Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ മാതയ്ക്കല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കിൽ അത് പാക്കിസ്ഥാന് ചെയ്യുന്നത് പോലെയാണ്; അമ്മ ഭാരതമാതാവാണ്; നിങ്ങൾ ഹിന്ദുസ്ഥാനിൽ ജീവിക്കുമ്പോൾ ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം; വിവാദമുയർത്തി മനേക ഗാന്ധിക്ക് വോട്ടു ചോദിച്ച് വരുൺ ഗാന്ധി

നിങ്ങൾ മാതയ്ക്കല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കിൽ അത് പാക്കിസ്ഥാന് ചെയ്യുന്നത് പോലെയാണ്; അമ്മ ഭാരതമാതാവാണ്; നിങ്ങൾ ഹിന്ദുസ്ഥാനിൽ ജീവിക്കുമ്പോൾ ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം; വിവാദമുയർത്തി മനേക ഗാന്ധിക്ക് വോട്ടു ചോദിച്ച് വരുൺ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: വിവാദ പരാമർശവുമായി പിലിഭിത്തിലെ ബിജെപി സ്ഥാനാർത്ഥി വരുൺ ഗാന്ധി വീണ്ടും രംഗത്ത്. തന്റെ അമ്മയും സുൽത്താൻപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ മനോക ഗാന്ധിക്ക് വോട്ടു ചെയ്യാതിരിക്കുന്നത് പാക്കിസ്ഥാന് വോട്ടു ചെയ്യുന്നതിന് സമമാണ് എന്നായിരുന്നു വരുൺ ഗാന്ധിയുടെ പ്രസ്താവന.

വരുണിനിന്റെ വാക്കുകൾ ഇങ്ങനെ: ജനങ്ങൾ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. നിങ്ങൾ മാതയ്ക്കായി വോട്ട് ചെയ്യണം, അത് ഭാരതമാതാവാണ്. നിങ്ങൾ ഹിന്ദുസ്ഥാനിൽ ജീവിക്കുമ്പോൾ ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം. അല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കിൽ അത് പാക്കിസ്ഥാന് ചെയ്യുന്നത് പോലെയാണ്.' വരുൺ പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്‌പി-ബിഎസ്‌പി സഖ്യത്തിലെ നേതാക്കൾ പാക്കിസ്ഥാനികളാണെന്നാണ് വരുൺ പറഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് അമ്മയായ മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദമുയർത്തുന്ന പ്രസ്താവനയുമായി വരുൺ രംഗത്തെത്തിയത്.

നേരത്തെ, ബിഎസ്‌പി നേതാവും സുൽത്താൻപൂരിൽ മനോക ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്യുന്ന ചന്ദ്രബദ്ര സിംഗിനെയും സഹോദരൻ യഷ് ബദ്ര സിംഗിനെയും പരാമർശിച്ച് തന്റ ഷൂവിന്റെ ലെയ്‌സ് കെട്ടുന്നവരാണ് അമ്മയ്‌ക്കെതിരെ മത്സരിക്കുന്നതെന്ന് വരുൺ പറഞ്ഞിരുന്നു. വിവാദങ്ങൾ ഉയർത്തുന്നതിൽ വരുണും അമ്മ മനേകയും ഒട്ടും പിന്നിലല്ല.

അമ്മ മനേകയ്ക്ക് ഒപ്പം നെഹ്രു കുടുംബം ഉപേക്ഷിച്ചാണ് വരുൺ ബിജെപിയിലേക്ക് ചേക്കേറിയത്. വരുൺ ഗാന്ധിയെ ഇത്തവണ ബിജെപി തഴയുമെന്നും കോൺഗ്രസിലേക്ക് ചേക്കേറിയേക്കും എന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ വരുണിന് ഇത്തവണയും ബിജെപി ടിക്കറ്റ് നൽകുകയായിരുന്നു. ഇത്തവണ മകനെ ജയിപ്പിക്കാൻ സ്വന്തം മണ്ഡലം തന്നെ മനേക വരുണിന് നൽകിയിരിക്കുന്നു. അമ്മയുടെ പിലഭിത്തിൽ നിന്നാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്. മനേക ഗാന്ധി സുൽത്താൻപൂരിൽ നിന്നും. 1996ലാണ് മനേക പിലിഭിത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച് ലോക്സഭയിലെത്തുന്നത്. 1998ലും മനേക മത്സരിച്ച് ജയിച്ചു. 1999ൽ മനേക ഗാന്ധി ബിജെപിക്കൊപ്പം സഹകരിക്കുകയും ബിജെപി കേന്ദ്ര ഭരണത്തിലെത്തിയപ്പോൾ മനേക സാമൂഹ്യ നീതി വകുപ്പിൽ മന്ത്രിയായി. 2004ൽ ആണ് മനേക ഗാന്ധി ബിജെപിയിൽ ചേരുന്നത്. തുടർന്ന് പിലിഭിത്തിൽ നിന്നും മത്സരിച്ച് വീണ്ടും ജയിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മനേകയെ ജനപ്രിയയാക്കി.

2009ൽ മകൻ വരുണിനെ തന്റെ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിപ്പിച്ച് മനേക പാർലമെന്റിലെത്തിച്ചു. അവോൻലയിൽ നിന്നാണ് പകരം മനേക ജനവിധി തേടിയത്. 2014ൽ മനേക തന്നെ വീണ്ടും പിലിഭിത്തിലെത്തി. 5 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് മനേകയുടെ വിജയം. 7 തവണ ലോക്സഭാംഗമായി പ്രവർത്തിച്ചിട്ടുള്ള മനേക ഗാന്ധി ഇത്തവണ മത്സരിക്കുന്നത് മകന്റെ മണ്ഡലമായ സുൽത്താൻ പൂരിൽ നിന്നാണ്. വരുൺ പിലിഭിത്തിൽ നിന്നും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP