ഗുജറാത്തിൽ ഹാർദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ് അത്യാവേശത്തിൽ; പട്ടേൽ സമുദായത്തെ ഒപ്പം നിർത്താൻ സംസ്ഥാന നേതാക്കൾ പോരെന്ന തിരിച്ചറിവിൽ മോദി നേരിട്ട് ഇടപെടലുമായി രംഗത്ത്; ബിജെപി കേന്ദ്രങ്ങളിൽ പോലും രാഹുൽ ഗാന്ധിയുടെ യാത്രകളിൽ ലഭിക്കുന്ന സ്വീകാര്യതയിൽ മനംമാറ്റവുമായി ദേശീയ മാധ്യമങ്ങളും; ദളിത്, മുസ്ലിം സമൂഹവും ഒപ്പം കൈകോർത്ത് നിന്നാൽ ചിത്രം മാറുമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; മോദിയെ മടയിൽ പോയി നേരിടാൻ ഇറങ്ങിത്തിരിച്ച രാഹുൽ തന്ത്രങ്ങൾ വിജയിക്കുമോ?
മറുനാടൻ ഡെസ്ക്ക്
അഹമ്മദാബാദ്: ഗുജറാത്ത് അധികാരം കുത്തകയാക്കി മാറ്റിയ ബിജെപിയെ മലർത്തിയടിച്ച് അധികാരം നേടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ച കോൺഗ്രസിന്റെ തന്ത്രങ്ങൾ വിജയിക്കുമോ? സംസ്ഥാനത്തെ ബിജെപി സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന സമുദായങ്ങളെയും സമൂഹങ്ങളെയും ഒപ്പം നിർത്തി മുന്നേറാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് പയറ്റുന്നത്. ഈ തന്ത്രങ്ങൾ ഒരു പരിധി വരെ വിജയം കാണുന്ന സ്ഥിതിവിശേഷവുമുണ്ട്. ആദ്യം കോൺഗ്രസിനോട് അകലം പാലിച്ചു നിന്ന പട്ടേൽ സമുദായം രാഹുൽ ഗാന്ധിയുട നയതന്ത്രഫലമായി കോൺഗ്രസിനോട് അടുക്കുന്നു എന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
ഗുജറാത്തിനെ വിറപ്പിച്ച പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഇന്നുണ്ടായ സുപ്രധാന രാഷ്ട്രീയ നീക്കം. നിർണായകമായ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പ്രബലമായ സമുദായത്തെ ഒപ്പം നിർത്താൻ സാധിച്ചത് വലിയ നേട്ടമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഹാർദ്ദിക് പട്ടേൽ നയം വ്യക്തമാക്കിയതോടെ ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി. ഉയർത്തിക്കാട്ടാൻ മോദിയെന്ന നേതാവിന് അപ്പുറത്തേക്ക് ആരും ഗുജറാത്തിൽ നിന്നുമില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ പട്ടേൽ സമുദായത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി നരേന്ദ്ര മോദി രംഗത്തെത്തി.
ഗുജറാത്തിൽ എത്തിയ മോദിയുടെ അക്ഷർദാം ക്ഷേത്ര സന്ദർശനം പട്ടേലുമാരുടെ മുറിവുണക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ ക്ഷേത്രത്തിന്റെ രജത ജൂബിലി ആഘോഷത്തിൽ മോദി പങ്കെടുക്കുന്നുണ്ട്. ഹാർദിക് കോൺഗ്രസിനൊപ്പം പോകുന്നതോടെ പട്ടേൽ സമുദായ നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗം നേതാക്കളെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം.
ഡിസംബർ 9, 14 തീയതികളിൽ രണ്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്നഗുജറാത്തിൽ നിർണായക നീക്കങ്ങളാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. സംവരണസമരം നയിക്കുന്ന ഹാർദിക് പട്ടേൽ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ഹാർദിക് പ്രഖ്യാപിച്ചത്. പട്ടേൽ സമുദായത്തിന് ഒബിസി സംവരണം അടക്കമുള്ള അഞ്ച് ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചതായാണ് സൂചന. ഇതോടെ പട്ടേൽ സമുദായ നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. പട്ടേൽ സമുദായത്തിൽനിന്നും കൂടുതൽ പേർക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയേക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായി ഗുജറാത്തിൽ എത്തുന്ന മോദി അക്ഷർദാം ക്ഷേത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ദക്ഷിണ ഗുജറാത്തിലെ റാലി നാളെ സൂറത്തിൽ സമാപിക്കും. അതിനിടെ കോൺഗ്രിൽ ചേരില്ലെന്നു വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പക്ഷെ രാഹുൽ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയേക്കുമെന്ന സൂചന നൽകി.
അതസമയം രാഹുൽഗാന്ധിയുടെ ഗുജറാത്ത് റാലികൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്നതാണ്. മോദിയെയും ബിജെപി സർക്കാറിനെയും നേരിട്ട് ആക്രമിച്ചാണ് രാഹുൽ ഗാന്ധിയുടെ റാലികൾ കടന്നു പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നിരന്തരം വാർത്തകളിൽ നിറയുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം നിലപാട് മാറ്റി രാഹുലിനെ പിന്തുണക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.
നിരന്തരമായി മോദിയെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകുന്നു. ഇന്ന് ടൈംസ് ഓഫ് ഇന്ത്യ നിരീക്ഷിച്ചതുപോലെ കോൺഗ്രസ് തിരിച്ച് വരികയും രാഹുൽ അതിന് വഴിമരുന്ന് ഇടുകയുമാണ്. ബിജെപിയുടെ ഉരുക്ക് കോട്ടകളിൽ പോലും രാഹുലിന് ലഭിക്കുന്ന സ്വീകരണമാണ് ഇതിന് തെളിവ്. കഴിഞ്ഞ ദിവസം റാലിക്കിടെ രാഹുലിനൊപ്പം ഫോട്ടെയുടുക്കാൻ ആരാധിക എത്തിയതും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കി.
സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും ആരാധികയെ തടഞ്ഞില്ല എന്നുമാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു. ഇതിൻ വീഡിയോ എഎൻഐ ആണ് പങ്കുവച്ചിരിക്കുന്നത്. രാഹുൽ കള്ളപ്പണത്തേപ്പറ്റിയും മോദിയുടെ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരത്തേപ്പറ്റിയും സംസാരിച്ചുകൊണ്ടാണ് മുന്നേറുന്നത്. മൂന്നുവർഷത്തെ മോദിയുടെ ഭരണത്തിനിടയിൽ പിടികൂടി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയാമോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.
ഗുജറാത്തിലെ ബരൂജിൽ ജനങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി സ്വിസ് ബാങ്കിനേക്കുറിച്ചും കള്ളപ്പണത്തേക്കുഫിച്ചും മോദി സംസാരിക്കുന്നത് എടുത്തുപറഞ്ഞു. കള്ളപ്പണം തിരികെ കൊണ്ടുവരാൻ മോദി എന്താണ് ചെയ്യുന്നത്? വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനിൽ അടിച്ചുപൊളിക്കുകയാണ്, മോദി എന്താണ് ചെയ്തത്? രാഹുൽ ചോദിക്കുന്നു. എല്ലാ പണവും കള്ളപ്പണമല്ല എന്ന കാര്യം മോദിക്ക് ബോധ്യമില്ല. ഒളിപ്പിച്ച് വയ്ക്കപ്പെട്ടവയാണ് കള്ളപ്പണം. മോദി അധികാരത്തിലെത്തിയിട്ട് മൂന്നുവർഷമായല്ലോ, എന്നാൽ എത്ര കള്ളപ്പണക്കാരെ ജയിലിലിട്ടിട്ടുണ്ടെന്നും രാഹുൽ ചോദ്യമുന്നയിച്ചു. ഇങ്ങനെ കുറിക്കു കൊള്ളുന്ന പ്രസംഗവുമായാണ് രാഹുൽ മുന്നേറുന്നത്.
ഇതിനിടെ പട്ടേൽ സമുദായം അടുത്തതോടെ ദളിത്, മുസ്ലിം വോട്ടുകളും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഗുജറാത്തിലെ ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേശ് മേവാനിയും കോൺഗ്രസിലേക്കില്ലെന്നു അറിയിച്ചിരുന്നു. എങ്കിലും ബിജെപിയെ താഴെയിറക്കാൻ പ്രവർത്തിക്കും എന്നത് കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകുന്നുണ്ട്. ഗുജറാത്തിൽ സംസ്ഥാനമങ്ങോളമിങ്ങോളം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി യാത്രകൾ നടത്തുന്നുണ്ട്. രാഹുലിന്റെ പരിപാടികൾക്ക് ആളുകൾ കൂടുന്നതും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നു. മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സംസ്ഥാനത്തെത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിക്കുമെന്നത് ഉറപ്പാണ്. പാർട്ടി ദേശീയ സെക്രട്ടറി അമിത് ഷായും സംസ്ഥാനത്തു ക്യാംപ് ചെയ്തു പ്രവർത്തനം നടത്തുന്നു. ഇരുകൂട്ടർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണു ഗുജറാത്ത് തിരഞ്ഞെടുപ്പ്.
അതേസമയം ബിജെപിക്കൊപ്പം ചേരാതെ ഗുജറാത്തിലെ 25 സീറ്റുകളിൽ തനിച്ച് മൽസരിക്കാൻ ശിവസേന തീരുമാനിച്ചതും എൻഡിഎയിലെ വിള്ളലിന്റെ ആഴം കൂട്ടുന്നതായി. ഗുജറാത്തിലെ 25സീറ്റുകളിൽ മൽസരിക്കാനും, ഹാർദിക്പട്ടേലിന്റെ നിലപാടുകളെ പിന്തുണയ്ക്കാനുമാണ് ശിവസേനയുടെ തീരുമാനം. ഇതുവരെ ബിജെപിയെ പിന്തുണച്ചിരുന്ന സേനയാണ് ഇത്തവണ നിലപാടുമാറ്റിയത്. സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും ബിജെപിവോട്ടുകൾ വിഘടിക്കാൻ ഇത് കാരണമായേക്കും. അടുത്ത ഒരുമാസത്തിനുള്ളിൽ, മോദി പങ്കെടുക്കുന്ന അൻപത് മഹാറാലികളാണ് ബിജെപി ലക്ഷ്യമിടുന്നത്. എല്ലാറാലിയുടെയും ദൃശ്യങ്ങൾ സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും തൽസമയംകാണിക്കാനും പാർട്ടിപദ്ധതിയുണ്ട്. കോൺഗ്രസും പ്രചരണ തന്ത്രങ്ങളിൽ പിന്നോക്കം പോകാൻ ഉദ്ദേശിക്കുന്നില്ല, രാഹുൽ തന്നെയാകും ഗുജറാത്തിലെ ചീഫ് കാമ്പയിനർ എന്നകാര്യം ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്