Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡിഎയ്ക്ക് പിന്നാലെ തമിഴകത്ത് യുപിഎയ്ക്കും മഹാസഖ്യം; യുപിഎ മുന്നണിയിൽ തിരിച്ചെത്തി ഡിഎംകെ; കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും തമിഴ്‌നാട്ടിൽ യുപിഎ ബാനറിൽ; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് കെസി വേണുഗോപാൽ; അതിശക്തരെന്ന് സ്വയം പറയുന്ന ബിജെപി സഖ്യത്തിനായി ഓടുന്നത് പരാജയ ഭീതിയിലെന്ന് പരിഹസിച്ച് മായാവതി

എൻഡിഎയ്ക്ക് പിന്നാലെ തമിഴകത്ത് യുപിഎയ്ക്കും മഹാസഖ്യം; യുപിഎ മുന്നണിയിൽ തിരിച്ചെത്തി ഡിഎംകെ; കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും തമിഴ്‌നാട്ടിൽ യുപിഎ ബാനറിൽ; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് കെസി വേണുഗോപാൽ; അതിശക്തരെന്ന് സ്വയം പറയുന്ന ബിജെപി സഖ്യത്തിനായി ഓടുന്നത് പരാജയ ഭീതിയിലെന്ന് പരിഹസിച്ച് മായാവതി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎയ്ക്ക് പിന്നാലെ യുപിഎയും മഹാസഖ്യം രൂപീകരിച്ചു. ഡിഎംകെ എൻഡിഎ മുന്നണിയിൽ നിന്ന് യുപിഎയിലേക്ക് തിരികെ എത്തി എന്നതാണ് ഇതിൽ സവിശേഷമായ കാര്യം. 40 മണ്ഡലങ്ങളിൽ സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ ധാരണയായത്. മഹാസഖ്യത്തിന്റെ ഭാഗമായി ഇടത് പാർട്ടികളും ഉണ്ട്. ദലിത് പാർട്ടിയായ വിസികെ, മുസ്ലിം ലീഗ്, എംഡിഎംകെ എന്നിവരും സഖ്യത്തിന്റെ ഭാഗമായി. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിൽ ഉൾപ്പടെയാണ് സഖ്യം. കഴിഞ്ഞ ദിവസമാണ് അണ്ണാ ഡിഎംകെ ബിജെപി എന്നിവർ ചേർന്ന് എൻഡിഎ മഹാസഖ്യം രൂപീകരിച്ചത്. യുപിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഒന്നും തന്നെ ഇല്ലെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിൽ പരസ്പരം മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും യുഡിഎഫിന്റെ ഭാഗമായ ലീഗും തമിഴ്‌നാട്ടിൽ ഒരുമിച്ചാണ് ജനവിധി തേടുന്നത് എന്ന പ്രത്യേകതയും പ്രതിപക്ഷ മഹാസഖ്യത്തിന് ഉണ്ട്. ഇതിനെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ നേരിട്ട് ചെന്നൈയിലെത്തി എൻഡിഎ മഹാസഖ്യം രൂപീകരിച്ചത്, ബിജെപി 5 സീറ്റിലും മറ്റൊരു സഖ്യകക്ഷിയായ പിഎംകെ 7 സീറ്റിലും എൻഡിഎ ഭാഗമായി മത്സരിക്കാനും കഴിഞ്ഞ ദിവസം ധാരണയായിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ യുപിഎ സഖ്യകക്ഷികളെ രൂപീകരിച്ച് ബഹുദൂരം മുന്നിലേക്ക് കുതിക്കുന്നതിനിടയിലാണ് ബിജെപിയും ഇപ്പോൾ സജീവമാകുന്നത്. തിങ്കളാഴ്ച മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലെത്തിയ ബിജെപി ഇന്നലെയാണ് തമിഴ്‌നാടിൽ എഐഡിഎംകെയുമായി സഖ്യത്തിലെത്തിയിരിക്കുകയാണ്. പിഎംകെയും ബിജെപി സഖ്യത്തിന്റെ ഭാഗമാകും പുതിയ തമിഴകം, ജനനായക കക്ഷി എന്നിവരും സഖ്യത്തിലുണ്ട്. ബിജെപി അഞ്ച് സീറ്റിലും പിഎംകെ 7 സീറ്റിലും മത്സരിക്കും. മൊത്തം 42 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എ.ഐ.എ.ഡി.എം.കെ.യും ബിജെപിയും സഖ്യമായി മത്സരിക്കുമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴകത്ത് ഇത്തവണ മഹാസഖ്യം തൂത്തുവാരുമെന്നും ഡിഎംകെ സഖ്യം നിലംപരിശ്ശാകുമെന്നും പീയൂഷ് ഗോയൽ പറയുന്നു.

അതിനിടെ തമിഴ്‌നാട്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപിയുണ്ടാക്കിയ സഖ്യത്തെ പരിഹസിച്ച് ബി.എസ്‌പി നേതാവ് മായാവതി രംഗത്തെത്തി . പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബിജെപി വിറളി പിടിച്ചു ഓടുന്നുവെന്നാണ് മായാവതിയുടെ പരിഹാസം. വലിയ കരുത്തുണ്ടെന്നും അഞ്ച് വർഷം രാജ്യത്തെ സ്വർഗമാക്കിയെന്ന് അവകാശപ്പെടുന്നവർ ഇപ്പോൾ സഖ്യത്തിനായി ഓടുന്നുവെന്നും മായാവതി പരിഹസിക്കുന്നു.

സഹായം അപേക്ഷിച്ച് പാർട്ടികൾക്കു മുൻപിൽ ബിജെപി താണു വണങ്ങി നിൽക്കുന്നുവെന്നാണ് മായാവതിയുടെ വിമർശനം. ഉത്തർ പ്രദേശിലെ എസ്‌പി-ബി.എസ്‌പി സഖ്യത്തെ പേടിച്ചാണ് സഖ്യത്തിനായുള്ള ഈ നെട്ടോട്ടം. ഇനി ബിജെപി വിറളി പടിച്ചോടിയിട്ടു കാര്യമില്ല. ജനവിരുദ്ധ നയങ്ങൾക്കും അഹങ്കാരത്തിനും ബിജെപിയെ ജനം ശിക്ഷിക്കുമെന്നും മായാവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP