Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ല: ഞങ്ങൾ ഉറച്ച തീരുമാനമെടുത്ത സാഹചര്യത്തിൽ അത്തരത്തിലൊരു പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യമില്ല: സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ല: ഞങ്ങൾ ഉറച്ച തീരുമാനമെടുത്ത സാഹചര്യത്തിൽ അത്തരത്തിലൊരു പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യമില്ല: സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ലെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനോ രാജ്യവ്യാപകമായി എൻആർസി നടപ്പാക്കാനോ അത്ര തിരക്കോ അത്യാവശ്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു,

ഇന്ത്യയെ സാമ്പത്തിക ദുരിതത്തിൽ നിന്ന് കരകയറ്റുകയെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ വെല്ലുവിളി. തൊഴിലുകൾ ഉറപ്പുവരുത്തുക എന്നതും കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക എന്നതുമാണ് ഏറ്റവും വലിയ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനും സമൂഹത്തെ ഭിന്നിപ്പിക്കുന്ന എൻആർസിയെ കുറിച്ച് ചർച്ച ചെയ്യാനുമാണ് ബിജെപി സർക്കാരിന്റെ തീരുമാനം.ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നടപടി നിർത്തിവയ്ക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിന് പുറകെയാണ് കമൽനാഥിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരും പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരും തങ്ങളുടെ സംസ്ഥാനങ്ങളിൽ എൻപിആർ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

എൻപിആറിനെക്കുറിച്ച് ചോദിച്ചപ്പോൾ കമൽനാഥ് പറഞ്ഞത്, ഇവയെല്ലാം ഒന്നായി തന്നെയാണ് കാണേണ്ടത്. എൻപിആർ, പൗരത്വ നിയമം, എൻആർസി എന്നിവയെ വേർതിരിക്കാനോ വ്യത്യസ്തമായി കാണാനോ കഴിയില്ല. ഇതെല്ലാം നടപ്പിലാക്കേണ്ട ഏജൻസി സംസ്ഥാനമായിരിക്കണം. അത് നടപ്പിലാക്കാൻ ഫ്രാൻസിൽ നിന്നും ആളുകളെ കൊണ്ടു വരാൻ അവർക്ക് കഴിയില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ അതിന് പ്രാപ്തിയുള്ളതോ ആയ ഒന്നും ഞങ്ങൾ നടപ്പാക്കില്ലെന്നും പറഞ്ഞു.

സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് കേരളം ബിജെപി ഇതരസംസ്ഥാന സർക്കാരുകൾക്ക് പൗരത്വ ഭേദഗതിയിൽ സംസ്ഥാനം ഒരുമിച്ച് നിൽക്കണമെന്നാവശ്യപ്പെട്ട് കത്തുകൾ അയച്ചിരുന്നു, ഈ നിയമം നടപ്പാക്കില്ല എന്ന് ഞങ്ങൾ ഉറച്ച തീരുമാനമെടുത്ത സാഹചര്യത്തിൽ അത്തരത്തിലൊരു പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യം പോലുമില്ലല്ലോ എന്നായിരുന്നു കമൽനാഥ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP