Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിന്റെ ട്വീറ്റ് ഷെയർ ചെയത് സുഖിപ്പിക്കാൻ വിജയ് മല്യ; അവസരം മുതലെടുത്ത് ആരോപണവുമായി ബിജെപി; സർക്കാരിനെതിരാണെന്ന് വരുത്തി തീർത്ത് സഹായം കൈപ്പറ്റാനുള്ള മല്യ-മോദി ഗൂഢാലോചനയെന്ന് കോൺഗ്രസും: കോടികൾ തട്ടിച്ച കിങ്ഫിഷർ മുതലാളിയുടെ പുതിയ നീക്കം പിടികിട്ടാതെ ഇന്ത്യാക്കാർ

രാഹുലിന്റെ ട്വീറ്റ് ഷെയർ ചെയത് സുഖിപ്പിക്കാൻ വിജയ് മല്യ; അവസരം മുതലെടുത്ത് ആരോപണവുമായി ബിജെപി; സർക്കാരിനെതിരാണെന്ന് വരുത്തി തീർത്ത് സഹായം കൈപ്പറ്റാനുള്ള മല്യ-മോദി ഗൂഢാലോചനയെന്ന് കോൺഗ്രസും: കോടികൾ തട്ടിച്ച കിങ്ഫിഷർ മുതലാളിയുടെ പുതിയ നീക്കം പിടികിട്ടാതെ ഇന്ത്യാക്കാർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി:ബാങ്കുകളെ വഞ്ചിച്ച് കോടികൾ തട്ടി രായ്ക്കുരാമാനം നാടുവിട്ട മദ്യരാജാവ് വിജയ് മല്യ കേസും കൂട്ടവുമായി സമ്മർദ്ദമേറിയപ്പോൾ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം മോദിക്കും ജെയ്റ്റ്‌ലിക്കും രണ്ടുവർഷം മുമ്പ് അയച്ച കത്ത് വെളിപ്പെടുത്തി കേന്ദ്രസർക്കാരിനെ വെ്ട്ടിലാക്കാൻ മല്യ ശ്രമിച്ചിരുന്നു.തന്റെ ആസ്തികൾ വിറ്റ് ബാങ്കുകളുടെ കടം വീട്ടാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും മോദിയും ജെയ്റ്റ്‌ലിയും ഗൗനിച്ചില്ലെന്നാണ് മല്യ ആരോപിച്ചത്.

അതിന് പിന്നാലെ കോൺഗ്രസിനെ കൂട്ടിപിടിച്ച് മോദിയെ പ്രതിരോധത്തിലാക്കാനാണ് മല്യയുടെ ശ്രമം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കള്ളപ്പണവേട്ടക്കാരെ കുരുക്കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. വെള്ളിയാഴ്ചയും രാഹുൽ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തിരുന്നു.

2014ൽ നരേന്ദ്ര മോദി പറഞ്ഞു, സ്വിസ് ബാങ്കിലുള്ള എല്ലാ കള്ളപ്പണവും മടക്കിക്കൊണ്ടു വരുമെന്നും ഇന്ത്യയിലെ എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നൽകുമെന്നും. 2016ൽ മോദി പറഞ്ഞു നോട്ട് അസാധുവാക്കൽ ഇന്ത്യയിലെ കള്ളപ്പണത്തെ മുഴുവൻ ഒഴിവാക്കാൻ സഹായിക്കുമെന്ന്. 2018ൽ മോദി പറയുന്നു സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ സമ്പാദ്യത്തിൽ 50 ശതമാനം വളർച്ചയെന്ന്. മാത്രവുമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടുകളിൽ ഇല്ലെന്നും...' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇത് വിജയ് മല്യ റീട്വീറ്റ് ചെയ്യുകയായിരുന്നു.

ഇതോടെ കിട്ടിയ അവസരം മുതലാക്കി ബിജെപി കളത്തിലെത്തി.'വൻ തട്ടിപ്പുകാരന്റെ മഹാസഖ്യ'മെന്നാണ് ഈ നീക്കത്തെ ബിജെപി വക്താവ് അനിൽ ബാലുനി വിമർശിച്ചത്. കോടിക്കണക്കിനു രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്നു മുങ്ങി ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ് മല്യ ഇപ്പോൾ. കോൺഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു മല്യ. അക്കാര്യം ഇപ്പോൾ പരസ്യമായെന്നു മാത്രം. കോൺഗ്രസ് ഭരണകാലത്താണു ബാങ്കുകളിൽ നിന്നു മല്യയ്ക്കു പണം ലഭ്യമാക്കിയതെന്നും ബിജെപി വക്താവ് വിമർശിച്ചു.അതേസമയം ഇത് മല്യയുടെയും കേന്ദ്രസർക്കാരിന്റെയും ഒത്തുകളിയാണെന്നാണ് കോൺ്ഗ്രസ് നിലപാട്.

അതിനിടെ, ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി താൻ ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചിട്ടില്ലെന്ന് വിജയ് മല്ല്യ വിശദീകരിച്ചു. മല്്യയുടെ ആവശ്യം എൻഫോഴ്മെന്റ് തള്ളിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മല്യയുടെ വിശദീകരണം.

എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത തന്റെ സ്വത്തുവകകൾ മടക്കി നൽകുകയാണെങ്കിൽ ബാധ്യതകൾ തീർക്കാനൊരുക്കമാണെന്ന് വിജയ് മല്യ എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരുന്നതായാണ് വാർത്ത പുറത്തുവന്നിരുന്നത്. ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട കേസിൽ നിന്ന് രക്ഷപ്പെടാനാണ് മല്യ ഒത്തുതീർപ്പിന് ശ്രമിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മല്യയുടെ ആവശ്യം എൻഫോഴ്മെന്റ് നിരാകരിച്ചിരുന്നു.

താൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ എൻഫോഴ്സ്മെന്റ് തനിക്കെതിരേ ചുമത്തിയ കുറ്റപത്രം പരിശോധിക്കണമെന്നും മല്യ ആവശ്യപ്പെട്ടു. ബാങ്കുകളുമായുള്ള ഇടപാട് തീർക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മല്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കും കത്തയച്ചിരുന്നു. എന്നാൽ, അവരിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും വിജയ് മല്യ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേർന്ന് താൻ 9000 കോടി മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് തനിക്കെതിരെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റും കുറ്റം ചുമത്തിയിരിക്കുന്നതെന്നും മല്യ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP