Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2024ന് മുമ്പ് 100 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കും; മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്‌പ്രസ് ഹൈവേ; ചെന്നൈ-ബംഗളൂരു എക്സ്‌പ്രസ് വേ നിർമ്മാണവും ഉടൻ; അധികാരം ഒഴിയും മുമ്പ് 6000 കിലോമീറ്റർ ദേശീയ പാതാ നിർമ്മാണവും; പിപിപി മാതൃകയിൽ ഓടിക്കുക 150 പുതിയ ട്രെയിനുകൾ; ധനമന്ത്രിയുടെ ശ്രമം സാമ്പത്തിക ഉത്തേജനത്തിന് കരുത്ത് നൽകൽ; മോദിയുടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്കായി അടിസ്ഥന സൗകര്യ വികസനത്തിന് വമ്പൻ പദ്ധതികൾ

2024ന് മുമ്പ് 100 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കും; മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്‌പ്രസ് ഹൈവേ; ചെന്നൈ-ബംഗളൂരു എക്സ്‌പ്രസ് വേ നിർമ്മാണവും ഉടൻ; അധികാരം ഒഴിയും മുമ്പ് 6000 കിലോമീറ്റർ ദേശീയ പാതാ നിർമ്മാണവും; പിപിപി മാതൃകയിൽ ഓടിക്കുക 150 പുതിയ ട്രെയിനുകൾ; ധനമന്ത്രിയുടെ ശ്രമം സാമ്പത്തിക ഉത്തേജനത്തിന് കരുത്ത് നൽകൽ; മോദിയുടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്കായി അടിസ്ഥന സൗകര്യ വികസനത്തിന് വമ്പൻ പദ്ധതികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി : നിർമ്മലാ സീതാരാമന്റെ രണ്ടാം ബജറ്റിൽ നിറയുന്നത് അടിസ്ഥാന സൗകര്യത്തിനുള്ള മുന്തിയ പരിഗണന. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവള പദ്ധതികൾ.2000 കിലോമീറ്റർ സ്ട്രാറ്റജിക് ഹൈവേ നിർമ്മിക്കുമെന്നും പ്രഖ്യാപിക്കുന്നു. അടിസ്ഥാന മേഖല വികസനത്തിന് പുതുമാനം നൽകാൻ ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി രൂപയും വകയിരുത്തി. 2024 ഓടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനാണ് അടിസ്ഥാന സൗകര്യ മേഖലയിലെ ഉണർവ്വിലൂടെ ശ്രമിക്കുന്നത്.

ചെന്നൈ-ബംഗളൂരു എക്സ്‌പ്രസ് വേ നിർമ്മാണം തുടങ്ങുമെന്നും മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി-മുംബൈ എക്സ്‌പ്രസ് ഹൈവേ പൂർത്തിയാക്കുമെന്നും പ്രഖ്യാപിക്കുന്നു. പിപിപി മാതൃകയിൽ 150 പുതിയ ട്രെയിനുകൾ ഓടിക്കും. റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതിയുമുണ്ട്. 2024ന് മുൻപ് 6,000 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. അതായത് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും. മോദി സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് ലക്ഷ്യം കൈവരിക്കാനാണ് ധനമന്ത്രിയുടെ ശ്രമം.

കർഷകർക്ക് ബജറ്റിലൂടെ കൈത്താങ്ങേകാൻ ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 16 ഇന പദ്ധതിയാണ് കർഷകർക്കായി പ്രഖ്യാപിച്ചത്. അതിവേഗം ഉൽപ്പന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതിയും ആരംഭിക്കും. ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി 4% കുറഞ്ഞു. ജിഎസ്ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം 40 കവിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ഓർമ ആമുഖ പ്രസംഗത്തിൽ നിർമല പരാമർശിച്ചു. ഇന്ത്യ ദാൽ തടാകത്തിൽ വിരിഞ്ഞ താമര പോലെയാണെന്ന കശ്മീരി കവിതയും ധനമന്ത്രി ചൊല്ലി. അങ്ങനെ കവിതാത്മകമായാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലേക്ക് കടന്നത്.

ദേശീയ തലത്തിൽ പുതിയ പൊലീസ്, ഫോറൻസിക് യൂണിവേഴ്സ്റ്റികൾ ആരംഭിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടനുണ്ടാകും. ബിരുദതലത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഡോക്റ്റർമാരുടെ ദൗർലഭ്യം പരിഹരിക്കാൻ ജില്ലാ ആശുപത്രികൾക്കൊപ്പവും മെഡിക്കൽ കോളെജുകൾ പ്രോത്സാഹിപ്പിക്കും. കാർഷിക മേഖലയുടെ ഉന്നമനത്തിനായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. രണ്ടു വിഭാഗങ്ങളിലായാണ് തുകയുടെ വിനിയോഗം. കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങൾക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാർഷിക വായ്പ സാമ്പത്തിക വർഷം നൽകും.മത്സ്യമേഖലയ്ക്കായി സാഗരമിത്ര പദ്ധതി നടപ്പാക്കും. കർഷകർക്കായി ട്രെയ്നുകളിൽ പ്രത്യേക ബോഗിയും വിമാനമാർഗത്തിൽ പ്രത്യേക സൗകര്യവും ഒരുക്കും.

20 ലക്ഷം കർഷകർക്ക് സോളാർ പമ്പു സെറ്റുകൾ നൽകും. തരിശ് ഭൂമി ഉള്ള കർഷകർക്കു സോളാർ പാനലുകൾ സ്ഥാപിക്കാൻ സഹായം നൽകാനും ഇതുവഴി കറന്റ് ഗ്രിഡ് വഴി വിൽക്കാനും പദ്ധതി ഒരുക്കും. കർഷകരുടെ വരുമാനം രണ്ടു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്നും മന്ത്രി. എൻഡിഎ സർക്കാരിന്റെ ലക്ഷ്യം പാവങ്ങളുടെ ഉന്നമനമാണെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതരാമൻ വ്യക്തമാക്കി. ജിഎസ്ടി എന്നത് ചരിത്രപരമായ തീരുമാനമായിരുന്നു. ഇതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാനായി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും കുടുംബ ബജറ്റിൽ നാലു ശതമാനത്തിന്റെ കുറവ് വരുത്താൻ സാധിച്ചെന്നും ധനമന്ത്രി. സാമ്പത്തിക മേഖലയിൽ ജനവിശ്വാസം നേടാൻ സർക്കാരിനായി. ഒരു ലക്ഷം കോടി രൂപയുടെ ഇളവുകൾ ഉപഭോക്താക്കൾക്കു നൽകാൻ സർക്കാരിനായി. എല്ലാ വിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി.

ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നത്.2024 ഓടെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന ബജറ്റാകും ഇന്ന് നടക്കുന്നത്. കൂടാതെ സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളും ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരത്തിലേറിയതു മുതൽ കാർഷിക മേഖലയിലെയും, ചെറുകിട ഗ്രാമീണ വ്യവസായങ്ങളുടെയും പുരോഗതിക്കായാണ് സർക്കാർ പ്രവർത്തിക്കുന്നത്. വ്യവസായത്തിനും കാർഷികത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാകും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുക. തൊഴിൽ രഹിതർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു നൽകുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേത്. സ്വർണ തീരുവയിൽ ഇളവും, പുതിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.

കർഷകർക്കും ചെറുകിട വ്യവസായികൾക്കും ബജറ്റിലെ പ്രഖ്യാപനങ്ങൾ കൂടുതൽ അനുഗുണമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. .അടുത്ത സാമ്പത്തിക വർഷം ആറ് ശതമാനത്തിന് മുകളിൽ മാത്രം വളർച്ച എന്നാണ് സാമ്പത്തിക സർവ്വെയിൽ പറയുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനും, കാർഷിക, വ്യവസായിക, ബാങ്കിങ് മേഖലകളെ ശക്തിപ്പെടുത്താനും ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കും എന്നാണ് അവരുടെ അനുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP