1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്ന് മോദി; ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസം; പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു; മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്; ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയം; മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി

July 30, 2019

ന്യൂഡൽഹി: മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസമാണെന്ന് മോദി ട്വീറ്റ് ചെയ്തു. മുത്തലാഖ്. നിരോധന ബിൽ രാജ്യസഭയിൽ പാസാക്കിയ ശേഷമാണ് ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ പ്രതികരണം...

ഗുജറാത്ത് കലാപത്തിലും ആൾക്കൂട്ടകൊലപാതകങ്ങളിലുമൊക്കെ ഇരകളായ മുസ്ലിം സ്ത്രീകളോട് എന്തുകൊണ്ട് നിങ്ങൾക്ക് അനുഭാവം തോന്നിയില്ലെന്ന് ദിഗ്‌വിജയ് സിങ്; ബിജെപി എന്തുകൊണ്ടാണ് ആർ.എസ്.എസിൽ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്ന് ബിനോയ് വിശ്വം; ഒരു സിവിൽ നിയമത്തെ ക്രിമിനൽ നിയമമാക്കി മാറ്റുന്നത് ചരിത്രപരമായ പിശക്; മുത്തലാഖ് ബില്ലിനെ കോൺഗ്രസും ഇടതുപക്ഷവും എതിർത്തത് ശക്തമായ വാദമുഖങ്ങൾ ഉയർത്തി

July 30, 2019

ന്യൂഡൽഹി: മുത്തലാഖ് ബില്ലിൽ രാജ്യസഭ കണ്ടത് അതിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ വാക്പോരാട്ടം കൂടി. സുപ്രീം കോടതി നിരോധിച്ച മുത്തലാഖ് ക്രിമിനൽ നിയമമാക്കുന്നതിന് പിന്നിൽ ബിജെപിയുടെ അജണ്ടയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസും ഇടതുപക്ഷവും ബില്ലിനെ എതിർത്ത...

രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് തനിക്കുണ്ടെന്ന് തെളിയിച്ച് മോദി; പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നേടിയത് വൻരാഷ്ട്രീയവിജയം; ജെഡിയുവും എഐഎഡിഎംകെയും കൂറുമാറിയതോടെ എല്ലാം എളുപ്പമായി; മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പയും കടന്നു; ബിൽ പാസായത് 84 നെതിരെ 99 വോട്ടുകൾക്ക്; മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷയും പിഴയും; ഷാബാനോ കേസ് മുതൽ ഷൈറാ ബാനു വരെ... സ്ത്രീസമൂഹത്തിന് വൻകുതിച്ചുചാട്ടമെന്ന് ബിജെപി

July 30, 2019

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വൻരാഷ്ട്രീയ നേട്ടമായി മുത്തലാഖ് നിരോധന ബിൽ രാജ്യസഭയും പാസാക്കി. 84 നെതിരെ 99 വോട്ടിനാണ് ബിൽ പാസായത്. മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷയും പിഴയും ലഭിക്കുന്നതാ...

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും ഇനി കേന്ദ്രസർക്കാർ നിശ്ചയിക്കും; വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് പ്രതിപക്ഷ എതിർപ്പ് മറികടന്ന്; ബിൽ സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിച്ചു; വിവരാവകാശ നിയമത്തെ പൂർണമായും അട്ടിമറിക്കുന്ന ഭേദഗതിയെന്ന് സോണിയാഗാന്ധി; കമ്മീഷണറായി നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇനി മോദി സർക്കാർ തീരുമാനിക്കും  

July 26, 2019

ന്യൂഡൽഹി; കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വിവരാവകാശ ഭേദഗതി ബിൽ പ്രതിപക്ഷ എതിർപ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത...

പാക്കിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് മതേതര ഇന്ത്യയിൽ എന്തുകൊണ്ട് നിരോധിച്ചുകൂടായെന്ന് ബിജെപി; മുസ്ലിം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷം; നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ഇറങ്ങിപ്പോയിട്ടും 303 അംഗങ്ങളുടെ പിന്തുണയോടെ ലോക്സഭ കടന്ന് മുത്തലാഖ് ബിൽ; ഇനി പോരാട്ടം രാജ്യസഭയിൽ

July 25, 2019

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ പാസാക്കി. 303 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 82 പേർ എതിർത്തു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോക്...

ഭീകരപ്രവർത്തനവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന ആരുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാം; സംഘടനകളെ മാത്രമല്ല വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം; അർബൻ നക്സലുകൾ എന്നാരോപിച്ച് ആരെയും അകത്തിടാം; ഇപ്പോൾ തന്നെ ദുരുപയോഗിക്കുന്ന കാട്ടു നിയമമായ യുഎപിഎക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് പാസാക്കി ലോക്സഭ; കോൺഗ്രസ്സും തൃണമൂലും ഡിഎംകെയും ബഹളും ഉണ്ടാക്കിയെങ്കിലും എതിർത്തു വോട്ട് ചെയ്തത് മുസ്ലിം ലീഗ് എംപിമാർ അടക്കം എട്ടു പേർ മാത്രം

July 25, 2019

ന്യൂഡൽഹി: വിവാദ ഭേദഗതികളുമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ലോക്സഭ പാസാക്കുമ്പോൾ ആശങ്കകൾ ഉയരുകയാണ്്. അന്വേഷണ ഏജൻസികൾക്ക് അമിതാധികാരം നൽകുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ജനാധിപത്യത്തെ സാധ്യമാക്കുന്ന മൂല്യങ്ങളെ തന്നെ ദുർബലപ്...

പേര് തന്നെ 'രാജ' എന്നല്ലേയെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു; രാജ ഇനി മുതൽ പ്രജയാണെന്നും ഉപരാഷ്ട്രപതി; സിപിഐ ജനറൽ സെക്രട്ടറിയായ വിവരം ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ, 'ഇനി മുതൽ വെറും രാജയല്ല മഹാരാജ' എന്നും വിശേഷിപ്പിച്ച് വെങ്കയ്യ നായിഡു; നിറഞ്ഞ കൈയടി നൽകി രാജ്യസഭാംഗങ്ങളും; മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് രാജ്യസഭയിലെ അവസാന പ്രസംഗത്തിൽ പറഞ്ഞ് ഡി രാജയുടെ വിടവാങ്ങൽ

July 24, 2019

ന്യൂഡൽഹി: രാജ്യസഭയിൽ ഇന്ന് യാത്രയയപ്പിന്റെ ദിനമായിരുന്നു ഇന്ന്. മുതിർന്ന നേതാവ് സിപിഐയുടെ ഡി രാജസഭയിൽ നിന്നും വിടവാങ്ങി. പ്രതിപക്ഷ അംഗങ്ങളും രാജ്യസഭാ അധ്യക്ഷനും പ്രശംസിക്കുകയായിരുന്നു രാജയെ. കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ പ്രശംസിച്ചു. സഭയിൽ എല്ലാ ദിവ...

കാശ്മീർ വിഷയത്തിൽ പതിഞ്ഞ ശബ്ദത്തിലുള്ള എസ് ജയശങ്കറിന്റെ പ്രതികരണം അമിത്ഷായ്ക്ക് സുഖിച്ചില്ല! പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ച് ഇറങ്ങിപ്പോകുന്നത് വരെ കാത്തിരുന്ന ശേഷം മറുപടി ആവർത്തിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി; അനുസരണയോടെ പ്രസ്താവന വീണ്ടും വായിച്ച് വിദേശകാര്യ മന്ത്രിയും; പാർലമെന്റിനെയും അമിത്ഷാ ചൂണ്ടുവിരിൽ കൊണ്ട് നിയന്ത്രിക്കുന്ന ഒരു സംഭവം കൂടി

July 24, 2019

ന്യൂഡൽഹി: ബിജെപിയിലും കേന്ദ്രസർക്കാറിലും സർവ്വപ്രതാപിയായി മാറുകയാണ് അമിത്ഷാ. അതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഓരോ ഘട്ടത്തിലും പുറത്തുവരുന്നത്. ഇന്നലെ പാർലമെന്റിലും അമിതഷായുടെ ശക്തപ്രകടനമുണ്ടായി. കാശ്മീർ പ്രശ്‌നത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമായ ഘട്ടത്തില...

കശ്മീർ മധ്യസ്ഥത: മോദി സഹായം തേടിയെന്ന ട്രംപിന്റെ വാക്കുകൾ തീകോരിയിട്ടപ്പോൾ പാർലമെന്റിൽ കോളിളക്കം; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും മുങ്ങിയപ്പോൾ ട്രംപിനോട് സഹായം തേടിയിട്ടില്ലെന്ന വിശദീകരണവുമായി വിദേശകാര്യമന്ത്രി; യുഎസ് പ്രസിഡന്റിന്റെ അവകാശവാദം ശരിയെങ്കിൽ മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി; മൂന്നാംകക്ഷി മധ്യസ്ഥതയിൽ ട്രംപിനെ തള്ളി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

July 23, 2019

ന്യൂഡൽഹി: പതിവ് പോലെ ഡൊണൾഡ് ട്രംപ് ഞെട്ടിച്ചു. ഇത്തവണ അത് അൽപം കടന്നുപോയി. മോദി സർക്കാരിന് തലവേദനയായി. കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥനാകാൻ മോദി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയാണ് മോദിക്കും എൻഡിഎ സർക്കാരിനും തിരിച്ചടിയായത്. അത്തരമൊരും സംഗത...

കാശ്മീർ വിഷയത്തിൽ മോദി ട്രംപിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല; ഒരു സഹായവും മോദി യുഎസ് പ്രസിഡന്റിനോട് തേടിയിട്ടില്ല; പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെ; കാശ്മീർ വിഷയത്തിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയിൽ രാജ്യസഭയിൽ വിശദീകരണത്തിൽ പാർലമെന്റിലെ ബഹളത്തിനിടെ വിശദീകരണവുമായി വിദേശകാര്യമന്ത്രി ജയശങ്കർ

July 23, 2019

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. കശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ഒരു സഹായവും ...

പിഎസ് സി ക്രമക്കേടിലും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ്യ ഹരിദാസ് ലോക്‌സഭയിൽ; കേരള സർക്കാർ ആവശ്യം നിരാകരിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു; കന്നിപ്രസംഗത്തിൽ ആലത്തൂരിലെ കാർഷിക പ്രശ്‌നം ഉന്നയിച്ച യുവനേതാവ് ഇത്തവണ തെരഞ്ഞെടുത്തത് കേരളത്തെ സമരകലുഷിതമാക്കിയ വിഷയം; പ്രതീക്ഷകൾ തെറ്റാത്ത ഇടപെടലെന്ന് സോഷ്യൽ മീഡിയ

July 19, 2019

ന്യൂഡൽഹി: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസവും പിഎസ് സി ക്രമക്കേടുകളും ലോക്‌സഭയിൽ ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. ഈ വിഷയത്തിൽ കോൺഗ്രസും കെഎസ് യുവും തലസ്ഥാനത്ത് സമരം തുടരുന്ന ഘട്ടത്...

എൻഐഎ ഭേദഗതി ബിൽ ചർച്ചക്കിടെ 'ഹിന്ദുത്വ ഭീകരർ' എന്നു പരാമർശിച്ച കെ കെ രാഗേഷ്; 'ഒരു മതത്തേയും ഇതിൽ വലിച്ചിഴക്കേണ്ടതില്ല, മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും' എന്നു പറഞ്ഞ് ശാസിച്ച് വെങ്കയ്യ നായിഡു; ഹിന്ദുത്വ ഗ്രൂപ്പുകൾ ഉൾപ്പെട്ട മക്ക മസ്ജിദ്, മലേഗാവ് സ്‌ഫോടന കേസുകൾ എണ്ണിപ്പറഞ്ഞ് ഇടതു എംപിയുടെ മറുപടി: ഇന്നലെ രാജ്യസഭയിൽ നടന്നത്

July 18, 2019

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ നടന്ന ചർച്ചക്കിടെ സിപിഐ.എം എംപി കെ.കെ രാഗേഷിന്റെ 'ഹിന്ദുത്വ ഭീകരർ' എന്ന പ്രയോഗത്തിൽ തിരുത്തമായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. ഹിന്ദുത്വ ഗ്രൂപ്പുകൾ ഭാഗമായ ഭീകരവാദ കേസുകളിൽ എൻ.ഐ.എ സ്വീകരി...

ഒടുവിൽ വയനാട്ടുകാർക്ക് ചോദിക്കാനും പറയാനും ആളായി; വയനാട്ടിലെ കാർഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; കർഷക ആത്മഹത്യയും ജപ്തി നോട്ടീസും പാർലമെന്റിൽ രാഹുൽ ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യം ശ്രദ്ധിച്ച ചർച്ചയായി; കേരള സർക്കാർ പ്രഖ്യാപിച്ച കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാൻ ആർബിഐക്കു വേണ്ട നിർദ്ദേശം നൽകാൻ കേന്ദ്രം മടിക്കുന്നെന്ന് പറഞ്ഞ് പിണറായിക്ക് വേണ്ടിയും ശബ്ദമുയർത്തി; ലോക്സഭയിൽ വയനാട് എംപി തിളങ്ങിയപ്പോൾ

July 12, 2019

ന്യൂഡൽഹി: കാർഷിക മേഖലയായ വയനാടിന്റെ പ്രതിനിധിയാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയ രാഹുൽ വയനാട് എംപിയെന്ന നിലയിൽ കാര്യമായി തന്നെ ഇടപെടൽ നടത്താൻ ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. ഇതോടെ വയനാട്ടിലെ കാർഷിക പ്രശ്‌നങ്ങൾ രാജ്...

ജോലിയിൽ ഉത്തരവാദിത്വമില്ല; ഒപ്പം നാളികേര വികസന ബോർഡ് അദ്ധ്യക്ഷനായിരിക്കെ ക്രമക്കേടും; മാതൃകേഡറിലേക്ക് രാജു നാരായണ സ്വാമിയെ മടക്കി അയച്ചതിന് കാരണങ്ങൾ നിരത്തി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്‌സഭയിൽ; അഴിമതിക്കാരെ പുകച്ചുപുറത്തു ചാടിച്ച സ്വാമിയെ പൂർണമായി കൈവിട്ട് കേന്ദ്ര സർക്കാരും; കടുത്ത നിലപാട് നിർബന്ധിത വിരമിക്കൽ നൽകണമെന്ന് ഐഎഎസ് ലോബി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തതിന് പിന്നാലെ

July 09, 2019

ന്യൂഡൽഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ പുകച്ചുപുറത്തുചാടിക്കാനുള്ള ഐഎഎസ് ലോബിയുടെ ആദ്യശ്രമം പൊളിഞ്ഞതിന് പിന്നാലെ പടവാളുമായി കേന്ദ്രസർക്കാർ. നാളികേര വികസന ബോർഡ് അധ്യക്ഷനായിരിക്കെ രാജു നാരായണസ...

പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തി ബജറ്റ് പ്രഖ്യാപനം; അധിക പണം ഈടാക്കുക റോഡ് സെസ് എന്ന നിലയിൽ; ഇന്ധനവിലയിലെ വർദ്ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഉറപ്പ്; സ്വർണ്ണത്തിനും മറ്റ് ആഡംബര ലോഹങ്ങൾക്കും വിലകൂട്ടി; ഒരു വർഷം ഒരു കോടിയിലധികം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും; കോർപ്പറേറ്റുകൾക്ക് നികുതിയിളവ്; 400 കോടി വിറ്റുവരവുള്ളവർ 25 നികുതി നൽകിയാൽ മതി; നിർമലയുടെ ആദ്യ ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ഇവ

July 05, 2019

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ സാധാരണക്കാർക്ക് തിരിച്ചടിയായി ഇന്ധനവിലവർദ്ധനവിനുള്ള നീക്കം. പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് ഇന്ധന വില വർദ്ധിക്കുകക. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്. നിർ...

MNM Recommends

Loading...