1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും രാജ്യസഭ കടന്നില്ല; ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ രണ്ടു ബില്ലുകളും പാതി വഴിയിൽ; വിഷയം സഭയിൽ കേന്ദ്രത്തിന് കൊണ്ടുവരാൻ കഴിയാതെ പോയത് പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന്

February 13, 2019

ന്യൂഡൽഹി: അസം പൗരത്വ ബില്ലും മുത്തലാഖ് ബില്ലും ഇത്തവണ രാജ്യസഭ കടന്നില്ല. ഇന്ന് ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതോടെ ഏറെ വിവാദം സൃഷിച്ച ഇരുബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ല. രാജ്യസഭയിൽ വിവ...

സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്..... മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്; രാജ്യസഭയിൽ കാലിടറി വീണ സുരേഷ് ഗോപിയെ ഉപദേശിച്ച് ഉപരാഷ്ട്രപതി; സഭയെ മൊത്തം ചിരിപ്പിച്ച അപകടം ഇങ്ങനെ

February 13, 2019

ന്യൂഡൽഹി: രാജ്യസഭയിൽ നടൻ സുരേഷ് ഗോപി രാജ്യസഭയ്ക്കുള്ളിൽ വീണു. ഇത് സഭയിൽ ചിരി പടർത്തുന്ന തരത്തിലേക്ക് മാറ്റിയത് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ്. രാജ്യസഭയുടെ അധ്യക്ഷനായ വെങ്കയ്യനായിഡുവിന്റെ ചൊവ്വാഴ്ചത്തെ 'ഇര' എല്ലാ അർത്ഥത്തിലും സുരേഷ് ഗോപിയായിരുന്നു. ര...

ഇന്ത്യയിൽ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ നിർബന്ധം; നിയമം ലംഘിച്ചാൽ എയർപോർട്ടിൽ വച്ച് പാസ്പോർട്ട് പിടിച്ചെടുക്കും; കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കും; പ്രവാസികളുടെ തട്ടിപ്പ് തടയാൻ ശക്തമായ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രം

February 12, 2019

പ്രവാസി ഇന്ത്യക്കാർ ഭാഗഭാക്കായ വിവാഹത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്ന സാഹചര്യത്തിൽ ഇതിനെ തടയിടുന്നതിന് കടുത്ത നടപടികളുമായി കേന്ദ്രഗവൺമെന്റ് രംഗത്തെത്തി. ഇത് പ്രകാരം ഇന്ത്യയിൽ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാ...

കേരള യാത്രയ്ക്ക് പോകാൻ അവധി അപേക്ഷ നൽകി ജോസ് കെ മാണി; പാർട്ടി തിരക്കും കുടുംബ കാര്യവും പറഞ്ഞ് ഇനിയാരും അവധി എടുക്കരുതെന്ന താക്കീതുമായി അവധി അപേക്ഷ സഭയിൽ ഉറക്കെ വായിച്ച് ചെയർമാൻ; പുതിയ ആളായതിനാൽ ഒറ്റ തവണത്തേക്ക് അവധി അനുവദിച്ച് വെങ്കയ്യ നായിഡു; മാണിയുടെ മകൻ ഇന്നലെ രാജ്യസഭയിൽ ചർച്ചയായപ്പോൾ

February 07, 2019

ന്യൂഡൽഹി: കേരള യാത്രയുടെ തിരക്കിലായതിനാൽ രാജ്യസഭയിൽനിന്ന് അവധി വേണമെന്ന കേരള കോൺഗ്രസ് അംഗം ജോസ് കെ. മാണിയുടെ അപേക്ഷ രാജ്യസഭയിൽ ചർച്ചയായി. ഇത്തരം അപേക്ഷകൾ സാധാരണ സഭയിൽ എത്താറില്ല. എന്നാൽ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഇതിലെ ചില പ്രശ്‌നങ്ങൾ സഭയിൽ ചൂണ്...

'ബജറ്റിന്റെ മുഖ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി' ! ഇടക്കാല ബജറ്റ് അവതരണത്തിന് തൊട്ടു മുൻപ് വിവാദ ആരോപണമുന്നയിച്ച് കോൺഗ്രസ്; ബജറ്റിന്റെ പകർപ്പ് പുറത്ത് വിട്ട് മനീഷ് തിവാരി; അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മെഗാ പെൻഷൻ പദ്ധതി അടക്കമുള്ള പ്രഖ്യാപനവുമായി ബജറ്റ്

February 01, 2019

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിന് തൊട്ടു മുൻപ് വിവാദ ആരോപണവുമായി കോൺഗ്രസ്. ബജറ്റിലെ മുഖ്യവിവരങ്ങൾ പ്രഖ്യാപനത്തിന് മുൻപേ ചോർന്നുലെന്നും ഇത് മാധ്യമങ്ങൾക്കാണ് ചോർത്തി നൽകിയതെന്നും പറഞ്ഞാണ് കോൺഗ്രസ് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ്...

മോദി എനിക്ക് മറുപടി തരാതെ ഒളിച്ചോടി; പകരം ഒരുസ്ത്രീയെ രംഗത്തിറക്കി; റഫാലിൽ അനിൽ അബാനിക്ക് കരാർ നൽകിയോ ഇല്ലയോ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല; നിർമല സീതാരാമന് എതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം സ്ത്രീവിരുദ്ധം: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

January 10, 2019

ന്യുഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ കുറിച്ച് നടത്തിയ 'സ്ത്രീവിരുദ്ധവും അധാർമ്മികവും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതുമായ' പരാമർശത്തിന്റെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്....

എവിടെ നിന്ന് വന്നു എന്നറിയാതെ 41ലക്ഷം പേർ; 28 ലക്ഷം ഹിന്ദുക്കൾ അടക്കമുള്ള മറ്റു വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകി ആദരിക്കുമ്പോൾ പത്ത് ലക്ഷം മുസ്ലീമുകളോട് മാത്രം അയിത്തം? ഇന്ത്യയിൽ ഇതുവരെ ജീവിച്ചവർ മുസ്ലിം ആയതു കൊണ്ട് മാത്രം ഇനി രാജ്യമില്ലാത്തവർ; കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമം മുസ്ലീമിനോട് ചെയ്യുന്നത്

January 10, 2019

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ വിമർശനം തുടരുന്നു. ഈ ബില്ലോടെ അസമിലെ 10 ലക്ഷം മുസ്ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇത് അസമിൽ കലാപത്തിനും വഴിവയ്ക്കും. അസം പൗരത്വ രജിസ്റ്ററിൽ നിന്നു 10 ലക്ഷം മുസ്ലിം സമുദായാംഗങ...

ഇത് ബിജെപിയുടെ തനി രാഷ്ട്രീയക്കളി..സമ്മേളനം ഒരുദിവസം നീട്ടിയത് എന്തിന് ? സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കത്തിക്കയറി പ്രതിപക്ഷം; ആലോചനയില്ലാതെ കൊണ്ടുവന്ന ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമ്മേളനം നീട്ടാൻ സർക്കാരിന് അധികാരമുണ്ടെന്ന് ജെയ്റ്റ്‌ലി; പ്രതിപക്ഷ ബഹളത്തിൽ പലവട്ടം തടസ്സപ്പെട്ട് സഭ

January 09, 2019

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. സമ്മേളനം നീട്ടിയതിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ബിൽ ധൃതി പിടിച്ച് അവതരിപ്പിച്ചതിലെ ഔചിത്യമെന്താ...

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ

January 08, 2019

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗും ഒവൈസിയുടെ അസദുദ്ദീൻ ഒഒവൈസിയും എ...

അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വദാനം: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും; അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും വ്യാജപ്രചാരണമെന്നും മന്ത്രി രാജ്‌നാഥ് സിങ്; ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷം

January 08, 2019

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ബിൽ ലോക്‌സഭ പാസാക്കി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങൾ, ഹിന്ദുക്കൾ, സിക്ക്, ബുദ്ധമതം, ജൈനന്മാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എ...

ശബരിമലയിലെ യുവതീപ്രവേശന വിഷയം ലോക്‌സഭയിലും ആളിക്കത്തി; കേന്ദ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, സംസ്ഥാന സർക്കാർ വാദം വിവരിച്ച് കെ കരുണാകരൻ; മതത്തെ യുക്തികൊണ്ട് അളക്കരുതെന്ന് പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖിയും; ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലി അല്ലെന്നും ട്രാൻസ് ജെന്ററുകൾ എന്നു പറഞ്ഞ് ആംബുലൻസിൽ ആക്ടിവിസ്റ്റ് യുവതികളെ മല കയറ്റിയെന്നും ആരോപണം മീനാക്ഷി ലേഖി

January 04, 2019

ന്യൂഡൽഹി: ശബരിമല വിഷയത്തെ ചൊല്ലി ലോക്‌സഭയിലും വാദപ്രതിവാദം. ബിജെപിയും ഇടത് എംപിമാരും തമ്മിൽ തമ്മിൽ വാക്‌പോര് നടന്നു. അവതരിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ഇടത് എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശബരിമല കയറാൻ ശ്രമിക്കുന്ന യുവതികൾ അവിശ്വാസികളാണ...

രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ മുത്തലാഖ് ബിൽ; ഉച്ചയ്ക്ക് ശേഷവും പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ സഭ പിരിഞ്ഞു; സഭ മറ്റന്നാൾ വീണ്ടും കൂടുമ്പോൾ ചർച്ചയ്‌ക്കെടുക്കും; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല; സഭ പിരിഞ്ഞത് ബഹളത്തിനിടയിൽ എങ്ങനെ ചർച്ച ചെയ്യും എന്ന് ചോദിച്ച്; ലോക്‌സഭയിൽ പാസായിട്ടും രാജ്യസഭയിൽ ഏറ്റ തിരിച്ചടി മറികടക്കാൻ പുതു തന്ത്രങ്ങൾ തേടി കേന്ദ്രവും

December 31, 2018

ഡൽഹി: ലോക്‌സഭയിൽ വെള്ളിയാഴ്ച പാസാക്കിയ മുത്തലാഖ് ബിൽ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സഭ മറ്റന്നാൾ വരെ പിരിഞ്ഞത്.ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നു രാജ്യസഭയിലെത്തിച്ചെങ്കിലും രാവിലെ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഉച്ചയ്...

ദേശീയ നേതാവാകാൻ ഡൽഹിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി മുൻഗാമികളെ പറയിപ്പിക്കുമോ? ലോക്‌സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം; ഇ.ടിക്കുള്ളത് 80 ശതമാനവും; മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയതിന് പാർട്ടിയിൽ നിന്നും താക്കീത് കിട്ടിയതോടെ നല്ലകുട്ടിയായി കുഞ്ഞാലിക്കുട്ടി; മുത്തലാഖ് ബിൽ വർഗീയ ബില്ലെന്നും ബില്ലിനെ പരാജയപ്പെടുത്താൻ മുൻകൈയെടുക്കുമെന്ന് ലീഗ് നേതാവ്

December 31, 2018

കോഴിക്കോട്: മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് അണികൾക്കിടയിൽ വിമർശനം അണപൊട്ടി ഒഴുകുകയായിരുന്നു. ഈ വിഷയം ചർച്ചചെയ്ത് വിഷയമാക്കേണ്ടെന്ന നിലപാടിൽ ഒത്തു തീർപ്പിലാക്കി പാർട്ടി. എങ്കിലും ദേശീയ നേതാവാകാൻ ഇറങ്ങിത...

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിലെത്തുമ്പോൾ കച്ചമുറുക്കി ബിജെപിയും കോൺഗ്രസും; നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് എംപിമാരെ അറിയിച്ച് ഇരു പാർട്ടികളും; മുത്തലാഖ് ചൊല്ലുന്നയാൾക്ക് 3 വർഷം തടവ് എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്; മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം

December 31, 2018

ന്യൂഡൽഹി: ഈ വർഷം ഏറ്റവുമധികം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മുത്തലാഖ് ബിൽ എന്നത്. മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ഇന്ന് അത് രാജ്യ സഭയിലെത്തുകയാണ്. ഈ അവസരത്തിൽ ബില്ലിനെ പരാജയപ്പെടുത്താൻ കോൺഗ്രസും ആ ശ്രമത്തെ പ്രതിരോധിക്കാൻ ബിജെപിയും കച്ചമുറു...

ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധവും ക്രിമിനൽ കുറ്റവും! മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയത് പ്രതിപക്ഷ പാർട്ടികളുടെ ഭേദഗതികളും എതിർപ്പും മറികടന്ന്; ബിൽ പാസായത് 12നെതിരെ 245 വോട്ടുകൾക്ക്; പ്രതിഷേധിച്ച് കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്‌പിയും വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി; മുത്തലാഖ് ബിൽ മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതെന്ന് പറഞ്ഞ് എതിർത്ത് സിപിഎമ്മും

December 27, 2018

ന്യൂഡൽഹി: ഒന്നും രണ്ടും മൂന്നും തലാഖുക്കൾ ഒരുമിച്ചു ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധനവും ക്രിമിനൽ കുറ്റവും. മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയതോടെ പുതുയ ചരിത്രമാണ് കുറിക്കപ്പെട്ടത്. 11നെതിരെ 245 വോട്ടുകൾക്കാണ് ബിൽ പാസ്സാക്കിയത...

Loading...

MNM Recommends