Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണാരംഭം ഈ മാസം; 21ന് തറക്കല്ലിടുമെന്ന് വിവാദ സ്വാമി സ്വരൂപാനന്ദ സരസ്വതി; ഹിന്ദുസംഘടനകളുടെ തീരുമാനം ബിജെപിയെ തള്ളി; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള തീരുമാനം ഭരണകക്ഷിയെ വെട്ടിലാക്കി; വെടിയുണ്ടയേൽക്കേണ്ടി വന്നാലും ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും സ്വരൂപാനന്ദ്

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണാരംഭം ഈ മാസം; 21ന് തറക്കല്ലിടുമെന്ന് വിവാദ സ്വാമി സ്വരൂപാനന്ദ സരസ്വതി; ഹിന്ദുസംഘടനകളുടെ തീരുമാനം ബിജെപിയെ തള്ളി; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള തീരുമാനം ഭരണകക്ഷിയെ വെട്ടിലാക്കി; വെടിയുണ്ടയേൽക്കേണ്ടി വന്നാലും ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും സ്വരൂപാനന്ദ്

മറുനാടൻ ഡെസ്‌ക്‌

പ്രയാഗ്‌രാജ്: അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവർത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാർ പ്രയാഗ് രാജിൽ നിന്ന് അയോധ്യയിലേക്ക് തിരിക്കും. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്റെ യോഗത്തിൽ വച്ച് നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിർമ്മാണത്തിന് ഉറച്ച് ഹിന്ദുസംഘടനകൾ മുന്നോട്ടുപോവുകയാണെന്നതിന്റെ കൃത്യമായ സൂചനയാണിത്.

ലോക്‌സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാൻ ശ്രമിക്കാത്ത എൻഡിഎ സർക്കാരിനെ ശങ്കരാചാര്യർ നേരത്തെ നിശിതമായി വിമർശിച്ചിരുന്നു. സവർണറിലെ ദരിദ്രർക്ക് സംവരണം നൽകാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തിൽ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു.

വടിയുണ്ടയേൽക്കേണ്ടി വന്നാലും അയോധ്യയിൽ രാമക്ഷേത്രമെന്ന ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും പരം ധരം സദസിൽ പങ്കെടുത്ത് സ്വരൂപാനന്ദ് പറഞ്ഞു.രാമക്ഷേത്രത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം രംഗത്തുവരണമെന്നും സ്വരൂപാനന്ദ് പ്രതികരിച്ചു. ഫെബ്രുവരി 21 ന് ശിലാസ്ഥാപന കർമ്മം നടത്താനാണ് സന്യാസി സംഘം ഉദ്ദേശിക്കുന്നത്. കുംഭമേളയുടെ അവസാന ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു.

അയോധ്യ കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ബാബറി മസ്ജിസ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കർ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിർമ്മിക്കാൻ രൂപീകരിച്ചിട്ടുള്ള രാമജന്മഭൂമി ന്യാസിന് വിട്ടു നൽകണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ പ്രതികരണം.

കുംഭമേളയിൽ സംഘടിപ്പിച്ച മത പാർലമെന്റിൽ വെച്ച് ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യർ ശിലാന്യാസം( ശിലാസ്ഥാപനം) എന്ന ഈ ചടങ്ങിലേക്ക് നാല് ഇഷ്ടിക വീതം എടുത്തു കൊണ്ട് കടന്നുവരാൻ ഭാരതത്തിലെ എല്ലാ ഹിന്ദുമത വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുകയാണ് സ്വരൂപാനന്ദ. ആഹ്വാനം എന്നതിലുപരി ഒരു മത ശാസനം എന്ന പേരിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരി പത്തിന് വാസന്ത പഞ്ചമിക്കു ശേഷം പ്രയാഗ് രാജിൽ നിന്നും സന്യാസിമാരുടെ റാലി അയോധ്യ ലക്ഷ്യമാക്കി പുറപ്പെടുമെന്നും ശങ്കരാചാര്യർ അറിയിച്ചിരിക്കുന്നു.   

വിശ്വഹിന്ദുപരിഷത്തും ആർ.എസ്.എസും അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓർഡിനൻസ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുന്നു. സുപ്രീംകോടതി മുൻപാകെയുള്ള വിഷയത്തിൽ തീരുമാനം വരെട്ടെയെന്നാണ് മോദി പുതുവത്സര അഭിമുഖത്തിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP