Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരക്കണ്ണുമായി പൗരന്മാരുടെ കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാൻ ഇറങ്ങിയത് മോദിയും എൻഡിഎ സർക്കാരും മാത്രമല്ല! രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് 9000 ഫോണുകളും 500 ഇ-മെയിലുകളും; ഓരോമാസവും ശരാശരി നിരീക്ഷിച്ചിരുന്നത് 300 മുതൽ 500 വരെ ഇ-മെയിലുകളും 7500 മുതൽ 9000 വരെ ടെലിഫോണുകളും; വിവരാവകാശരേഖകൾ പുറത്തുവന്നതോടെ മിണ്ടാട്ടം മുട്ടി കോൺഗ്രസ്

ചാരക്കണ്ണുമായി പൗരന്മാരുടെ കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാൻ ഇറങ്ങിയത് മോദിയും എൻഡിഎ സർക്കാരും മാത്രമല്ല! രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് 9000 ഫോണുകളും 500 ഇ-മെയിലുകളും; ഓരോമാസവും ശരാശരി നിരീക്ഷിച്ചിരുന്നത് 300 മുതൽ 500 വരെ ഇ-മെയിലുകളും 7500 മുതൽ 9000 വരെ ടെലിഫോണുകളും; വിവരാവകാശരേഖകൾ പുറത്തുവന്നതോടെ മിണ്ടാട്ടം മുട്ടി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് 9000 ഫോണുകളും 500 ഇമെയിലുകളും നിരീക്ഷിച്ചതിന്റെ വിവരങ്ങൾ പുറത്ത്. വിവരാവകാശ നിയമപ്രകാരമാണ് ഇത് പുറത്തുവന്നത്. മറ്റൊരു വിവരാവകാശ അന്വേഷണപ്രകാരം യുപിഎ സർക്കാർ ഓരോമാസവും ശരാശരി 300 മുതൽ 500 വരെ ഇ-മെയിലുകൾ നിരീക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. 2013 ലാണ് സംഭവം. 7500 മുതൽ 9000 വരെ ടെലിഫോണുകളും ഈ കാലയളവിൽ നിരീക്ഷിച്ചിരുന്നു. പരസ് നാഥ് സിങ്
നൽകിയ അപേക്ഷയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മറുപടി നൽകിയത്. നിയമപ്രകാരം നിരീക്ഷിക്കാൻ അധികാരമുള്ള ഏജൻസികളുടെ പട്ടികയും വിവരാവകാശ നിയമപ്രകാരം നൽകിയിട്ടുണ്ട്.

ഇന്റലിജൻസ് ബ്യൂറോ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ്, സിബിഐ, എൻ.ഐ.എ, റോ, ഡൽഹി പൊലീസ് കമ്മീഷണർ, ജമ്മു-കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസമിലുമുള്ള സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ് എന്നിവർക്കാണ് നിരീക്ഷിക്കാനുള്ള അധികാരം. സർക്കാർ ഏജൻസികളെ കൂട്ടനിരീക്ഷണത്തിന് അധികാരം നൽകുന്ന ഡിസംബർ 20 ലെ വിജ്ഞാപനത്തിന് സമാനമാണ് ഈ നിരീക്ഷണ ഏജൻസികളുടെ പട്ടികയും. 1885 ലെ ടെലിഗ്രാഫ് ആക്റ്റ്, ടെലിഗ്രാഫ് ഭേദഗതി നിയമം 2007 എന്നിവ പ്രകാരമാണ് ഫോൺ-ഇ-മെയിൽ നിരീക്ഷണം നടത്തുന്നത്. രാജ്യത്തെ കംപ്യൂട്ടറുകളും ഫോണുകളും നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അതേസമയത്താണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഇൻഫർമേഷൻ സെക്യൂരിറ്റി ആക്ടിലെ റൂൾ നാല് പ്രകാരമുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് സൈബർ ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ ഉടമസ്ഥരുടെ അനുമതിയില്ലാതെ കേന്ദ്ര സർക്കാറിന്റെ ഏജൻസികൾക്ക് നിരീക്ഷിക്കാമെന്നാണ് ഉത്തരവ്. ഇതിനായി സിബിഐ, എൻ.ഐ.എ, റോ അടക്കം 10 ഏജൻസികളെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി.

ഒരാൾ കേസിൽ പ്രതിയായാൽ, ഒരാളെ കുറിച്ച് രാജ്യത്തിന് സംശയം ഉണ്ടായാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ കോടതിയെ ബോധിപ്പിച്ച് മുൻകൂർ അനുമതി വാങ്ങി മാത്രമേ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇനി കമ്പ്യൂട്ടറുകളിൽ കടന്നു കയറി നിരീക്ഷിക്കാം, ഡേറ്റ പിടിച്ചെടുക്കാം, ഡേറ്റ ഡീക്കോഡ് ചെയ്യാം, ഡേറ്റകൾ വിശകലനത്തിന് വിധേയമാക്കാം എന്നിവക്ക് മുൻകൂർ അനുമതി ആവശ്യമില്ല.

ഇന്റലിജൻസ് ബ്യൂറോ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്റർ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സ്, ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ് (റോ), ജമ്മു കശ്മീർ, വടക്ക് കിഴക്കൻ, അസം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ്, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇന്ത്യൻ പൗരന്റെ സ്വകാര്യതയിലേക്ക് രാജ്യത്തെ 10 ഏജൻസികൾക്ക് കടന്നു കയറാനും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും പുതിയ ഉത്തരവിലൂടെ കേന്ദ്ര സർക്കാറിന് സാധിക്കുമെന്നാണ് ഐ.ടി വിദഗ്ധന്മാർ ചൂണ്ടിക്കാട്ടുന്നു.

ദേശീയ സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിമർശനം വ്യാപകമായതോടെയാണ് കേന്ദ്രസർക്കാരിന്റെ വിശീദീകരണം. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കുടാതെ നിരീക്ഷണം നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിരീക്ഷണത്തിനുള്ള അധികാരം മറ്റൊരു ഏജൻസിക്കും നൽകിയിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളെ വലിയ തോതിലുള്ള നിരീക്ഷണത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്തെ ഏത് കമ്പ്യൂട്ടറും നിരീക്ഷിക്കാനും ഡാറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിക്കൊണ്ടാണ് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. യു.പി.എ സർക്കാർ 2009ൽ പാസാക്കിയ നിയമപ്രകാരമാണ് കമ്പ്യൂട്ടർ നിരീക്ഷിക്കാനുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പാസാക്കിയതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. ടെലഗ്രാഫ് ആക്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ നടത്തിയത് ടെലഗ്രാഫ് ആക്ടിന്റെ പുനഃപരിശോധനയാണെന്നും സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP