Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരഞ്ഞെടുപ്പ് ഗോദായിൽ യുപിഎയ്ക്ക് ശ്വാസം മുട്ടിയാൽ 'ആശ്വാസമാകാൻ' സാധ്യത പ്രതിപക്ഷ സഖ്യം; തിരഞ്ഞെടുപ്പിന് മുൻപ് വിശാല സഖ്യമുണ്ടായില്ലെങ്കിൽ യുപിഎ വികസനത്തിന് പകരം പുതിയൊരു പേരും സഖ്യവും പൊതുപരിപാടിക്കും പെരുമ്പറ മുഴങ്ങിയേക്കാം; വിശാല സഖ്യത്തിന്റെ പരിചയില്ലെങ്കിൽ തോൽവി അമ്പ് ഏൽക്കേണ്ടി വരുമോയെന്ന് ആശങ്ക; പ്രമുഖ കക്ഷികൾ നീക്കുപോക്കുകൾക്ക് തയാറാകണമെന്ന് മമത

തിരഞ്ഞെടുപ്പ് ഗോദായിൽ യുപിഎയ്ക്ക് ശ്വാസം മുട്ടിയാൽ 'ആശ്വാസമാകാൻ' സാധ്യത പ്രതിപക്ഷ സഖ്യം; തിരഞ്ഞെടുപ്പിന് മുൻപ് വിശാല സഖ്യമുണ്ടായില്ലെങ്കിൽ യുപിഎ വികസനത്തിന് പകരം പുതിയൊരു പേരും സഖ്യവും പൊതുപരിപാടിക്കും പെരുമ്പറ മുഴങ്ങിയേക്കാം; വിശാല സഖ്യത്തിന്റെ പരിചയില്ലെങ്കിൽ തോൽവി അമ്പ് ഏൽക്കേണ്ടി വരുമോയെന്ന് ആശങ്ക; പ്രമുഖ കക്ഷികൾ നീക്കുപോക്കുകൾക്ക് തയാറാകണമെന്ന് മമത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഗോദായിൽ വിജയമുറപ്പാക്കാൻ യുപിഎ കച്ചകെട്ടി ഇറങ്ങുന്ന അവസരത്തിലും തോൽവിയുടെ കയ്‌പ്പ് അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നേതാക്കൾക്ക് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ബിജെപി തരംഗത്തിന് മുൻപിൽ പിടിച്ചു നിൽക്കുന്നതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ യുപിഎയ്ക്ക് ബദലായി പ്രതിപക്ഷ സഖ്യം ഉടലെടുക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. വിശാല സഖ്യമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന എന്ന ആശങ്ക മൂലം കോൺഗ്രസ് വേട്ടയാടപ്പെടുന്ന അവസരത്തിൽ മറ്റൊരു സഖ്യം ഉടലെടുക്കുമെന്ന ചിന്ത തെറ്റെന്ന് കരുതാനാവില്ല.

യുപിഎ വികസനത്തിന് ഏറെ പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ നിന്നും പുറമേ നിന്നും നേരിടുന്ന അവസരത്തിൽ പുതിയൊരു പേര് നൽകി സഖ്യം ഉടലെടുത്താൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിൽ നിന്നും കരകയറുന്നതിന് കോൺഗ്രസിന് ഏറെ സഹായകരമാവും. വിശാല സഖ്യമെന്ന കുടയ്ക്ക് കീഴിൽ ഇപ്പോഴുള്ള യുപിഎയുടെ നിൽപ്പ് ബിജെപി കൊടുങ്കാറ്റിന് മുൻപിൽ തകർന്നു വീഴാൻ അധിക സമയം വേണ്ട. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി തൽകാലം വിശാല സഖ്യത്തിന്റെ മറ പിടിച്ചാലും സ്വന്തം കാലിൽ നിന്ന് ഭരണചക്രം തിരിക്കണമെന്ന് തോന്നുന്ന സമയം കോൺഗ്രസിന് പുറത്ത് വരികയും ചെയ്യാമെന്നും ഈ അവസരത്തിൽ ഓർക്കണം.

തിരഞ്ഞെടുപ്പു പൂർവ സഖ്യമുണ്ടാക്കിയില്ലെങ്കിൽ സർക്കാരുണ്ടാക്കുന്നതിന് ആദ്യ ക്ഷണം ലഭിക്കണമെന്നില്ല. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ വലിയ ഒറ്റക്കക്ഷിയെയോ വലിയ തിരഞ്ഞെടുപ്പു പൂർവ സഖ്യത്തെയോ ആണു രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. തിരഞ്ഞെടുപ്പിൽ അവ്യക്തമായ ജനവിധിയാണ് ഉണ്ടാകുന്നതെങ്കിൽ രാഷ്ട്രപതിയുടെ വിവേചനാധികാരം ഏറെ നിർണായകമാകുമെന്നുറപ്പ്. നരേന്ദ്ര മോദി സർക്കാരിന് അത് അനുകൂലമായേക്കാം എന്നുള്ളത് മറ്റൊരു ചിന്തിക്കേണ്ട സംഗതിയാണ്.

തുല്യപ്രാധാന്യത്തോടെ വിവിധ പാർട്ടികൾ ഉൾപ്പെട്ട സഖ്യം, നേതൃത്വം നൽകാൻ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി, കക്ഷി നേതാക്കൾ ചേർന്നു തയാറാക്കുന്ന പൊതു മിനിമം പരിപാടി എന്നിവയാണു പരിഗണനയിൽ. അഖിലേന്ത്യാ സഖ്യം സംസ്ഥാനതല സഖ്യങ്ങൾക്കും നിലപാടുകൾക്കും തടസമാവില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രമുഖ കക്ഷികൾ നീക്കു പോക്കുകൾക്ക് തയാറാകേണ്ടി വരുമെന്ന് പറഞ്ഞതും രാഷ്ട്രീയ ഗോദായിൽ ആശങ്കയുളവാക്കുന്ന ഒന്നാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി കോൺഗ്രസിനു കരുത്തുള്ള സംസ്ഥാനങ്ങളിൽ മറ്റാരും പങ്കാളിത്തം ആവശ്യപ്പെടില്ല. തൃണമൂൽ കോൺഗ്രസ് കരുത്താർജിച്ചിരിക്കുന്ന ബംഗാളിൽ വിശാല സഖ്യത്തിന് പ്രസക്തിയില്ല എന്നതും മറ്റൊരു പ്രധാന സംഗതിയാണ്. കോൺഗ്രസുമായി ഡൽഹിയിൽ സഖ്യം വേണമെന്ന് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നതിനു ന്യായമുണ്ടെന്നും നിർദിഷ്ട സഖ്യത്തിന്റെ സങ്കീർണതകൾ വ്യക്തമാക്കി മമത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP