Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാത്തത്; അഖിലേഷ് യാദവിനോ മായാവതിക്കോ രാഹുലിനെ പ്രധാന മന്ത്രിയായി അംഗീകരിക്കുവാൻ സാധിക്കുമോ? ; തന്നെ ആലിംഗനം ചെയ്യുന്നതിന് മുൻപ് രാഹുൽ പത്തു വട്ടം ചിന്തിക്കണമെന്ന് യോഗി ആദിത്യനാഥ്

എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാത്തത്; അഖിലേഷ് യാദവിനോ മായാവതിക്കോ രാഹുലിനെ പ്രധാന മന്ത്രിയായി അംഗീകരിക്കുവാൻ സാധിക്കുമോ? ; തന്നെ ആലിംഗനം ചെയ്യുന്നതിന് മുൻപ് രാഹുൽ പത്തു വട്ടം ചിന്തിക്കണമെന്ന് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ലോക്‌സഭയിൽ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി കെട്ടിപ്പിച്ച സംഭവത്തിൽ ആരോപണ ശരങ്ങൾ ഏറ്റുവാങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി ആലിംഗനം ചെയ്തത് രാഷ്ട്രീയ നാടകം മാത്രമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. തന്നെ കെട്ടിപ്പിടിക്കുന്നതിന് മുൻപ് പത്തു തവണയെങ്കിലും രാഹുൽ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

രാഹുൽ ഗാന്ധി പെരുമാറുന്നത് ബാലിശമായാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയില്ലാത്ത ആളാണദ്ദേഹം. വിവേകമുള്ള ആരും ഇത്തരത്തിൽ പെരുമാറില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. വെള്ളിയാഴ്‌ച്ച പാർലമെന്റിൽ നടത്തിയ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽഗാന്ധി ആലിംഗനം ചെയ്തിരുന്നു. ആദ്യം അമ്പരന്ന മോദി ആലിംഗനം സ്വീകരികുകയും പിന്നിട് രാഹുലിന് ഹസ്തദാനം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് യു.പി മുഖ്യമന്ത്രി വിമർശവുമായി രംഗത്തെത്തിയത്.

മായാവതിക്കോ, അഖിലേഷ് യാദവിനോ രാഹുലിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ സാധിക്കുമോയെന്നും അഭിമുഖത്തിനിടെ യോഗി ആദിത്യനാഥ് ആരാഞ്ഞു. 'ശരദ് പവാറിന് അദേഹത്തിന്റെ നിയന്ത്രണത്തിൽ നിൽക്കാനാവുമോ? എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാത്തത്?' - അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ അറുപത് വർഷത്തെ ഭരണത്തെയും മോദിയുടെ നാലുവർഷത്തെ ഭരണത്തെയും ജനങ്ങൾ താരതമ്യം ചെയ്യുമെന്നും യോഗി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP