Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു; കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്ന് യുപി മുഖ്യമന്ത്രി; രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ സഹായത്തോടെയെന്ന് യോഗി ആദിത്യനാഥ്; സ്വാതന്ത്ര്യനാന്തരം രൂപീകരിച്ച മതേതര പാർട്ടിയെ ജിന്നയുടെ പാർട്ടിയാക്കി വ്യാജ പ്രചരണം; ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം; വികസനം വിട്ട് വർഗ്ഗീയതയെ പ്രചരണമാക്കാൻ ബിജെപി കൂട്ടുപിടിക്കുന്നത് രാഹുലിന്റെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെ

മുസ്ലിം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു; കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്ന് യുപി മുഖ്യമന്ത്രി; രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ സഹായത്തോടെയെന്ന് യോഗി ആദിത്യനാഥ്; സ്വാതന്ത്ര്യനാന്തരം രൂപീകരിച്ച മതേതര പാർട്ടിയെ ജിന്നയുടെ പാർട്ടിയാക്കി വ്യാജ പ്രചരണം; ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം; വികസനം വിട്ട് വർഗ്ഗീയതയെ പ്രചരണമാക്കാൻ ബിജെപി കൂട്ടുപിടിക്കുന്നത് രാഹുലിന്റെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം ലീഗ് വൈറസാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഉത്തരേന്ത്യയിലെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രചരണങ്ങൾ. മുസ്ലിം ലീഗിനെ തീവ്രവാദ പാർട്ടിയാക്കാനാണ് ശ്രമം. സ്വാതന്ത്ര്യസമരത്തിൽ രാജ്യത്തിനൊപ്പം നിന്ന് പടപൊരുതിയവരാണ് കേരളത്തിലെ മുസ്ലിം ലീഗുകാരെന്ന സത്യത്തെ വളച്ചൊടിച്ചാണ് യോഗിയുടെ പ്രചരണം.

ഉത്തരേന്ത്യക്കാർക്ക് കേരളത്തിലെ ലീഗിനെ കുറിച്ച് അറിയില്ല. ഇത് മനസ്സിലാക്കിയാണ് വ്യാജപ്രചരണം. അതു പരമാവധി പ്രയോജനപ്പെടുത്തിയുള്ള വർഗ്ഗീയ ധ്രൂവീകരണത്തിനാണ് യോഗിയുടെ ശ്രമം. മുസ്ലിം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു. കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ സഹായത്തോടെയാണെന്ന് പറഞ്ഞ് ബിജെപി കേന്ദ്രനേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. യോഗി ആദിത്യനാഥും എത്തും. മുസ്ലിം ലീഗിനേയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയാകും യോഗി കേരളത്തിലും ചെയ്യുക.

സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകൃതമായത്. ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കാൻ പേരിൽ അവർ രാജ്യത്തിന്റെ പേര് സ്വീകരിക്കുകയും ചെയ്തു. അത്തരമൊരു പാർട്ടിക്കെതിരെയാണ് വ്യാജ പ്രചരണം. എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടിയായിരുന്നു ഇത്. മുസ്ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ് ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിൽ 18 എം എൽ എ മാരുംപ തമിഴ് നാട്ടിൽ ഒരു എം എൽ എയുമുള്ള മുസ്ലിം ലീഗ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനവുമാണ്. മുസ്ലീങ്ങളെ തീവ്രവാദികളാകാതെ തടഞ്ഞു നിർത്തുന്ന രാഷ്ട്രീയമാണ് അവർ കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇത് രാജ്യം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ തീവ്ര വർഗ്ഗീയതയിലൂടെ മാത്രമേ യുപിയിൽ ബിജെപിക്ക് ജയിക്കാനാകൂ. അതിന് വേണ്ടി മുസ്ലിം ലീഗിനെതിരെ വ്യാജ പ്രചരണങ്ങൾ സജീവമാക്കുകായണ് യോഗി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം പരമാവധി വർഗ്ഗീയ ചേരി തിരിവിന് ഉപയോഗിക്കുകയാണ് യുപി മുഖ്യമന്ത്രി.

കേരളം അങ്ങനെ ദേശിയ തലത്തിൽ ചർച്ചയാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 12ന് കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടും തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നശേഷം നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദർശനമാണിത്. വൈകീട്ട് അഞ്ചിന് കോഴിക്കോടും ഏഴിന് തിരുവനന്തപുരത്തുമാണ് പരിപാടികൾ. തൃശൂരിലും കൊല്ലത്തുംഅടുത്തിടെ ബിജെപി പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയിരുന്നു.

കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ആർ.കെ. സിങ്ങും ഒമ്പതിനും സുഷമ സ്വരാജ് 11നും രാജ്നാഥ്‌സിങ് 13നും നിതിൻ ഗഡ്കരി 15നും നിർമല സീതാരാമൻ 16നും പീയൂഷ് ഗോയൽ 19നും മുഖ്താർ അബ്ബാസ് നഖ്വി 20നും കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP