Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്താൽ ജനങ്ങൾക്ക് പ്രയോജനമില്ലെന്ന് ജയലളിത; കേന്ദ്രത്തിനും സംസ്ഥാന നേതാക്കൾക്കും ഇരട്ടത്താപ്പ് നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്താൽ ജനങ്ങൾക്ക് പ്രയോജനമില്ലെന്ന് ജയലളിത; കേന്ദ്രത്തിനും സംസ്ഥാന നേതാക്കൾക്കും ഇരട്ടത്താപ്പ് നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ടുചെയ്താൽ ജനങ്ങൾക്ക് പ്രയോജനമൊന്നും ഉണ്ടാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പല കാര്യങ്ങളിലും ബിജെപിയുടെ സംസ്ഥാനദേശീയ നേതൃത്വങ്ങൾ രണ്ടു തട്ടിലാണ്. ഇത്തരത്തിലുള്ള ഒരു പാർട്ടിക്ക് വോട്ടുചെയ്താൽ ജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് തൂത്തുക്കുടിയിൽ മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ജയലളിത പറഞ്ഞു.

ദേശീയ പാർട്ടികൾക്ക് കേന്ദ്രത്തിൽ ഒരു നേതാവും സംസ്ഥാനത്ത് വേറൊരു നേതാവുമാണ്. പല കാര്യങ്ങളിലും ഇവർക്ക് തമ്മിൽ അഭിപ്രായവ്യത്യാസമാണുള്ളതെന്നും ജയലളിത തുറന്നടിച്ചു. ഇക്കൂട്ടർക്ക് അധികാരം നൽകിയാൽ നാടിന് പ്രയോജനമുണ്ടാകില്ല.

ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിന് ഇരയാകുന്ന തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഈ ഇരട്ടത്താപ്പ് വ്യക്തമാണെന്നും ജയലളിത പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സ്ഥിരം സംവിധാനം വേണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയുമ്പോൾ കേന്ദ്രം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് ജയലളിത കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ക്ഷേമത്തിനായി തന്റെ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും ജയലളിത പറഞ്ഞു.

എഐഎഡിഎംകെയുടെ മേയർ സ്ഥാനാർഥി എ പി ആർ ആന്റണിയുടെ പ്രചാരണത്തിനായാണ് ജയലളിത തൂത്തുക്കുടിയിൽ എത്തിയത്. ഈ മാസം 18നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP