Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ പാർലമെന്റ് സ്തംഭനം: സുമിത്രയ്ക്കും അനന്ത് കുമാറിനുമെതിരെ അദ്വാനിയുടെ ക്ഷോഭ പ്രകടനം; അനിശ്ചിതകാലത്തേക്കു സഭ പിരിഞ്ഞൂകൂടേയെന്നും മുതിർന്ന ബിജെപി നേതാവ്

തുടർച്ചയായ പാർലമെന്റ് സ്തംഭനം: സുമിത്രയ്ക്കും അനന്ത് കുമാറിനുമെതിരെ അദ്വാനിയുടെ ക്ഷോഭ പ്രകടനം; അനിശ്ചിതകാലത്തേക്കു സഭ പിരിഞ്ഞൂകൂടേയെന്നും മുതിർന്ന ബിജെപി നേതാവ്

ന്യൂഡൽഹി: വോട്ടു നിരോധനവിഷയത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ സർക്കാരിനെതിരേ ക്ഷോഭിച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ എന്നിവരാണ് അദ്വാനിയുടെ രോഷപ്രകടനത്തിന് ഇരയായത്. ഇതിലും നല്ലത് സഭ അനിശ്ചതകാലത്തേക്ക് പിരിയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിൽ, നോട്ടുനിരോധനവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയായിരുന്നു അദ്വാനി തന്റെ അനിഷ്ടം വ്യക്തമാക്കിയത്. സ്പീക്കർക്കും പാർലമെന്ററികാര്യമന്ത്രിക്കും സഭ നടക്കണമെന്ന് ഒരാഗ്രഹവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'സ്പീക്കർ സുമിത്രമഹാജൻ സഭ നടത്തുന്നില്ലെന്നുതന്നെ ഞാൻ പറയാൻപോകുന്നു. ഞാനതു പരസ്യമായിപ്പറയും' അദ്വാനി വ്യക്തമാക്കി. പരസ്യപ്രതികരണം നടത്തരുതെന്നും മാദ്ധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുമെന്നും മീഡിയ ഗാലറിയെ ചൂണ്ടികാണിച്ച് അദ്വാനിയെ അനുനയിപ്പിക്കാൻ അനന്ത് കുമാർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

എത്രകാലം ഇങ്ങനെ തുടരുമെന്നും അനിശ്ചിതകാലത്തേക്കു സഭ പരിഞ്ഞുകൂടേയെന്നും തുടർന്ന് അദ്വാനി ലോക്‌സഭാ ഉദ്യോഗസ്ഥരോടു പിറുപിറുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP