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ഭരണത്തിൽ പശുവിനും മനുഷ്യനും ഒരുപോലെ സംരക്ഷണമെന്ന് യു.പി 'മഹായോഗി'; 'നിസാരകാര്യങ്ങൾ കോൺഗ്രസ് പർവതീകരിക്കുന്നത് അവസാനിപ്പിക്കണം'

തന്റെ ഭരണത്തിൽ പശുവിനും മനുഷ്യനും ഒരുപോലെ സംരക്ഷണമെന്ന് യു.പി 'മഹായോഗി'; 'നിസാരകാര്യങ്ങൾ കോൺഗ്രസ് പർവതീകരിക്കുന്നത് അവസാനിപ്പിക്കണം'

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: മനുഷ്യനെയും പശുവിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യനും പശുവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ക്രൂരമായി ആൾകൂട്ടം മർദിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സർക്കാർ പശുവിനെയും മനുഷ്യനേയും ഉൾപ്പെടെ എല്ലാവരെയും ഒരുപോലെ സംരക്ഷിക്കും. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾക്ക് അനാവശ്യമായ പ്രാധാന്യമാണ് നൽകുന്നത്. നിസാരകാര്യത്തെ പർവതീകരിക്കുന്നത് കോൺഗ്രസിന്റെ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പശുവും മനുഷ്യനും ഒരുപോലെ സംരക്ഷിക്കപ്പെടും. കാരണം പശുവും മനുഷ്യനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇരുവരും പ്രകൃതിയിൽ അവരവരുടേതായ കൃത്യം നിർവഹിക്കുന്നുണ്ട്. മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടേയും വിഭാഗത്തിന്റെയും മതങ്ങളുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP